വിനോദിന്റെ സാഹസിക ജീവിതത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരം
text_fieldsഅഡ്വഞ്ചർ കരാട്ടെ ഡെമോൺസ്ട്രേഷൻ വിഭാഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് സ്വന്തമാക്കി പുറനാട്ടുകര സ്വദേശി വിനോദ്. തലക്കും കാലിനും താഴെയായി വെച്ച ബെഞ്ചുകളിൽ കിടന്ന് റോവർ സ്കൗട്ടുകൾ 1.54 മിനിറ്റുകൊണ്ട് ഒന്നിനു പിറകെ ഒന്നായി 101 തവണ ഓടിയുള്ള സാഹസികതക്കാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്. 1989ൽ ഷോട്ടോകാൻ കരാട്ടെ അക്കാദമിയിൽനിന്ന് ബ്ലാക്ക്ബെൽറ്റ് നേടുകയും മാരുതി വാൻ വയറിൽ കൂടി കയറ്റി ഇറക്കിയും വിനോദ് നേരത്തെ സാഹസിക കരാട്ടെ പ്രകടനം നടത്തിയിരുന്നു.
െടറിട്ടോറിയൽ ആർമിയിലെ മുൻ സൈനികൻ കൂടിയായ വിനോദ് സ്കൗട്ടിങ്ങിൽ തന്നെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. 1986ൽ സ്കൗട്ടിലെ പരമോന്നത ബഹുമതിയായ രാഷ്ട്രപതി റോവർ അവാർഡും 1997-98ൽ ഉപരാഷ്ട്രപതി അവാർഡും 2001ൽ ഹിമാലയ വുഡ് ബാഡ്ജും 2019ൽ സ്കൗട്ട് മാസ്റ്റേഴ്സിന് പരിശീലനം നൽകാനുള്ള ഹോണറബിൾ ചാർജും ലഭിച്ചു.
2013ൽ നടന്ന ആകാശ ജംബോരിയിൽ വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്കൗട്ട് മൂവ്മെൻറ് സെക്രട്ടറി ജനറലിെൻറ പുരസ്കാരത്തിനും അർഹനായിട്ടുണ്ട്. 1987 ൽ ഇന്ത്യയിൽ നടന്ന ഏഷ്യ പസഫിക് ഇൻറർനാഷനൽ ജംബോരിയിലും 1998 ൽ ഒഡിഷയിൽ നടന്ന സാർക് ജാംബോരിയിലും പങ്കെടുത്തിട്ടുണ്ട്.
വർഷത്തിൽ നാല് തവണ രക്തദാനം ചെയ്യുന്നവർക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്ലഡ് ബാങ്ക് നൽകുന്ന പ്രത്യേക അവാർഡ് തുടർച്ചയായി പത്തു തവണയും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ പ്രശംസയും വിനോദിനെ തേടിയെത്തിയിട്ടുണ്ട്.
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല അസോസിയേഷെൻറ സ്കൗട്ട് വിഭാഗം മുൻ ജില്ല ഓർഗനൈസിങ് കമീഷണറും ജില്ല െട്രയിനിങ് കമീഷണറും ഇപ്പോൾ 23ാം തൃശൂർ സ്കൗട്ട് ഓപ്പൺ ഗ്രൂപ്പിലെ സ്കൗട്ട് മാസ്റ്റർ ആയും കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്കൗട്ട് വിഭാഗം അസി. ലീഡർ ട്രെയിനർ ആയും കുന്നംകുളം അഗ്നിരക്ഷ നിലയത്തിലെ ഹോം ഗാർഡ് ആയും സേവനം അനുഷ്ഠിക്കുന്നു. ജിഷയാണ് ഭാര്യ. നിരഞ്ജൻ ഏകമകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.