നാണയ വിപ്ലവം... ലോകത്തിലെ ഇടതു രാഷ്ട്രീയം പ്രമേയമാക്കിയ നാണയ ശേഖരവുമായി സേതു
text_fieldsകൊച്ചി: ലോകത്തിലെ ഇടതുപക്ഷ രാജ്യങ്ങളിലെ നാണയം ശേഖരിച്ച് വ്യത്യസ്തനാകുകയാണ് എറണാകുളം പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി കെ.ആർ. സേതു. സർക്കാർ ജീവനക്കാരനായ സേതു തന്റെ രാഷ്ട്രീയ പശ്ചാത്തലം കൊണ്ടാണ് ഇങ്ങനെയൊരു ഹോബി ആരംഭിച്ചത്.
20 വർഷം മുമ്പ് തുടങ്ങിയ യത്നം ഇന്നും തുടരുന്നു. കേരള ന്യുമിസ്മാറ്റിക് സൊസൈറ്റിയുടേതടക്കം നിരവധി വേദികളിൽ 'റവല്യൂഷൻ' എന്ന പേരിലാണ് നാണയപ്രദർശനം നടത്തിവരുന്നത്. സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളിലെ കൂടാതെ കമ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ് പ്രമേയങ്ങളിൽ ഇതര രാജ്യങ്ങൾ ഇറക്കിയ നാണയങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
റഷ്യൻ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിന് ട്രാൻസിട്രിയ (മൊൾഡാവിയൻ റിപ്പബ്ലിക്), കാൾ മാർക്സിന്റെ 200ാം ജന്മദിന വാർഷികത്തിന് ലാവോസ്, ചെഗുവേരയുടെ ഓർമക്കായി സൊമാലിയ എന്നീ രാജ്യങ്ങൾ പുറത്തിറക്കിയ നാണയങ്ങൾ കൗതുകമുണർത്തുന്നവയാണ്.
ഉസ്ബകിസ്താനിലെ സമർഖണ്ഡിലെ മദ്റസയുടെ ചിത്രം ഉൾപ്പെടുത്തി സോവിയറ്റ് യൂനിയൻ ഇറക്കിയ നാണയം അമൂല്യമാണെന്ന് സേതു പറയുന്നു. ലെനിന്റെ ചെമ്പട ജർമൻ പാർലമെന്റായ റീഷ്ടാഗിന് മുകളിൽ ചെങ്കൊടി നാട്ടിയത് പ്രമേയമാക്കിയ നാണയം ഇടത് രാഷ്ട്രീയത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.
രണ്ടാം ലോകയുദ്ധകാലത്ത് പ്രശസ്ത ഫോട്ടോഗ്രാഫറായ യെവജ്നി ഖേൽദൈ എടുത്ത ചിത്രമാണ് നാണയത്തിലുള്ളത്. ഇതുകൂടാതെ കാൾ മാർക്സിനെ സ്വാധീനിച്ച എഴുത്തുകാരായ ഹെഗൽ, ഇമ്മാനുവൽ കാന്റ് എന്നിവരുടെ സ്മരണക്കായി പുറത്തിറക്കിയ നാണയങ്ങളും ഇദ്ദേഹത്തിന്റെ വിലപ്പെട്ട ശേഖരത്തിലുണ്ട്.
കാൾ മാർക്സിനെ അനുസ്മരിച്ച് വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ നാണയങ്ങളും അതോടൊപ്പം കമ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ് നേതാക്കളായ ഫ്രെഡറിക് എംഗൽസ്, സ്റ്റാലിൻ, ഹോചിമിൻ, ഗോർഗി ദിമിത്രോവ്, ഫിഡൽ കാസ്ട്രോ തുടങ്ങിയ പ്രശസ്തരുടെ നാണയങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പ്രണയം പശ്ചാത്തലമായ നാണയങ്ങളും സേതുവിന്റെ ശേഖരത്തെ വേറിട്ടതാക്കുന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.