മൈക്രോസോഫ്റ്റ് അവാർഡ് കോഴിക്കോട്ടുകാരന്
text_fieldsകോഴിക്കോട്: മൈക്രോസോഫ്റ്റ് അവാർഡ് നേടി കോഴിക്കോട് കുറ്റിച്ചിറ സ്വദേശി. ഡേറ്റ അനലിറ്റിസ്റ്റ് ആയ മുഹമ്മദ് അൽഫാനിനെ തേടിയാണ് മൈക്രോസോഫ്റ്റിന്റെ അംഗീകാരം തുടർച്ചയായി രണ്ടാം തവണയെത്തുന്നത്. സാങ്കേതിക വൈദഗ്ധ്യവും അറിവും പങ്കിടാന്‍ തയാറാവുന്ന സാങ്കേതിക വിദഗ്ധർക്കാണ് മൈക്രോസോഫ്റ്റ് ഈ അവാർഡ് നൽകിവരുന്നത്. മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷൻ വിഭാഗത്തിൽ ആണ് അൽഫാന് അവാർഡ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം എക്സൽ വിഭാഗത്തിലായിരുന്നു അവാർഡ് ലഭിച്ചത്.
ഇന്ത്യയിലെ ജുവനൈൽ ഹോമുകൾ, മിഡിൽ ഈസ്റ്റിലെ അജ്മാൻ യൂനിവേഴ്സിറ്റി, ഖലീഫ യൂനിവേഴ്സിറ്റി, ഖത്തർ യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും അധ്യാപകർക്കും ഡേറ്റ അനലിറ്റിക്സിൽ പരിശീലനം നൽകിവരുന്ന അൽഫാന്റെ പേര് യു.എസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ എം.പി വാളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഡേറ്റ അനലിറ്റിക്സ് സംബന്ധിച്ച് ഇദ്ദേഹം എഴുതിയ പുസ്തകം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളജിലെ ബി.ബി.എ ടെസ്റ്റ് ബുക്ക് ആണ്. ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഡേറ്റ വിശകലന രംഗത്ത് ഗവേഷണം നടത്തുകയാണ്. വിവിധ സർവകലാശാലകളിൽ ഗെസ്റ്റ് ലക്ചററായും പ്രവർത്തിക്കുന്നു. ഭാര്യ: റഫ. മക്കൾ: സിദാൻ, രഹാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.