രണ്ടാം തവണയും സ്വർണ മെഡലുമായി വിഷ്ണു നാരായണൻ
text_fieldsകാഞ്ഞങ്ങാട്: സംസ്ഥാന സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാംതവണയും സ്വർണമെഡൽ കരസ്ഥമാക്കി കാട്ടുകുളങ്ങരയിലെ വിഷ്ണു നാരായണൻ. കോഴിക്കോട് വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് തുടർച്ചയായി രണ്ടാംതവണയും മാവുങ്കാൽ കാട്ടുകുളങ്ങരയിലെ വിഷ്ണുനാരായണൻ നേട്ടം കൈക്കലാക്കിയത്.
പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ സുവോളജി രണ്ടാംവർഷ വിദ്യാർഥിയാണ്. നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഗുരുനാഥനോ പരിശീലകനോ ഇല്ലാതെ സ്വന്തം പ്രയത്നത്തിൽ ഗുസ്തിയുടെ അഭ്യാസമുറകൾ സ്വയംപഠിച്ചു. പഠിത്തത്തിനിടയിൽ നെഹ്റു കോളജിലെ വിദ്യാർഥികളെയും ഗുസ്തി പരിശീലിപ്പിച്ചു വരുകയാണ്.
കാട്ടുകുളങ്ങരയിലെ നാരായണന്റെയും ഏഴിലോട്ടെ എ.വി. സുരൂജയുടെയും മകനാണ്. ഏക സഹോദരൻ വിവേക് നാരായണൻ ഉത്തരഖണ്ഡിൽ പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.