റഷ്യയിലെ വേൾഡ് യൂത്ത് ഫെസ്റ്റിവലിൽ കടയ്ക്കലിൽനിന്ന് പങ്കാളിത്തം
text_fieldsകടയ്ക്കൽ: റഷ്യയിലെ സോച്ചിയിൽ മാർച്ച് ഒന്നുമുതൽ ഏഴുവരെ നടക്കുന്ന ലോക യുവജനോത്സവത്തിൽ കടയ്ക്കലിൽനിന്ന് പങ്കാളിത്തം. കടയ്ക്കൽ ചാണപ്പാറ സ്വദേശി മുഹമ്മദ് നിജിൻ എൻ. വൈദ്യനും ഭാര്യ എസ്.എസ്. അഞ്ജുവുമാണ് തിരുവനന്തപുരം റഷ്യൻ ഹൗസിന്റെ കീഴിൽ കേരളത്തിൽനിന്ന് പങ്കെടുത്ത 10 പേരുൾപ്പെട്ട സംഘത്തിൽ ഉൾപ്പെട്ടത്. തിരുവനന്തപുരം റഷ്യൻ ഹൗസിലെ ഇന്തോ-റഷ്യൻ യൂത്ത് ക്ലബ് പ്രവർത്തകരാണ് ഇരുവരും.
കല, സാംസ്കാരികം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള വേദിയാണ് വേൾഡ് യൂത്ത് ഫെസ്റ്റിവൽ. മന്ത്രി ജെ. ചിഞ്ചുറാണിയുടെ പേഴ്സനൽ സ്റ്റാഫ് അംഗവും ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയുടെ വൈസ് പ്രസിഡന്റുമാണ് മുഹമ്മദ് നിജിൻ എൻ. വൈദ്യൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.