പതിവുതെറ്റിക്കാതെ നാട് വൃത്തിയാക്കാൻ സൈയ്തുകുഞ്ഞ് എത്തി
text_fieldsമൂവാറ്റുപുഴ: ആരോഗ്യ, ശുചിത്വ മേഖലയിൽ വേറിട്ട പ്രവർത്തനം നടത്തുന്ന സൈയ്തുകുഞ്ഞ് ഈ ഗാന്ധിജയന്തി ദിനത്തിലും വെറുതെയിരുന്നില്ല. നഗരസഭക്ക് കീഴിലെ മാർക്കറ്റ് ബസ്സ്റ്റാൻഡാണ് ഇത്തവണ ശുചീകരിച്ചത്.
എഫ്.എ.സി.ടിയിൽനിന്ന് പെൻഷനായ ബധിരനും മൂകനുമായ സൈയ്തുകുഞ്ഞ് സാമൂഹികരംഗത്ത് സജീവമാണ്. ആറുമാസം മുമ്പ് നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കൊപ്പം ദിവസങ്ങളോളം നഗരത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ കച്ചേരിത്താഴത്ത് നേരത്തേ നടത്തിയ ഷൂ പോളിഷിങ്ങും ശ്രദ്ധേയമായിരുന്നു. പൊതുവിഷയങ്ങളിൽ ഇദ്ദേഹം നടത്തിയ പല സമരങ്ങൾക്കും വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മൂന്നുപതിറ്റാണ്ട് മുമ്പ് ഗാന്ധിജയന്തി ദിനത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ കഴുകി ശുചീകരിച്ചാണ് തുടക്കം.
അന്ന് ഭാര്യക്കും മക്കൾക്കുമൊപ്പമാണ് ഇയാൾ ബസുകൾ കഴുകാനെത്തിയത്. ഗുജറാത്തിലെ ഭൂകമ്പ ബാധിതർക്കായും വർഷങ്ങൾക്ക് മുമ്പ് ഷൂ പോളീഷ് ചെയ്ത് പണം കണ്ടത്തി നൽകി. ഉള്ളി, സവാള വിലക്കയറ്റത്തിനെതിരെ ഒറ്റക്ക് നടത്തിയ നിരഹാര സമരവും ഇദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ ചിലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.