സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം പറവൂർ അംബുജാക്ഷന്
text_fieldsഅമ്പലപ്പുഴ: സിനിമയിലും നാടകത്തിലും എക്കാലത്തും തിളങ്ങിനിന്ന പുന്നപ്ര പറവൂർ സ്വദേശി അംബുജാക്ഷന് സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പ്രസന്ന സദനത്തിൽ താമസിക്കുന്ന പി.ആർ. അംബുജാഷന്റെ കലാജീവിതം സ്കൂൾ പഠനകാലത്ത് തുടങ്ങിയതാണ്. പത്താംതരം വിജയിച്ചശേഷം നാടകരംഗത്തു തുടക്കം കുറിച്ചു. അംബുജാഷന്റെ കഴിവു മനസ്സിലാക്കിയ ചിലർ പ്രഫഷനൽ നാടകരംഗത്തേക്കു കൈപിടിച്ചുയർത്തി.
19ാം വയസ്സിൽതന്നെ കേരളത്തിലെ എല്ലാ നാടക ഗ്രൂപ്പുകളിലും അംബുജാക്ഷൻ പ്രധാന സാന്നിധ്യമായി. ഇതിനിടയിലാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. ആദ്യമായി ഫാസിലാണ് ‘മണിച്ചിത്രത്താഴ്’ സിനിമയിൽ വേഷം നൽകിയത്. തുടർന്ന് മാനത്തെ വെള്ളിത്തേര്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, നമ്പർ വൺ സ്നേഹതീരം, വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം, പട്ടാളം, ജലോത്സവം, അഴകിയ രാവണൻ തുകങ്ങിയ സിനിമകളിലും വേഷമിട്ടു. ഇടക്ക് ശാരീരിക അസ്ഥതയെ തുടർന്ന് കലാരംഗം വിട്ടു. എങ്കിലും പ്രതീക്ഷക്കാതെ എത്തിയ പുരസ്കാര നിറവിലാണ് അംബുജാക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.