ഖത്തറിൻെറ ഖൽബിലേറിയ മമ്മൂഞ്ഞ് വേഷമഴിക്കുന്നു
text_fieldsഖത്തർ ദേശീയദിനമായാലും ഇന്ത്യൻ സ്വാതന്ത്ര്യദിനമായാലും വിവിധ വേഷങ്ങൾ കെട്ടി ഹൃദയം കീഴടക്കാൻ ഇനി മമ്മൂഞ്ഞില്ല. മഹാൻമാരുടെ വേഷങ്ങൾ അഴിച്ചുവെച്ച് 30 വർഷത്തെ പ്രവാസജീവിതത്തോട് മമ്മൂഞ്ഞ് വിടപറയുകയാണ്. 1990ലാണ് കാസർകോട് സ്വദേശിയായ മുണ്ടിത്തടുക്ക അബ്ദുല്ല മമ്മൂഞ്ഞ് ഖത്തറിൽ എത്തുന്നത്. ഉടൻ തന്നെ ഖത്തർ നീതിന്യായ മന്ത്രാലയത്തിൽ ജോലികിട്ടി. 30 വർഷത്തെ സേവനത്തിന് ശേഷം 60ാം വയസിൽ അദ്ദേഹം ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്.
ഖത്തറിലെ ഏത് പ്രധാന ചടങ്ങുകളിലും മഹാൻമാരുടെ വേഷങ്ങൾ ധരിച്ചാണ് മമ്മൂഞ്ഞ് എത്തുക. ഏത് പരിപാടിയിലും മമ്മൂഞ്ഞിന് പ്രവേശനടിക്കറ്റ് വേണ്ട. ഇന്ത്യൻ എംബസിയിൽ ആയിക്കോട്ടെ ഖത്തർ ദേശീയ ദിന േവദിയിലായിക്കോട്ടെ, മൂപ്പർ കയറിയങ്ങ് ചെല്ലും. ഖത്തറിൻെറ പ്രധാനആഘോഷവേളകളിൽ ഖത്തരി വേഷം... െഎ ലൗ ഖത്തർ എന്നെഴുതിയ കുടയും പതാകയും ചൂടിയെത്തുന്ന അദ്ദേഹത്തിൻെറ ചുറ്റിലും ആളുകൾ നിരവധി കൂടും. കായികദിനത്തിൽ അതിനനുസരിച്ചായിരിക്കും വേഷം.
ചിലപ്പോൾ വെള്ള പാൻറ്, വെള്ള ഷർട്ട് തുടങ്ങി കണ്ണാടിയും വാച്ചുമടക്കം വെള്ളയായിരിക്കും. ഇന്ത്യയുടെ വിശേഷദിവസങ്ങളിലാവട്ടെ ഗാന്ധിജി, അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, ടാഗോർ, നെഹ്റു, ശ്രീനാരായണ ഗുരു, ഡോ. എ.പി.ജെ. അബ്ദുൽകലാം തുടങ്ങിയവരായാണ് പ്രത്യക്ഷപ്പെടുക. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഇന്ത്യൻ എംബസിയിലെ ക്ഷണിക്കപ്പെടാതെ വരുന്ന 'മുഖ്യാതിഥി'യാണ് മമ്മൂഞ്ഞ്. ഗാന്ധിജിയായി കയറിച്ചെല്ലുന്ന ഇദ്ദേഹം അതത് കാലത്തെ ഇന്ത്യൻ എംബാസഡർമാരുടെ പ്രിയങ്കരനാണ്. വിവിധ സംഘടനകളുടെ പരിപാടികളിലും വ്യത്യസ്ത വേഷങ്ങളണിയും.
ടിപ്പു സുൽത്താൻ ഏെറ ൈകയടി നേടിയ വേഷമാണ്. വിവിധ സംസ്ഥാനക്കാരുടെ കൂട്ടായ്മകളുടെ പരിപാടികളിൽ അതിനനുസരിച്ച വേഷങ്ങൾ. കന്നഡ സംഘത്തിൻെറ ചടങ്ങുകളിൽ മൈസൂർ മഹാരാജാവിൻെറ വേഷം, തമിഴ്നാട്ടുകാരുടേതാണെങ്കിൽ അതിനനുസരിച്ച് ഒരുങ്ങിയെത്തും, ഓണത്തിനാണെങ്കിൽ മാവേലി.... ഓരോന്നിനും അനുസരിച്ച വസ്ത്രങ്ങൾ വാങ്ങുകയോ തുന്നിക്കുകയോ ആണ് ചെയ്യാറ്. ഇതിനകം 30ലധികം മഹാൻമാരുടെ വേഷങ്ങൾ സ്വന്തമാക്കി. ഇവയെല്ലാം നേരേത്ത തന്നെ കാർഗോ വഴി നാട്ടിലെത്തിച്ചു.
ഖത്തറിൽ വന്ന ഉടൻ തന്നെ കെ.എം.സി.സി നടത്തിയ സംഗീതപരിപാടിയിൽ ഹിന്ദിതുളു പാട്ടിനനുസരിച്ച് മാങ്ങ വിൽപ്പനക്കാരൻെറ വേഷം കെട്ടി പ്രത്യക്ഷപ്പെട്ടതാണ് തുടക്കം. അത് ഏെറ ശ്രദ്ധിക്കപ്പെട്ടു, അങ്ങിനെയാണ് മമ്മൂഞ്ഞ് ഖത്തറിൻെറ ഖൽബിൽ ഇടംനേടിയത്. ഖത്തരി പ്രമുഖരുടെയടക്കം ഇഷ്ടക്കാനാണിദ്ദേഹം. മന്ത്രാലയത്തിൻെറ വിവിധ ഓഫിസുകളിൽ ഇദ്ദേഹം വിവിധ വേഷങ്ങൾ ധരിച്ച ഫോട്ടോ ആലേഖനം ചെയ്തുവച്ചിട്ടുണ്ട്.
കഴിഞ്ഞ ഖത്തർഇന്ത്യ സാംസ്കാരികവർഷാഘോഷത്തോടനുബന്ധിച്ച് മിന പാർക്കിൽ ഗാന്ധിജിയുടെ വേഷത്തിൽ ദീർഘനേരം നിന്ന മമ്മൂഞ്ഞിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ഏതായാലും അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ സ്വദേശമായ കാസർകോട്ടേക്ക് മടങ്ങും. ഭാര്യ സുലൈഖ, മക്കളായ സുനീറ, സബ്ന, നൗഷാദ്, മൻസൂർ എന്നിവരടങ്ങിയതാണ് കുടുംബം. എല്ലാത്തിനും കൂട്ടായി അവർ ഉണ്ടാവുേമ്പാൾ നാട്ടിലും കലാജീവിതം തുടരാൻ തന്നെയാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.