Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഗു​മ​സ്ത​ന്റെ...

ഗു​മ​സ്ത​ന്റെ കു​പ്പാ​യം അ​ഴി​ച്ചു; വ​ക്കീ​ലി​ന്റെ കോ​ട്ട്​ അ​ണി​ഞ്ഞു

text_fields
bookmark_border
lawyer coat
cancel
camera_alt

Representing Image

നീ​ലേ​ശ്വ​രം: 30 വ​ർ​ഷ​ത്തി​ല​ധി​കം വ​ക്കീ​ൽ ഗു​മ​സ്ത​നാ​യി ജോ​ലി​ചെ​യ്ത നീ​ലേ​ശ്വ​രം പ​ടി​ഞ്ഞാ​റ്റം കൊ​ഴു​വ​ൽ പ​ള്ളി​യ​ത്ത് വീ​ട്ടി​ലെ പി. ​ഗം​ഗാ​ധ​ര​ൻ (52) ഇ​നി വ​ക്കീ​ലാ​യി കോ​ട​തി ക​യ​റും.

ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ത​ന്നെ ബി.​എ​യും തു​ട​ർ​ന്ന് എ​ൽഎ​ൽ.​ബി​യും പ​ഠി​ച്ചാ​ണ് ഗം​ഗാ​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്ത​ത്. ഹൈ​കോ​ട​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹൈ​കോ​ട​തി ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖി​ൽ നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ചു. നീ​ലേ​ശ്വ​രം ജി.​എ​ൽ.​പി സ്കൂ​ൾ, രാ​ജാ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ ശേ​ഷം കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പ്രീ​ഡി​ഗ്രി​യും പൂ​ർ​ത്തി​യാ​ക്കി 1992ൽ ​വ​ക്കീ​ൽ ഗു​മ​സ്ത​നാ​യി.

ഹൊ​സ്ദു​ർ​ഗ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​രാ​യി​രു​ന്ന അ​ഡ്വ. എ. ​മ​മ്മൂ​ട്ടി, അ​ഡ്വ. കെ.​കെ. ജീ​വാ​ന​ന്ദ് എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു. 2016ൽ ​അ​ഡ്വ. ജീ​വാ​ന​ന്ദി​ന്റെ നി​ര്യാ​ണ​ത്തി​ന് ശേ​ഷം ഇ​തേ ഓ​ഫി​സി​ൽ അ​ഡ്വ. എ. ​അ​ബ്ദു​ൽ ക​രീം, അ​ഡ്വ. ടി.​വി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ജോ​ലി ചെ​യ്തു​വ​രു​ന്നു.

2019ൽ ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന് ബി.​എ മ​ല​യാ​ളം പാ​സാ​യി. 2020 ഡി​സം​ബ​റി​ൽ ക​ർ​ണാ​ട​ക നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലെ സു​ള്ള്യ കെ.​വി.​ജി ലോ​കോ​ള​ജി​ൽ എ​ൽഎ​ൽ.​ബി​ക്ക് ചേ​ർ​ന്നു. ഈ ​മൂ​ന്നു​വ​ർ​ഷം മാ​ത്രം ഭാ​ഗി​ക​മാ​യി ജോ​ലി​യി​ൽ നി​ന്നു മാ​റിനി​ന്നു.

പു​ല​ർ​ച്ച 5.45ന് ​കാ​ഞ്ഞ​ങ്ങാ​ട് നി​ന്നു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലും സ്വ​ന്തം ബൈ​ക്കി​ൽ ഇ​രി​യ - കാ​ഞ്ഞി​രു​ക്കം വ​ഴി​യു​മെ​ല്ലാം ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ദി​വ​സ​വും കോ​ള​ജി​ൽ എ​ത്തി​യ​ത്.

മേ​യ് മാ​സ​ത്തി​ൽ എ​ൽഎ​ൽ.​ബി എ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം എ​ൻ​റോ​ൾ ചെ​യ്ത​തോ​ടെ ഗു​മ​സ്ത​നാ​യി ജോ​ലി​ചെ​യ്ത ഓ​ഫി​സി​ൽ ത​ന്നെ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യാ​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ തീ​രു​മാ​നം. അ​ഭി​ഭാ​ഷ​ക​രാ​യ അ​ബ്ദു​ൽ ക​രീ​മും അ​നി​ൽ കു​മാ​റും പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. ഭാ​ര്യ കെ.​കെ. ദീ​പ, മ​ക്ക​ൾ സി. ​ശ്രീ​ദേ​വി, സി. ​ഹ​രി​ഗോ​വി​ന്ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LawyerKasargod NewsLife StoryP Gangadharan
News Summary - The clerk's shirt was taken off and wore lawyer's coat
Next Story