കടലാസ് വിത്തുപേനയിൽ അതിജീവനം തേടി ഫൈസലും കുടുംബവും
text_fieldsഏലംകുളം: പോളിയോ ബാധിച്ച് രണ്ട് കാലും തളർന്ന് വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്ന യുവാവ് കടലാസ് വിത്തുപേനയിൽ അതിജീവനം തേടുന്നു. മാവുണ്ടിരിക്കടവ് സ്വദേശി തെക്കേപാട്ടുതൊടി ഫൈസലും (42) കുടുംബവുമാണ് അതിജീവനം തേടുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പ്രകൃതിസൗഹൃദ പേപ്പർ വിത്തുപേന നിർമാണം വഴിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്. പ്ലാസ്റ്റിക് വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വിവിധ കോളജുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ലഭിച്ചിരുന്ന ഓർഡറുകളുടെ തണലിലായിരുന്നു മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം. കോവിഡ് മഹാമാരി വന്നതോടെ ഏതൊരു സാധാരണക്കാരന്റെയുംപോലെ ഈ ഭിന്നശേഷിക്കാരന്റെയും ജീവിതമാകെ താളം തെറ്റി.
സ്കൂളുകളും കോളജുകളും സർക്കാർ സ്ഥാപനങ്ങളും പഴയപോലെ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെ പേപ്പർ പേന ബിസിനസ് പൊടിതട്ടിയെടുത്ത് മുന്നോട്ടുവരാനുള്ള തയാറെടുപ്പിലാണ് ഫൈസലും കുടുംബവും. ഇനി ഫൈസലിന് വേണ്ടത് പൊതുജന സഹകരണമാണ്. ഓരോ പേനയിലും ഓരോ വിത്തുകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. പേപ്പർ പേനകൾ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: 9947118475, 7012728503.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.