കണ്ടുപഠിക്കാം പ്രണവിനെ
text_fieldsസ്വപ്നങ്ങൾ ചിറകുമുളച്ച് പറക്കാൻ തുടങ്ങിയാൽ പരിമിതികൾഅപ്രസക്തമാകും. ദൃഢനിശ്ചയം കൈമുതലാക്കി പറന്നുയർന്ന ആലത്തൂരിലെ പ്രണവിെൻറ ജീവിതം പ്രതിസന്ധികളിൽ തളരുന്നവർക്ക് നല്ലൊരു പാഠമാണ്.ശരവേഗത്തിൽ പായാനും ആകാശത്തോളം വളരാനും പ്രണവിന് ശക്തിപകർന്നത് മനക്കരുത്ത് ഒന്നു മാത്രം. ലക്ഷ്യം നേടാനുള്ള ദൃഢനിശ്ചയവും നിരന്തരമായ പരിശ്രമവും അതിസാഹസികതയുമാണ് പിന്നിട്ട വഴികളിൽ ഇൗ 21കാരൻ നേടിയെടുത്ത വിജയങ്ങളുടെയെല്ലാം നിദാനം. പ്രണവ് എന്ന മൂന്നക്ഷരം ഇന്ന് ആത്മവിശ്വാസത്തിെൻറ പ്രതീകമാണ്. വളരുന്ന തലമുറക്ക് ആവേശമാണ് ജന്മന ഇരു കൈകളുമില്ലാത്ത ഇൗ യുവാവ്. ആശയറ്റ മനസുകൾക്ക് പ്രചോദനവും പ്രതീക്ഷയും പകരുകയും ജീവിതത്തിലേക്ക് തിരിച്ചുനടത്തുകയുമാണ് ഇൗ ചെറുപ്പക്കാരൻ. സകലകലാവല്ലഭവൻ എന്ന് ഇൗ യുവാവിനെ വിശേഷിപ്പിച്ചാൽ അത് ഒട്ടും അതിശയോക്തിയാവില്ല. ഇളംപ്രായത്തിൽ കാലുകൊണ്ട് വർണ്ണചിത്രങ്ങൾ വരച്ചുതുടങ്ങിയ പ്രണവ്, പാട്ടുപാടിയും ഒാട്ടമത്സരത്തിൽ ഒന്നാമനായും നാട്ടിൽ താരമായി വളരുകയായിരുന്നു. ഇരുകൈളുമില്ലാതിരുന്നിട്ടും കിലോമീറ്ററുകളോളം സൈക്കിൾ സവാരി നടത്തുകയും പരിസ്ഥിതി സേന്ദശ പ്രചാരകനായും മികച്ച മോട്ടിവേറ്ററായും മലയാളിയുടെ ഹൃദയത്തിൽ അതിവേഗം ഇടംപിടിച്ച പ്രണവിന് സ്വന്തമായി വെട്ടിതെളിയിച്ച വഴികളിൽ ഇനിയുമേറെ മുന്നേറാനുണ്ട്. പരിമിതികളുടെ ഇരുളുകളിൽ ഒതുങ്ങിപോകാതെ, മോഹചിറകിലേറി പുതിയ സ്വപ്നങ്ങളിലേക്ക് പറക്കുന്ന ഇൗ യുവാവിൽനിന്നും സമൂഹത്തിന് ഏറെയുണ്ട് പഠിക്കാൻ.
അതിശയം ഇൗ ജീവിതം
ആശാരിപണിക്കാരനായ ആലത്തൂർ കാട്ടുശ്ശേരി പ്ലാക്കപറമ്പിൽ ബാലസുബ്രഹ്മണ്യനും വീട്ടമ്മയായ സ്വർണ്ണകുമാരിക്കും രണ്ട് ആൺ മക്കൾ. പ്രവീണും പ്രണവും. ഇളയവനാണ് പ്രണവ്. പാവപ്പെട്ട കുടുംബ പശ്ചാത്തലം. സ്വന്തമായി വീടുേപാലുമില്ല.ഇരുകൈളുമില്ലാതെയാണ് പ്രണവ് ജനിച്ചുവീണത്. ഇരുതോളെല്ലിനോടും ചേർന്ന് നിൽക്കുന്ന കൈപാദവും വിരലുകളും. കുഞ്ഞിെൻറ ദയനീയാവസ്ഥ കണ്ട് ബാലസുബ്രഹ്ണ്യനും സ്വർണ്ണകുമാരിയും ഏറെ ദു:ഖിച്ചു. തങ്ങളുടെ കാലശേഷം മകെൻറ ഭാവിയോർത്തായിരുന്നു അച്ഛേൻറയും അമ്മയുടേയും വേവലാതി. പ്രാർഥനയും കണ്ണീരുമായി കടന്നുപോയത് വർഷങ്ങൾ. സ്വർണ്ണകുമാരി മകനെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. ഇരു കൈകളുമില്ലാതെ, മകൻ വളർന്നു വരുേമ്പാൾ ഇരുവരുടേയും ആധികൾക്ക് കനംവെച്ചതേയുള്ളു. ഇതിനിടയിൽ കുഞ്ഞുപ്രണവ് കൈക്ക് പകരം കാലുകൾകൊണ്ട് പലതും ചെയ്യാൻ തുടങ്ങി.
ജ്യേഷ്ഠൻ പ്രവീൺ നന്നായി ചിത്രം വരയ്ക്കുമായിരുന്നു. ഇതുകണ്ട് പേന കാൽവിരലുകളിൽ ഉറപ്പിച്ച് പ്രണവും ചിത്രങ്ങൾ വരച്ചുതുടങ്ങി. കഥാപുസ്തകങ്ങളിലെ ചിത്രങ്ങൾ കടലാസുകളിൽ പ്രണവ് വരച്ചുനിറച്ചുകൊണ്ടിരുന്നു. മകെൻറ വിധിയോർത്ത് നെഞ്ചുരുകുേമ്പാഴും കാലുകൾകൊണ്ട് അവൻ വരച്ച ചിത്രങ്ങൾ കണ്ട് ബാലസുബ്രഹ്മണ്യനും സ്വർണ്ണകുമാരിയും സേന്താഷിച്ചു, സമാധാനിച്ചു. അപ്പോഴും മകനെ എങ്ങെന സ്കൂളിലയക്കുമെന്നായിരുന്നു ആശങ്ക. പ്രവീൺ സ്കൂളിൽ പോയി വരുന്നതുകണ്ടപ്പോൾ തനിക്കും സ്കൂളിൽ പോകണമെന്നായി പ്രണവ്. അങ്ങനെ മനസില്ലാ മനസോടെ പ്രണവിനേയും സ്കൂളിൽ ചേർത്തു. മകനെ സ്കൂളിലാക്കി പോരാൻ സ്വർണ്ണകുമാരിക്ക് മനസ് വന്നില്ല. അവനെ ബെഞ്ചിലിരുത്തി അമ്മ ക്ലാസ് മുറിക്ക് പുറത്തിരിക്കും. സ്കൂൾ വിടുന്നതുവരെ ഒരേയിരിപ്പ്. ആദ്യരണ്ട് വർഷം ഇൗ പതിവ് തുടർന്നു.
കാട്ടുശ്ശേരി ജി.എൽ.പി സ്കൂളിെല റിസോഴ്സ് അധ്യാപിക ജയടീച്ചറുടെ വാക്കുകളാണ് മാതാപിതാക്കളെ മാറ്റിചിന്തിപ്പിച്ചത്. 'നിങ്ങൾ ഇങ്ങനെ അവെൻറ കൂടെ നിന്നാൽ ജീവിതകാലം മുഴുവൻ കൂടെ നിൽക്കേണ്ടിവരും. അവെൻറ കാര്യങ്ങൾ അവൻ സ്വയംചെയ്യെട്ട' ഇതായിരുന്നു ജയടീച്ചറുടെ ഉപദേശം. അതിനുശേഷം അവർ കുറേെശ്ശ വിട്ടുനിൽക്കാൻ തുടങ്ങി. അങ്ങനെ പ്രണവ് തന്നെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്തുതുടങ്ങി. കാലുകൊണ്ട് അക്ഷരങ്ങൾ കൂട്ടി എഴുതിത്തുടങ്ങി. കൂടുതൽ വർണ്ണ ചിത്രങ്ങൾ വരച്ചു. കളിയും പഠനവുമായി പ്രണവ് സ്കൂളിലെ കുട്ടികളിൽ ഒരുവനായി മാറി. എല്ലാ അധ്യാപകരുടേയും സഹായം പ്രണവിന് കൈതാങ്ങായെങ്കിലും പ്രധാനാധ്യാപക അസിതാമ ടീച്ചറും ഒന്നാംക്ലാസിലെ അധ്യാപിക അഞ്ജലി ടീച്ചറും നൽകിയ പിന്തുണ വളരെ വലുതായിരുന്നുവെന്ന് ബാലസുബ്രഹ്മണ്യൻ ഒാർക്കുന്നു.
പാട്ടും വരയും
മനക്കരുത്തിനാൽ എല്ലാ തടസവും മറികടക്കാമെന്ന് പ്രണവ് പഠിച്ചത് സ്കൂളിൽ ചേർന്ന ആദ്യവർഷങ്ങളിൽ തന്നെയാണ്. മകെൻറ ജിജ്ഞാസയും ഉത്സാഹവും കണ്ട് അച്ഛനും അമ്മയും ആനന്ദാശ്രു പൊഴിച്ചു. അധ്യാപകർ പ്രശംസ ചൊരിഞ്ഞു. വീട്ടിൽനിന്നുംകുറച്ചുദൂരെയുള്ള പുതിയങ്കം ജി.യു.പി.എസിൽ അഞ്ചാം ക്ലാസിൽ ചേർന്നതോടെ പ്രണവ് മുന്നോട്ടുള്ള പുതിയ വഴികൾ പരതിത്തുടങ്ങി. ചിത്ര രചനയും സംഗീതവും ശാസ്ത്രീയമായി പഠിക്കാൻ വഴി തേടി. റിസോഴ്സ് അധ്യാപകരായ വിനോദ് കൃഷ്ണനും ഷീൻ ചന്ദ്രനുമാണ് പ്രണവിന് തുണയായത്. സ്കൂളിന് തൊട്ടടുത്ത്തന്നെ സൗജന്യമായി പാട്ടും വരയും പഠിപ്പിക്കാൻ സൗകര്യെമാരുക്കി. മനോജ് മാസ്റ്ററായിരുന്നു സംഗീത പഠനത്തിൽ ഗുരു. കർണ്ണാടക സംഗീതത്തിെൻറ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങിയ പ്രണവ് അധികം വൈകാതെ, കിട്ടുന്ന വേദികളിലെല്ലാം പാടാൻ തുടങ്ങി.
പോൾ വർഗീസ് സാറിന് കീഴിൽ ചിത്രം വര ശാസ്ത്രീയമായി അഭ്യസിച്ചു.കാലിൽ ബ്രഷ് പിടിച്ച് ജലചായവും അക്രലിക് പെയിൻറിങും ചെയ്തുതുടങ്ങി. പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ പ്രണവിെൻറ കാൽവിരലുകളാൽ വർണ്ണങ്ങളായി പിറന്നു.പാട്ട് പാടിയും ചിത്രം വരച്ചും പ്രണവ് സമ്മാനങ്ങൾ വാരിക്കൂട്ടി. പ്രണവിെൻറ കഴിവുകൾ നാട് അറിയാൻ തുടങ്ങി. കർണ്ണാടിക് പഠിച്ചുതുടങ്ങുന്നതിനിടയിൽ മനോജ് മാസ്റ്റർ കുൈവത്തിലേക്ക് പോയി. ഇതോടെ സംഗീത പഠനം പാതിവഴിക്ക് നിലച്ചു.
സൈക്കിളിൽ കയറി അഭ്യാസം
ജ്യേഷ്ഠൻ ൈസക്കിൾ ചവിട്ടുന്നത് കണ്ടപ്പോൾ പ്രണവിനും മോഹം. കൈകളില്ലാത്ത പ്രണവിനെ എങ്ങനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കും. പ്രണവിെന പിന്തിരിപ്പികാൻ അച്ഛനും അമ്മയും പലകുറി ശ്രമിച്ചെങ്കിലും അവൻ വഴങ്ങിയില്ല. അങ്ങനെ മനസില്ലാമനസോടെ സൈക്കിളിൽ കയറ്റിയിരുത്തി. ദിവസങ്ങൾ നീണ്ട പരിശ്രമം, പലവട്ടം വീണു. ഒരു തവണ വീഴ്ചയിൽ വലിയ മുറിവുണ്ടായി. സ്റ്റിച്ച് വേണ്ടിവന്നു. പ്രണവ് പിൻമാറിയില്ല. അവൻ,പതിയെ സൈക്കിൾ ചവിട്ടിതുടങ്ങി. അപ്പോഴും റോഡിലേക്ക് വിടാൻ പേടി. കൈകളില്ലാത്തതിനാൽ ബ്രേക്ക് എങ്ങനെ നിയന്ത്രിക്കും. ബെല്ല് അടിക്കാനും കഴിയില്ല. പിന്നീട്, റിസോഴ്സ് അധ്യാപകൻ ഷീൻ ചന്ദ്രനോട് സൈക്കിൾ വേണമെന്ന ആവശ്യം പ്രണവ് മുന്നോട്ടുവെച്ചു. കൈകളില്ലാത്ത പ്രണവിന് സൈക്കിൾ നൽകിയാൽ തെൻറ ജോലി പോകുമെന്നായി അധ്യാപകൻ. എന്നാൽ, താൻ സൈക്കിൾ ചവിട്ടികാണിച്ചുതരാമെന്നായി പ്രണവ്. സ്കൂൾ ഗ്രൗണ്ടിൽ അനായാസം സൈക്കിൾ ചവിട്ടികാണിച്ചുകൊടുത്തതോടെ സാർ ഒാകെ പറഞ്ഞു. വൈകാതെ പ്രണവിന് ഷീൻ ചന്ദ്രെൻറ വക സൈക്കിൾ സമ്മാനമായി കിട്ടി. ഉടൻ, റിപ്പയറിങ് കടയിൽകൊണ്ടുപോയി താടികൊണ്ട് കൊണ്ട് നിയന്ത്രിക്കാവുന്നവിധം ബ്രേക്ക് ഫിറ്റ് ചെയ്തു. ഇടങ്കാലുകൊണ്ട് അടിക്കാവുന്ന വിധം ബെല്ലും സ്ഥാപിച്ചു. പിന്നെ പ്രണവിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ആലത്തൂർ സൈക്കിൾ ക്ലബിൻ അംഗത്വമെടുത്തു. സൈക്കിൾ റൈഡുകളിൽ പതിവ് സാന്നിധ്യമായി. എല്ലാവർഷവും അന്താരാഷ്ട്ര സൈക്കിൾ ദിനത്തിൽ വീഴ്മലയിലേക്കടക്കം സാഹസികമായി സൈക്കിൾ ചവിട്ടി ജനമനസുകളിൽ ഇടംപിടിച്ചു.
ട്രാക്കിലും ഒരുകൈ
ട്രാക്കിലേക്കുള്ള പ്രണവിെൻറ കടന്ന് വരവ് അപ്രതീക്ഷിതമായിരുന്നു.വണ്ടിത്താവളത്തെ ഉഷ ടീച്ചറുടെ ഉപദേശമാണ് വഴിത്തിരിവായത്. നീ ചിത്രരചനയിലും പാട്ടിലുംമാത്രം ശ്രദ്ധിച്ചാൽ പോര, ഒാട്ടത്തിനും കൂടണം-ഇതായിരുന്നു പ്രണവിന് ആലത്തൂർ എ.എസ്.എം.എം.എച്ച്.എസ്.എസിലെ കായികാധ്യാപക ഉഷ ടീച്ചർ നൽകിയ ഉപദേശം.പ്രണവിന് മെഡൽ നേടാൻ കഴിയുമെന്ന് ടീച്ചർക്ക് വിശ്വാസം ഉണ്ടായിരുന്നു. 50 മീറ്റർ ഒാട്ടത്തിനാണ് ആദ്യം േചർത്തത്. വിസിൽ അടിച്ചതും കണ്ണുംപൂട്ടി ഒറ്റ ഒാട്ടം, ഫസ്റ്റ് അടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ 100, 200, 400 മീറ്ററുകളിലും ഒന്നാമൻ. ഭിന്നശേഷി കുട്ടികൾക്കുള്ള സംസ്ഥാന പാരാലിമ്പിക്സിൽ രണ്ട് തവണ 200 മീറ്ററിൽ സ്വർണ്ണമെഡൽ. സംസ്ഥാന മീറ്റിലെ മെഡൽ നേട്ടത്തിലൂടെ ദേശീയ മീറ്റിനുള്ള കേരള ടീമിൽ ഇടംനേടി. ചണ്ഡീഗഡിൽ നടന്ന നാഷണൽ പാരാലിമ്പിക്സിൽ മെഡൽ നേട്ടം കുറിക്കാനായില്ലെങ്കിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.
ഒാട്ടമത്സരങ്ങൾക്കുള്ള പരിശീലനത്തിനിടയിലും ഇഷ്ട വിനോദമായ ക്രിക്കറ്റിനോടുള്ള കമ്പം കൈവിട്ടില്ല. ഒഴിവു വേളകളിൽ ഗ്രൗണ്ടിൽ സഹപാഠികളോടൊപ്പം ക്രിക്കറ്റ് കളിയിൽ മുഴുകി.കാലിൽ ബാറ്റ് പിടിച്ച് വീശി ഫോറും സിക്സറും പറത്താൻ തുടങ്ങി. തോളിനോട് ചേർന്നുള്ള കൈവിരലുകളിൽ ബോൾ പിടിച്ച് എറിഞ്ഞു. തെൻറ ബോളിങിെൻറ ശക്തിയിൽ പലരുടേയും മിഡിൽ സ്റ്റമ്പ് തെറിച്ചിട്ടുണ്ടെന്ന് പ്രണവ്. വീട്ടിലെത്തിയാൽ ജ്യേഷ്ഠൻ പ്രവീണിനൊപ്പമാണ് ക്രിക്കറ്റ് കളി. കലാകായിക രംഗത്ത് മുന്നേറുേമ്പാഴും പഠനത്തിനും പ്രണവ് മോശമായില്ല. പാഠഭാഗങ്ങൾ അന്നാന്ന് പഠിക്കും. പത്താംക്ലാസ് പരീക്ഷ പ്രണവ് കാലുകൊണ്ടാണ് എഴുതിയത്. കൈകൾ ഇല്ലാത്തവർക്ക് സ്ക്രൈബിെന വെച്ച് എഴുതാൻ അനുവാദമുണ്ട്. എന്നാൽ, പ്രണവ് അത് വേണ്ടെന്നു വെക്കുകയായിരുന്നു.
പരിസ്ഥിതി സന്ദേശവാഹകനായി
പ്ലസ്ടുവും കഴിഞ്ഞ് ചിറ്റൂർ ഗവ. കോളജിൽ ബികോമിന് ചേർന്നതോടെ പ്രണവിെൻറ ബന്ധങ്ങൾ കൂടുതൽ വിശാലമായി. സോഷ്യൽ മീഡിയ വഴിയും വിപുലമായ സൗഹൃദങ്ങൾഉണ്ടായി. മോട്ടിവേഷൻ പ്രോഗ്രാമുകളിൽ സ്ഥിരം ക്ഷണിതാവായി. ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങൾ പ്രണവ് വരച്ചിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായി ചിത്ര പ്രദർശനം നടത്തുന്നത് ചിറ്റൂർ ഗവ. കോളജിൽ കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച സംരംഭകത്വ മേളയോട് അനുബന്ധിച്ചാണ്. പ്രണവ് ആർട്ട് ഗ്യാലറി എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പ്രദർശനത്തിൽ അക്രിലിക്കിലും മറ്റുംചെയ്ത നിരവധി പെയിൻറിങ്ങുകളാണ് പ്രദർശിപ്പിക്കപ്പെട്ടത്. പ്രളയത്തിൽ സർവ്വസ്വവും നഷ്ടമായവർക്ക് കൈതാങ്ങ് എന്ന നിലക്കായിരുന്നു പ്രദർശനം. ചിത്രങ്ങൾ വിറ്റുകിട്ടിയ പണം പൂർണ്ണമായും നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിേലക്ക്. മന്ത്രി എ.കെ. ബാലനാണ് തുക ഏറ്റുവാങ്ങിയത്. കോളജിൽ എൻ.സി.സിയിൽ ചേരാനായിരുന്നു. പ്രണവിന് മോഹം. ശാരീരിക പരിമിതികൾ തടസ്സമായപ്പോൾ എൻ.എസ്.എസ് വളണ്ടിയറായി
സേവനത്തിനിറങ്ങി. ലോക പരിസ്ഥിതി ദിനത്തിൽ പുഴയോരത്ത് നൂറുകണക്കിന് വൃക്ഷത്തെകളാണ് പ്രണവും സഹപാഠികളും ചേർന്ന് നട്ടുപിടിച്ചത്. ചിറ്റൂർ തുഞ്ചൻ മഠത്തിൽനിന്നും കൊല്ലേങ്കാട് ഗായത്രിപ്പുഴവരെ 25 കിലോമീറ്റർ സൈക്കിൾ സവാരി നടത്തിയായിരുന്നു ഇൗ കാമ്പയിൻ. എൻ.എസ്.എസ് നേതൃത്വത്തിൽ 1000 കരിമ്പനകൾ വെച്ചുപിടിക്കുന്ന യജ്ഞത്തിെൻറ മുന്നണിയിലും പ്രണവ് ഉണ്ടായിരുന്നു. പാലക്കാടൻ ഗ്രാമകാഴ്ചയായ കരിമ്പനകൾ നട്ടുവളർത്തുക ലക്ഷ്യവുമായിട്ടായിരുന്നു യജ്ഞം. വിനോദസഞ്ചാര വകുപ്പ് ടിപ്പു കോട്ട മുതൽ മലമ്പുഴ കവ വരെയും തിരിച്ചും നടത്തിയ 50 കി.മി സൈക്കിൾ റൈഡിൽ പങ്കാളിയായി പ്രണവ് റെക്കോഡിട്ടു. പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിെൻറ ഭാഗമായിട്ടായിരുന്നു ഇൗ പരിപാടി. ഇതിെൻറ തുടർച്ചയെന്നോണം കോഴിക്കോട് ജില്ലയിലേക്കും ക്ഷണം ലഭിച്ചു. കോഴിക്കോെട്ട സൈക്കിൾ റൈഡർമാരുടെ സംഘടനയായ കാലിക്കറ്റ് സൈക്കിൾ ബ്രിഗേഡ് സംഘടിപ്പിച്ച സൈക്കിൾ റൈഡിൽ പെങ്കടുത്ത പ്രണവിനെ കോഴിക്കോട് ജില്ലയുടെ സൈക്കിൾ അമ്പാസഡറായി പ്രഖ്യാപിച്ചു.
ഇതിനിടയിൽ,ചാനൽ റിയാലിറ്റി ഷോകളിൽ പാട്ടു പാടിയും ചിത്രം വരച്ചും നൃത്തംചെയ്തും മിന്നും പ്രകടനം. പ്രണവ് കേരളം മുഴുവൻ അറിയപ്പെടാൻ തുടങ്ങി. കൽപ്പറ്റ പി.കെ. ഗോപാലൻ കർമ്മ ശ്രേഷ്ഠ പുരസ്കാരമടക്കം നിരവധി അവാർഡുകൾ തേടിയെത്തി. വിവിധ ജില്ലകളിൽ നിരവധി മോട്ടിവേഷൻ പ്രോഗ്രാമുകളിലേക്ക് ക്ഷണം. കോളജ് ആർട്ട്സ് ഡേകളിലും സ്കൂൾ പ്രോഗ്രാമുകളിലും അതിഥി.സാന്ത്വന പരിചരണ വിഭാഗം പരിപാടികളിൽ പതിവു സാന്നിധ്യം. തിരക്കുകൾക്കിടയിലും പഠനവും ചിത്രം വരയും പാട്ടുമെല്ലാം ഒപ്പംകൊണ്ടു നടന്നു.
പ്രണവ് കണ്ട പ്രമുഖർ
ക്രിക്കറ്റ് പ്രണവിന് ലഹരിയാണ്. സചിൻ ടെണ്ടുൽക്കറാണ് റോൾമോഡൽ.മാസ്റ്റർ ബ്ലാസ്റ്ററോടുള്ള ആരാധന മൂത്താണ് താരത്തെ ഒന്നുകാണാൻ പ്രണവ് മോഹിച്ചത്. അതിനായി സച്ചിെൻറ പടം വരച്ച് അധികാരികളെ പലകുറി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എഫ്.ബിയിൽ പ്രണവിെൻറ സങ്കടക്കുറിപ്പ് കണ്ട ധന മന്ത്രി ഡോ.തോമസ് െഎസക്ക് സച്ചിനെ േഫാണിൽ വിളിച്ച് കാര്യം ഉണർത്തി. അങ്ങനെ, കഴിഞ്ഞ വർഷംആലപ്പുഴ നെഹ്റു ട്രോഫി വള്ളംകള്ളിക്ക് മുഖ്യാഥിതിയായി എത്തിയ സച്ചിനെ കാണാൻ പ്രണവിന് അവസരം കൈവന്നു. പ്രണവ് വരച്ച പ്രോെട്ടയ്റ്റ് സച്ചിൻ ടെണ്ടുൽക്കർ ഏറ്റുവാങ്ങി. കാൽവിരലുകൊണ്ട് വരച്ച ചിത്രം കണ്ട് സച്ചിൻ ആശ്ചര്യപ്പെട്ടു. സെൽഫിക്ക് പോസ് ചെയ്ത സച്ചിൻ പ്രണവിന് വിജയാശംസകൾ നേർന്നു. കുട്ടികാലംതൊട്ട് മനസിൽ ആരാധിച്ചു നടന്ന സച്ചിൻ തെണ്ടുൽക്കർ എന്ന അൽഭുത താരത്തെ നേരിൽ കാണാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാസ്റ്റർ ബ്ലാസ്റ്ററോട് ചേർന്നുനിൽക്കാനും സെൽഫി എടുക്കാനും കഴിഞ്ഞത് ജീവിതത്തിെൻറ അസുലഭ നിമിഷമായി പ്രണവ് കരുതുന്നു.
പ്രമുഖ തെന്നിന്ത്യൻ സിനിമ താരം അല്ലു അർജ്ജുനെ നേരിൽ കാണാൻ അവസരം ലഭിച്ചതും നെഹ്റു ട്രോഫി വള്ളംകള്ളിക്ക്. സൂപ്പർ സ്റ്റാർ മോഹൻലാലിനെ കണ്ട് പ്രോെട്ടയ്റ്റ് സമ്മാനിക്കണമെന്നത് പ്രണവിെൻറ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഇതിനായി ചിത്രം വരച്ച് പലവട്ടം ശ്രമം നടത്തിയെങ്കിലും അവസരം ഒത്തുവന്നില്ല. ഒടുവിൽ ഫാൻസ് അസോസിയേഷൻ വഴിയാണ് ചേർത്തലയിൽ ലാലിനെ കാണാൻ അവസരം കൈവന്നത്. ഒടിയൻ സിനിമയിലെ ലാൽ കഥാപാത്രമായ ഒടിയൻ മാണിക്യെൻറ ചിത്രമാണ് മോഹൻലാലിന് പ്രണവ് സമ്മാനിച്ചത്. ചിത്രംകണ്ട് അതിശയം പ്രകടിപ്പിച്ച മോഹൻലാൽ പ്രണവിനെ ആശിർവദിച്ചു.
റിയാലിറ്റി ഷോയിലൂടെ കിട്ടിയ വരുമാനംമുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പ്രണവ് നൽകിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദർശിച്ചാണ് ചെക്ക് കൈമാറിയത്. ഫേസ്ബുക്കിലെ ഒഫീഷ്യൽ പേജിലൂടെ മുഖ്യമന്ത്രി പ്രണവിെൻറ മാതൃക പ്രവർത്തനത്തെ പ്രകീർത്തിക്കുകയുണ്ടായി.സൂപ്പർ സ്റ്റാർ രജനീകാന്തിനെ കാണാനുള്ള ആഗ്രഹം പ്രണവ്, തമിഴ് മാധ്യമങ്ങളോട് പ്രകടിപ്പിച്ചിരുന്നു. ഇത് അറിഞ്ഞ രജനീകാന്ത് പ്രണവിനേയും കുടുംബത്തേയും ചെന്നൈ പോയസ്ഗാർഡനിലെ വീട്ടിലേക്ക് ക്ഷണിച്ചു. യന്തിരൻ സിനിമയിലെ രജനിയുടെ ചിത്രമാണ് പ്രണവ് താരത്തിന് സമ്മാനിച്ചത്. പ്രണവിനെ പൊന്നാട അണിയിച്ച തലൈവർ, വെള്ളിയിൽ പൊതിഞ്ഞ ഫലകം സമ്മാനിക്കുകയുണ്ടായി.
ലോക്ക്ഡൗണിൽ പിറന്നത് കാർട്ടൂൺ ചിത്രങ്ങൾ
തിരക്കുകളും യാത്രകളും കുറഞ്ഞ കോവിഡ് കാലത്തും പ്രണവ് വെറുതെയിരുന്നില്ല.കുട്ടികൾക്കുവേണ്ടിയുള്ള കാർട്ടൂൺ ചിത്രങ്ങളുെട പണിപ്പുരയിലായിരുന്നു ലോക്ക്ഡൗണിെൻറ ആദ്യമാസങ്ങളിൽ. കോവിഡ് ബാധിതരെ സഹായിക്കാൻ വിപുലമായ ഒരു ചിത്രപ്രദർശനം മനസിലുണ്ട്. 50 ഒാളം വ്യക്തിത്വങ്ങൾക്ക് സ്മാർട്ട് ഫോണിൽ ചിത്രം വരച്ച് അയച്ചുകൊടുത്തു.രാഹുൽ ഗാന്ധി, കമലഹാസൻ, സൂര്യ, കാർത്തിക് ഉൾപ്പെടെ നിരവധി പ്രമുഖരെ നേരിൽ കണ്ട് പ്രോെട്ടയ്റ്റ് സമ്മാനിക്കണമെന്ന് മോഹമുണ്ട്. ഇതിനായി അവരുടെയെല്ലാം ചിത്രങ്ങൾ ലോക്ക് ഡൗൺ കാലത്ത് പ്രണവ് വരച്ചു ഫ്രേയിം ചെയ്തുവെച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പ്രോഗ്രാമുകളൊന്നും ഇല്ലെങ്കിലും ഫേസ്ബുക്ക് ലൈവുകളിലൂടെയും ഗൂഗിൾ, സൂംമീറ്റുകളിലൂടെയും പ്രണവ് സജീവമാണ്. ബികോം പാസായ ശേഷം മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിൽ പി.ആർ.ഒ ആയി ജോലി ലഭിച്ചത് ആശ്വാസമായി. അതോടൊപ്പം ജ്യേഷ്ഠൻ പ്രവീണിനൊപ്പം പി.എസ്.സി പഠനവും കൂടെകൊണ്ടുേപാകുന്നു.
അത്മഹർഷത്തിൽ അച്ഛനും അമ്മയും
അച്ഛൻ ബാലസുബ്രഹ്മണ്യനും അമ്മ സ്വർണ്ണകുമാരിക്കും മകനെകുറിച്ച് അഭിമാനമേയുള്ളു. പ്രണവ് ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബാലസുബ്രഹ്മണ്യൻ പറയുന്നു. പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. കൈകളില്ലാതെ ജനിച്ചപ്പോൾ എത്ര ദു:ഖിേച്ചാ അതിെൻറ എത്രയോ ഇരട്ടി സന്തോഷമാണ് ഞങ്ങൾക്ക് ഇപ്പോൾ -സ്വർണ്ണകുമാരി പറയുന്നു. ചെറുപ്രായത്തിൽ തന്നെ എന്തും ചെയ്യാനുള്ള ഒരു താൽപര്യം അവനിൽ ഞങ്ങൾ കണ്ടിരുന്നു. പ്രണവിെൻറ ആഗ്രഹങ്ങൾക്ക് ഒപ്പംനിന്നു. ഒന്നിേനാടും ഞങ്ങൾ നോ പറഞ്ഞില്ല. ഉദാരതയും സ്നേഹവുമാണ് അവെൻറ മനസ് നിറയേ. അവന് കിട്ടിയ നാല് സൈക്കിളുകളിൽ മൂന്നും പാവപ്പെട്ട കുട്ടികൾക്ക് നൽകുകയാണ് ചെയ്തത്. അവാർഡ് തുകയിൽ ഏറിയ പങ്കും നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. സ്വന്തമായി തലചായ്ക്കാൻ ഇടമില്ലെന്ന സങ്കടം അപ്പോഴും ബാക്കിയായിരുന്നു.
രണ്ട് പതിറ്റാണ്ടിലധികമായി ഒറ്റമുറി വാടക വീട്ടിലാണ് കഴിയുന്നത്. പ്രണവിെൻറ പ്രതിഭക്ക് ആദരമായി മാധ്യമം അക്ഷര വീട് സമ്മാനിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.അപ്പോഴും ഒരു സെൻറ് സ്ഥലം സ്വന്തമായി ഇല്ലാത്തത് വേദനയായി. കൈവന്ന സൗഭാഗ്യം വഴിമാറിപോകുമോയെന്ന് ശങ്കിച്ചു. പ്രണവിെൻറ ഗുരുനാഥൻ ബൂഫൈസൽ മാസ്റ്ററുടെ സഹോദരനും സിവിൽ എഞ്ചിനീയറുമായ എസ്. ഉമ്മർ ഫാറൂഖാണ് തങ്ങൾക്ക് തുണയായത്. അരങ്ങാട്ടുപറമ്പിൽ ഉമ്മർ ഫാറൂഖ് സൗജന്യമായി നൽകിയ സ്ഥലത്താണ് അക്ഷരവീട് ഉയർന്നത്. വാടക വീടിൽനിന്നും മോചനമായിരിക്കുന്നു. മകെൻറ കഴിവുകൾക്കുള്ള അംഗീകാരമായി അക്ഷര വീട് ലഭിച്ചതിലുള്ള ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതാണ്.'മാധ്യമം' പത്രത്തോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണ്. മകന് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. അക്ഷര വീടിെൻറ തണലിൽ പ്രണവ് പുതിയ സ്വപ്നങ്ങൾ നെയ്തെടുക്കുകയാണ്. ആശയറ്റ മനസുകൾക്ക് പ്രതീക്ഷയും പ്രചോദനവുമായി പ്രണവ് വളരുേമ്പാൾ അച്ഛൻ ബാലസുബ്രഹ്മണ്യനും അമ്മ സ്വർണ്ണകുമാരിയും കൺകുളിർക്കുകയാണ്.
ജീവിതത്തിലെ കൈകൾ അച്ഛനും അമ്മയും
ജീവിതത്തിലെ രണ്ടു കൈകൾ ആണ് വലം കൈയായ അച്ഛനും ഇടം കൈയായ അമ്മയും. ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കാനുള്ളതാണ്, പ്രത്യേകിച്ചു നമ്മെ അവഗണിച്ചവർക്ക് മുന്നിൽ. രണ്ടല്ല രണ്ടു കോടി കൈകൾ ആണ് എനിക്ക് ഇന്നുള്ളത്. ആത്മവിശ്വാസം ആണ് മുന്നോട്ടു നയിക്കുന്നത്. ഓരോ വിജയങ്ങളിലും തോൽപ്പിക്കുന്നത് വൈകല്യത്തെയാണ്.ആത്മവിശ്വാസം, ദൃഢനിച്ഛയം, മനോധൈര്യം ഇവ ഉണ്ടെങ്കിൽ പ്രതിസന്ധികൾവഴിമാറും. കുറവുകളെയല്ല സ്വന്തം കഴിവുകളെയാണ് നോക്കികാണുന്നത്. മറ്റുള്ളവർക്ക് കൈത്താങ്ങ് ആവാൻ കൈകളല്ല, മനസ്സാണ് വേണ്ടത്. പ്രതിസന്ധികളിൽ തളരുന്നവരല്ല,അവയെ തരണം ചെയ്യുന്നവരാണ് വിജയി. രണ്ടു കൈയില്ലാതെ എങ്ങനെ സൈക്കിൾ ഓടിക്കും എന്ന് പറഞ്ഞവരുടെ മുന്നിലൂടെയാണ് ഇന്ന് തലയുയർത്തി സൈക്കിൾ ഓടിക്കുന്നത്. കാലുകളെ കൈകളാക്കിയാണ് വിധിയെ മറികടക്കുന്നത്.
അക്ഷരവീടിെൻറ തണൽ
പരിമിതികളെ അതിജീവിച്ച് കലാകായിക രംഗത്ത് പ്രതിഭ തെളിയിച്ച പ്രണവിന് സ്നേഹാദരമായി അക്ഷര വീട് സമർപ്പിച്ചു. മലയാള അക്ഷരങ്ങൾ കോർത്തിണക്കി 'മാധ്യമ'വും, അഭിനേതാക്കളുടെ സംഘടനയായ അമ്മയും യുനിമണി, എൻ.എം.സി ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് വീട് നിർമ്മിച്ചത്. രമ്യ ഹരിദാസ് എം.പി പ്രണവിന് ആദരപത്രം കൈമാറി. അക്ഷര വീട് സമർപ്പണം നിർവഹിച്ചു. മലയാള അക്ഷരമാലയിലെ 'ഖ' അക്ഷരം നാമകരണം ചെയ്ത വീടാണ് പ്രണവിനും കുടുംബത്തിനും സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.