ഫിലിം മേക്കർ തമാർ
text_fieldsകഴിഞ്ഞ പത്തു വർഷമായി യു.എ.ഇയിൽ പ്രവാസിയായ മലപ്പുറം ചങ്ങരംകുളം സ്വദേശി താമർ സ്വയം പരിചയപ്പെടുത്തുന്ന വാക്കുകളാണിത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ കഴിഞ്ഞ ആഴ്ച അവതരിപ്പിക്കപ്പെട്ട, എ.ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിെൻറ ഗ്രാഫിക്സ് വിഷ്വൽ ഷോ ഈ കഥ പറച്ചിലിലെ ഏറ്റവും അവസാന അധ്യായമായിരുന്നു. ഏറെ പ്രശംസിക്കപ്പെട്ട ഈ ദൃശ്യ വിസ്മയം തെലങ്കാന സർക്കാറിെൻറ 'ബത്തുക്കമ്മ' എന്ന ഫ്ലവർഫെസ്റ്റിവലിെൻറ ആഗോള ഉദ്ഘാടനത്തിെൻറ ഭാഗമായാണ് ഒരുക്കിയത്. എ.ആർ റഹ്മാൻ കമ്പോസ് ചെയ്ത ഒരു പാട്ട് പൂർണമായും ബുർജ്ഖലീഫയിൽ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്.
സമ്പൂർണമായും പൂക്കളുടെ തീമിലാണ് ഗ്രാഫിക്സ് ഈ വിഷ്വൽഷോ ഒരുക്കിയത്. താമറിെൻറ സിനിമ ജീവിതം ആരംഭിക്കുന്നത് മമ്പാട് എം.ഇ.എസ് കേളേജിൽ മാസ് കമ്മ്യൂണിക്കേഷൻ ബിരുദവിദ്യാർഥിയായിരുന്ന കാലത്ത് ചെയ്ത 'സ്ക്രാബ് ബുക്ക്' എന്ന ഹൃസ്വചിത്രത്തിലൂടെയാണ്. ഇതിന് പ്രമുഖ മലയാള ചാനലിെൻറ മികച്ച കാമ്പസ് ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. പിന്നീട് തുടർ പഠനവും ജോലിയും ആഗ്രഹിച്ച് യു.എ.ഇയിലേക്ക് വിമാനം കയറി. റാസൽഖൈമയിൽ ഗ്രോസറിക്കട നടത്തുന്ന പിതാവിനടുക്കലാണ് എത്തിയത്. പെട്ടെന്ന് ജോലിയൊന്നും ശരിയാവാതെ വന്നതോടെ പിതാവിനെ കടയിൽ സഹായിക്കാൻ തുടങ്ങി.
അതിനിടയിൽ 'അൽ നുഐമി' ഗ്രൂപ്പിെൻറ മേധാവിയെ യാദൃശ്ചികമായി കണ്ട് പരിചയപ്പെട്ടത് വഴിത്തിരിവായി. അങ്ങനെ അൽ നുഐമിയിൽ മീഡിയ ഇൻ ചാർജായി ജോലിയിൽ പ്രവേശിച്ചു. 2014ൽ വീണ്ടും സിനിമ മേഖലയിൽ ഒരുകൈനോക്കി. 'ഒരു വാപ്പച്ചിക്കഥ' എന്ന ഹൃസ്വചിത്രം പുറത്തിറക്കി. ഇതിന് വലിയ സ്വീകാര്യതയുണ്ടായി. യു.എ.ഇ ഐ.എസ്.സി ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ്, ദുബൈ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. അടുത്ത വർഷം '72കെ.ജി' എന്ന ഷോട്ട്ഫിലിം പുറത്തിറക്കി. പൂർണമായും ഫോണിൽ ചിത്രീകരിച്ച സിനിമക്ക് ദുബൈ അന്താരാഷ്ട്ര ചലചിത്രമേളയിൽ മികച്ച രണ്ടാമത്തെ ഹൃസ്വചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. യൂടൂബിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ഇതിനകം 23ലക്ഷത്തിലേറെ പേർ കണ്ടിട്ടുണ്ട്.
പിന്നീട് നിരവധി ടി.വി പരസ്യങ്ങളുടെ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചു. ആമസോൺ, വിസ കാർഡ് എന്നിവ അടക്കം 19 ലോകോത്തര ബ്രാൻഡുകൾക്ക് വേണ്ടി ചിത്രങ്ങൾ സംവിധാനം ചെയ്യാൻ താമറിന് കഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേതാണ് ബുർജ് ഖലീഫയിൽ കഴിഞ്ഞ ആഴ്ച തെളിഞ്ഞത്. സുഹൃത്തുക്കളായ വി.പി സനൂപ് അഹമ്മദ് ഇതിെൻറ ഗ്രാഫിക്സും മുഹമ്മദ് ഹാഷിം കോ-ഡയറക്ക്ഷനും നിർവഹിച്ചു. സിനിമ രംഗത്ത് വലിയ നേട്ടങ്ങളിലേക്ക് വളരണമെന്ന സ്വപ്നം താമറിനുണ്ട്. അവസരങ്ങൾ തേടി യാത്രയാരംഭിച്ചിട്ടുമുണ്ട്. വൈകാതെ സ്വന്തം രചനയിലും സംവിധാനത്തിലും പിറക്കുന്ന സിനിമ ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ഈ യുവ കലാകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.