കൂടൊരുക്കി അവർ കൂട്ടുകൂടി; അനാഥ യുവതിക്ക് വീട് സമ്മാനം നൽകി റാഫിയ-ഫവാസ് വിവാഹം
text_fieldsകാലം സങ്കടങ്ങളുടേതു മാത്രമല്ല, ഒരുപാട് പ്രതീക്ഷകളുടേതു കൂടിയാണെന്ന് വീണ്ടും ബോധ്യപ്പെടുത്തുകയാണ് മലയാളി യുവത.
ബ്രിട്ടനിൽ പഠനവും സാമൂഹിക പ്രവർത്തനവും നടത്തുന്ന മലപ്പുറം ആമയൂർ സ്വദേശി റാഫിയ ഷെറിൻ ജർമനിയിലുള്ള പ്രതിശ്രുത വരൻ വാഴക്കാട് സ്വദേശി ഫവാസ് അഹ്മദിനോട് വിവാഹ സമ്മാനമായി (മഹർ) ആവശ്യപ്പെട്ടത് ഒരു വീടായിരുന്നു. തങ്ങൾക്ക് താമസിക്കുവാനല്ല, വീടില്ലാത്ത ഒരു അനാഥ പെൺകുട്ടിക്ക് തണലൊരുക്കി നൽകണമെന്ന്.
നൂറുവട്ടം സമ്മതം പറഞ്ഞു ഫവാസ്. അങ്ങിനെ വിവാഹത്തലേന്ന് റാഫിയ ജർമനിയിലേക്ക് പറന്നു. ഫവാസിനൊപ്പം ചേർന്നു. സൂം പ്ലാറ്റ്ഫോം മുഖേനെ നടന്ന വിവാഹത്തിന് വീട്ടുകാരും ഉറ്റ ബന്ധുക്കളും പ്രമുഖ പ്രചോദന പ്രഭാഷകൻ പി.എം.എ ഗഫൂർ ഉൾപ്പെടെ സുഹൃത്തുക്കളും ഓൺലൈനിലൂടെ സാക്ഷികളായി.
പാഴ്ചെലവുകളും ആർഭാടങ്ങളും കാട്ടിക്കൂട്ടലുകളും നിറഞ്ഞ ചടങ്ങായി വിവാഹം നടത്തുന്നതിനോട് തനിക്ക് മുൻപ് തന്നെ അനിഷ്ടമായിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യം മനസിനിണങ്ങിയ രീതിയിൽ തന്നെ ഒരുമിച്ചു ചേർത്തുവെന്നും റാഫിയ വിവാഹത്തിനു തൊട്ടുമുൻപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. ബഷീർ കുന്നുമ്മലിെൻറയും ഹസീനയുടെയും മകളാണ് റാഫിയ. സി.കെ. അബൂബക്കറും ടി. റംലയുമാണ് ഫവാസിെൻറ മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.