കൃഷിയിലൂടെ ഹരിതഭംഗി നിലനിർത്തി ലാലു പ്രസാദ്
text_fieldsകൃഷിയിലൂടെ ഹരിതഭംഗി നിലനിർത്തി ലാലു പ്രസാദ്നന്മണ്ട: കാർഷികവൃത്തിയുടെ തനിമ നമ്മുടെ വയലേലകൾക്ക് നഷ്ടമാവരുതെന്ന ഉറച്ച നിലപാടിലാണ് യുവകർഷകനായ ലാലു പ്രസാദ്. വയലോരം ലാലു പ്രസാദ് എന്ന യുവകർഷകനാണ് ഐലാടത്ത് പൊയിൽ പാടം ഹരിതാഭമാക്കുന്നത്.
ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിലെ ഐലാടത്ത് പൊയിൽ പാടം കർഷകർക്കെന്നല്ല ആർക്കും എത്ര കണ്ടാലും കൊതി തീരാത്ത പച്ചക്കറികളുടെയും ദാഹശമനിയായ തണ്ണി മത്തന്റെയും കാഴ്ചകൾ നമ്മെ അമ്പരപ്പിക്കും.
ഇത്തവണ ഒന്നര ഏക്കറിലാണ് കൃഷി. തണ്ണിമത്തൻ രണ്ടു തരമാണ് കൃഷി ചെയ്യുന്നത്. നാടനും കറാച്ചി ഇനവും. ഫെബ്രുവരിയിലാണ് തണ്ണിമത്തൻ കൃഷി തുടങ്ങിയത്. വെണ്ട, വെള്ളരി, ചീര, പടവലം, മുളക്, മത്തൻ, ഇളവൻ, പാവക്ക, നീളൻപയർ എന്നിങ്ങനെ മറ്റു കൃഷികളും ചെയ്യുന്നുണ്ട്. തികച്ചും ജൈവരീതിയിലാണ് കൃഷി.
ഇത്തവണ മത്തന്റെ വിപണനം വീട്ടിൽ വെച്ചാണ്. മത്തൻ വിളവെടുപ്പ് ദിവസം വിപണനം ഏറെയും വയലിൽ വെച്ചു തന്നെയായിരുന്നു. നാടിന് ഉത്സവമായി മാറിയ വിളവെടുപ്പിൽ ഏറെപേർ പങ്കെടുത്തു. രണ്ടുവർഷം മുമ്പ് ജില്ലയിലെ മൂന്നാമത്തെ മികച്ച കർഷകനായി ലാലു പ്രസാദിനെ തെരഞ്ഞെടുത്തു. കൂടാതെ പഞ്ചായത്ത്, ബ്ലോക്ക് തലത്തിലും മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.