പ്രവാസികൾക്ക് സംഗീത മധുരം പകർന്ന് 'പാട്ടുകുടുംബം'
text_fieldsഅൽഖോബാർ: മാപ്പിളപ്പാട്ട് ഗായകൻ നിസാം തളിപ്പറമ്പിന്റെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ അൽഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ 'മുഹബത്ത്' സംഗീതപരിപാടി പ്രവാസികൾക്ക് പുത്തൻ അനുഭവമായി.
കുഞ്ഞു പാട്ടുകാരൻ സിഫ്റാനും നൂറി നിസാമും നിസാം തളിപ്പറമ്പും മെഹ്റുന്നിസയും പ്രവാസികൾ കൊതിച്ച നല്ല പാട്ടുകളുമായി എത്തിയപ്പോൾ കരഘോഷങ്ങളോടെയാണ് വരവേറ്റത്. അന്നം തരുന്ന രാജ്യത്തോടുള്ള പ്രവാസികളുടെ കൂറും സ്നേഹവും ഒപ്പം ഈ രാജ്യത്തെ ഭരണാധികാരികളോടുള്ള കടപ്പാടും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ടുള്ള 'ഹയാ സൗദി' എന്ന ഗാനത്തോടെയാണ് മുഹബ്ബത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് മൂന്നുമണിക്കൂർ നേരം ഈ പാട്ടു കുടുംബം തങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന പ്രവാസികൾക്കായി നിരവധി ഗാനങ്ങൾ ആലപിച്ചു. ഏറെ കൊതിച്ച പാട്ടുകൾ കുളിർമഴയായി പെയ്തിറങ്ങിയപ്പോൾ നിറഞ്ഞ സദസ്സും അവരോടൊപ്പം അറിയാതെ താളംവെച്ചു.
കണ്ണൂർ ഗ്രീൻ വിങ്സ് ഒരുക്കിയ കൈമുട്ടി പാട്ടും മാപ്പിളപ്പാട്ടിന്റെ ഈരടിയോടെ തൃക്കരിപ്പൂർ കൂട്ടായ്മ പ്രവർത്തകർ ഒരുക്കിയ കോൽക്കളിയുമെല്ലാം മുഹബ്ബത്തിന്റെ മാറ്റുകൂട്ടി. സ്പീഡെക്സ് കാർഗോ എം.ഡി ബാവയെ വോയിസ് ഓഫ് ദമ്മാം പ്രശംസാഫലകം നൽകി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.