കഥപറയലിൽ നാടിനഭിമാനമായി എയ്ഡന്‍ ജിതിൻ
text_fieldsമട്ടന്നൂര്‍: കഥപറയലില്‍ ലോകചാമ്പ്യനായി നാല് വയസ്സുകാരന് നാടിന്റെ അഭിമാനമായി. മട്ടന്നൂര്‍ ശ്രീശങ്കര വിദ്യാപീഠം സീനിയര്‍ സെക്കൻഡറി സ്കൂളിലെ എല്‍.കെ.ജി വിദ്യാർഥി എയ്ഡന്‍ ജിതിൻ ആണ് ഈ കൊച്ചുമിടുക്കന്.
'എയ്സ്നോവേഷന്' സ്ഥാപനമാണ് ഡിസംബറില്‍ വേള്‍ഡ് കഥപറയൽ ചാമ്പ്യന്‍ഷിപ് നടത്തിയത്. 130 രാജ്യങ്ങളില്‍നിന്നായി 33,200 പേര് മത്സരത്തില്‍ പങ്കെടുത്തു. നാനൂറില്പരം ജൂറിമാരാണ് വിധിനിര്‍ണയം നടത്തിയത്. മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികളുടെ വിഭാഗത്തിലായിരുന്നു മത്സരം. എല്ലാ റൗണ്ടിലും ഒന്നാമതെത്തിയ എയ്ഡന്‍ ജിതിന് അസാമാന്യരീതിയിലാണ് കഥ പറഞ്ഞതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
എയ്സ്നോവേഷന്റെ ഹാള്‍ ഓഫ് ഫെയ്മിനും 2021- 22 വര്‍ഷത്തെ സ്റ്റോറി ടെല്ലിങ് അംബാസഡര്‍ പദവിക്കും അര്‍ഹതനേടി. മട്ടന്നൂര്‍ ഗാന്ധി റോഡിലെ ചിന്ദുവില് ജിതിന് സുഗതന് -ശരണ്യ ദമ്പതികളുടെ മൂത്തമകനാണ് ഈ ബാലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.