അക്ഷരങ്ങൾക്കൊപ്പം മണ്ണിനെയും സ്നേഹിച്ച് ബിമൽ
text_fieldsആലത്തൂർ: അധ്യാപക ജീവിതത്തോടൊപ്പം കൃഷിയെ കൊണ്ടുനടക്കുകയും അത് കുട്ടികൾക്ക് കൂടി പരിചയപ്പെടുത്തി പരിശീലിപ്പിക്കുകയും ജീവിതചര്യയാക്കിയ ഒരാധ്യാപകൻ, ബിമലിനെ അങ്ങനെ വിളിക്കാം. മംഗലം ഗാന്ധി സ്മാരക യു.പി സ്കൂളിലെ കെ. ബിമലാണ് നാടിനഭിമാനമായി മാറിയ ഗുരു. 1999ൽ സാമൂഹ്യശാസ്ത്ര അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ബിമൽ വിദ്യാലയ വളപ്പിൽ കൃഷി ചെയ്താണ് കുട്ടികളെ കൂടി മണ്ണിന്റെ മണത്തോടൊപ്പം ചേർത്തുപിടിക്കുന്നത്.
രാവിലെ ഏഴര മുതൽ വിദ്യാലയത്തിൽ മാഷെ കാണാം. ഈ സമയത്ത് തെരഞ്ഞെടുത്ത കുട്ടികളും കൃഷി പരിപാലനത്തിനായി എത്തിയിരിക്കും. വിദ്യാലയത്തിലെ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ സ്കൂൾ നേടിയ പുരസ്കാരങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതും ബിമൽ കൂടിയാണ്. മികച്ച രീതിയിൽ ജൈവകൃഷി ചെയ്യുന്ന സ്കൂളിനുള്ള അവാർഡ്, മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരത്തിൽ മൂന്നാം സ്ഥാനം, മികച്ച അധ്യാപകനുള്ള രണ്ടാം സ്ഥാനം, മറ്റ് നിരവധി പുരസ്കാരങ്ങളും ബിമൽ മാഷിലൂടെ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. കാവശ്ശേരി ആനമാറി കൗസ്തുഭത്തിൽ റിട്ട. എച്ച്.എം കെ. കുട്ടികൃഷ്ണൻ-നിർമല ദമ്പതികളുടെ മകനാണ്. ആലത്തൂർ ശ്രീനാരായണ കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയായ ഡോ. ആരതി ശശികുമാറാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.