കുതിരസവാരിയിൽ പരിശീലനം നൽകാൻ റഫീഖിന്‍റെ അക്കാദമി
text_fieldsമൂവാറ്റുപുഴ: കുതിരസവാരി പഠിക്കാൻ സൗകര്യമൊരുക്കി പേഴക്കാപ്പിള്ളി സ്വദേശി റഫീഖ്. സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമല്ല സാധാരണക്കാർക്കും കുതിരസവാരി പഠിക്കാമെന്ന ലക്ഷ്യത്തോടെയാണ് ഹോഴ്സ് റൈഡിങ് അക്കാദമി തുടങ്ങിയത്.പായിപ്രയിലാണ് പേഴക്കാപ്പിള്ളി ചേന്നരയിൽ സി.ബി. റഫീഖ് ഗ്രാമീണർക്കും കുട്ടികൾക്കും പരിശീലനം നൽകുന്നത്.
വിദഗ്ധരുടെ മേൽനോട്ടത്തിൽ പതിവ് പരിശീലനമാണ് നൽകുന്നത്. കുതിരസവാരി പരിശീലിപ്പിക്കുന്ന മികച്ച സ്ഥലങ്ങൾ ജില്ലയിൽ വേറെ ഉണ്ടെങ്കിലും ഇതെല്ലാം പണക്കാർക്കായുള്ളതാണ്. സാധാരണക്കാർക്കും പഠിക്കാൻ അവസരമുണ്ടാക്കാനാണ് പായിപ്രയിൽ പരിശീലനം ആരംഭിച്ചതെന്ന് റഫീഖ് പറഞ്ഞു.
കുട്ടികളും മുതിർന്നവരും അടക്കം നിരവധിയാളുകൾ ഇതിനകം പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു.14 ദിവസം നീളുന്ന പരിശീലനമാണ് നൽകുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന ഫീസ് മാത്രമാണ് വാങ്ങുന്നതെന്ന് റഫീഖ് പറയുന്നു. 10 വയസ്സ് മുതലുള്ള കുട്ടികൾക്കു പരിശീലനം നൽകുന്നുണ്ട്.
പ്രായമായവരും എത്തുന്നുണ്ട്. ശേഷം പലരും സ്വന്തമായി കുതിരയെ വാങ്ങി പരിശീലനം നടത്തുന്നുണ്ട്. നിലവിൽ തമിഴ്നാട്ടിൽനിന്ന് വാങ്ങിയ ഡോളിയും റാണിയും രണ്ട് കുതിരകളെയാണ് പായിപ്രയിൽ കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.