സൈക്കിൾ ബൈക്കുമായി നജീബ്
text_fieldsകാളികാവ്: അപകട രഹിതവും ചെലവ് കുറഞ്ഞതുമായ ഹ്രസ്വയാത്രകൾക്ക് ഉപയോഗിക്കാവുന്ന സൈക്കിൾ ബൈക്കുമായി പ്രവാസി. ഗൾഫിൽനിന്ന് അവധിക്കെത്തിയ കാളികാവ് നീലാഞ്ചേരി ഊത്താലക്കുന്ന് തച്ചുപറമ്പൻ നജീബ് എല്ലാ യാത്രകൾക്കും ഉപയോഗിക്കുന്ന സൈക്കിൾ ബൈക്കാണ് കൗതുകമായത്. പരിസരമലിനീകരണമില്ലാത്തതും പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതുമായ വാഹനത്തിൽ ഒറ്റ ചാർജിങിൽ 60 കിലോമീറ്റർ യാത്ര ചെയ്യാം.
സൈക്കിൾ ബാലൻസും സ്കേറ്റിങ് തിയറിയുമറിയുന്ന ആർക്കും ഇത് നിഷ്പ്രയാസം ഉപയോഗിക്കാം. വിദേശത്ത് ധാരാളം പേർ ഇത്തരം വാഹനങ്ങളാണ് ജോലിക്കു പോകുമ്പോൾ ഉപയോഗിക്കുന്നത്. ഒരു സൈക്കിളിൽത്തന്നെ രണ്ടു പേർക്കു യാത്ര ചെയ്യാനാകും.
ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതിലുപരി ലക്ഷ്യസ്ഥാനത്തെത്തിയാൽ സൈക്കിൾ മടക്കി ബാഗിലാക്കി കൊണ്ടു നടക്കാനും കഴിയും. വിദേശത്ത് ടൗണുകളിൽ പ്രത്യേക ട്രാക്കിലൂടെ സഞ്ചരിക്കണം.
കൂടിയ വേഗത 35-40 കിലോമീറ്ററാണ്. ലൈസൻസൊ ഹെൽമെറ്റോ ആവശ്യമില്ല എന്ന ഗുണവുമുണ്ട്. ചൈനയിൽനിന്നാണ് ഈ കൊച്ചു വാഹനം ഇപ്പോൾ വിപണിയിലെത്തിയത്.
ലാഭകരവും പരിസ്ഥിതി സൗഹൃദപരവുമായ ഈ വാഹനം വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ച് ജനകീയമാക്കണമെന്നാണ് നജീബിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.