പക്ഷികളുടെ പ്രിയതോഴനായി മനോജ്
text_fieldsപന്തളം: പക്ഷികൾക്കായി കണ്ണും കാതുമൊക്കെ സമര്‍പ്പിച്ച് സാലീം അലിയെപ്പോലൊരാൾ ഇവിടെ ജീവിക്കുന്നു. പന്തളം കുരമ്പാല തെക്ക് പുത്തൻവീട്ടിൽ മനോജിന് പക്ഷികൾ എന്നാൽ, കൗതുകം മാത്രമല്ല ജീവിതവുമാണ്. വളർത്തുന്നതും ഭക്ഷണം നൽകുന്നതും മനോജും കുടുംബവും നേരിട്ടാണ്.
രണ്ട് സെറ്റ് ചെറിയ പക്ഷികളുമായി 2016 -17ലാണ് തുടങ്ങുന്നത്. നിരവധി വിദേശപക്ഷികളാണ് മനോജിന്റെ വീട്ടിൽ വളരുന്നത്. ലവ് ബേർഡ്സ് മുതൽ വലിയ മക്കാവ് തത്തവരെ വൻനിര. പഞ്ചവർണതത്ത മുതൽ ചാരപ്പക്ഷികൾവരെ കൂട്ടത്തിലുണ്ട്.
അമേരിക്കയിൽ കാണപ്പെടുന്ന പഞ്ചവർണതത്ത ഇനത്തിൽപെട്ട ഗ്രീൻ വിങ് മക്കാവ്, ചാരതത്ത എന്നറിയപ്പെടുന്ന ആഫ്രിക്കൻ ഗ്രേ പാരറ്റ്, തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന യെല്ലോ ക്രൗൺഡ് ആമസോൺ, ബ്രസീലിലും അർജന്റീനയിലും കാണപ്പെടുന്ന കൊണൂർ തുടങ്ങിയവ ഗണത്തിലെ ചിലതാണ്. അമ്മ ജാനകിയമ്മയും ഭാര്യ ദീപയും മക്കളായ അനഘയും ആരാധ്യയും മനോജിന് എല്ലാ പിന്തുണയും നൽകുന്നു.
ഇന്ത്യ, ലോകത്തിന് സമ്മാനിച്ച പക്ഷി ശാസ്ത്രജ്ഞൻ സാലീം അലിയുടെ ജന്മദിനമായ നവംബർ 12 ആണ് ദേശീയ പക്ഷിനിരീക്ഷണ ദിനമായി നാം ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.