‘ഇന്ത്യ’യുടെ പിതാവ്
text_fieldsലോകത്തെ അമ്പരിപ്പിക്കുന്ന അനവധി ക്യാച്ചുകൾ. നിർണായകമായ പല ഘട്ടങ്ങളിലും കളിയുടെ ഗതി മാറ്റിയ ഫീൽഡിങ് മികവ്. ഇന്ത്യയെ അതിരറ്റ് സ്നേഹിച്ച വിദേശ ക്രിക്കറ്റ് താരം. ഗ്രൗണ്ടിലെ പറക്കും മനുഷ്യൻ എന്ന് ക്രിക്കറ്റ് ലോകം വിളിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഫീൽഡിങ് ഇതിഹാസം ജോണ്ടി റോഡ്സിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
സ്വന്തം മകളെ ഇന്ത്യയെന്നു പേരിട്ടു വിളിച്ച, ഇന്ത്യയുടെ വൈവിധ്യത്തെ ഇത്രയേറെ ഇഷ്ടപ്പെട്ട, വർണവിവേചനത്തിനോടുള്ള വിരോധം കൊണ്ട് മാത്രം ദേശീയ ഹോക്കി ടീമിലെ കളി മതിയാക്കി ക്രിക്കറ്റ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ ഫീൾഡിങ് ഇതിഹാസമാണ് ജോണ്ടി റോഡ്സ്. ദുബൈയിൽ ഗൾഫ്മാധ്യമത്തിനു വേണ്ടി പ്രത്യേകം അനുവദിച്ച അഭിമുഖത്തിൽ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും പങ്കുവെക്കുകയാണിദ്ദേഹം.
ഹോക്കിയിൽനിന്ന് ക്രിക്കറ്റിലേക്ക്
ശരിക്കും ഞാൻ ക്രിക്കറ്റ് തിരഞ്ഞെടുത്തതല്ല, ക്രിക്കറ്റ് എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കാരണം ദക്ഷിണാഫ്രിക്കയിൽ 1992 കാലഘട്ടത്തിൽ കായികരംഗം ഒട്ടും ജനാധിപത്യരമായിരുന്നില്ല. കായിക സംഘടനകൾക്കിടയിൽ വർണവിവേചനം ശക്തമായി നിലനിന്നിരുന്നു. എന്നാൽ തുല്യപരിഗണനയുള്ള ഒരേയൊരു കായിക വിനോദം ക്രിക്കറ്റ് മാത്രമായിരുന്നു. അതിനാൽ ഹോക്കിയിൽ ജനാധിപത്യം വരുന്നതും കാത്തിരുന്നപ്പോഴേക്കും ക്രിക്കറ്റ് തന്റെ ജീവിതത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.
ഞാൻ കളിക്കുന്ന സമയത്ത് ഏകദിനമായിരുന്നു കളിയുടെ ഏറ്റവും ചെറിയ പതിപ്പ്. ടി20 അന്ന് ഇല്ലായിരുന്നു. എന്നാൽ ടി20യുടെ ആരവങ്ങൾ നിറഞ്ഞ സ്റ്റേഡിയവും കുറഞ്ഞ ഓവർ ഫോർമാറ്റിലെ പിരിമുറുക്കവും തനിക്കേറെ ഇഷ്ടമാണ്. മുൻപ് ദിവസം മുഴുവൻ ഫീൽഡ് ചെയ്യാൻ ലഭിക്കുന്ന അവസരവും തനിക്കിഷ്ടമായിരുന്നു. ഈ വിചിത്രമായ ശീലം ഇഷ്ടപ്പെടുന്ന ഒരേയൊരു കളിക്കാരനും ഒരു പക്ഷെ, താനായിരിക്കും. ടി20യിൽ ഓരോ പന്തും വളരെ പ്രധാനമാണ്. ഓരോ പന്തിനും കളിയുടെ ഗതി മാറ്റാൻ കഴിയും. 50 ഓവർ കളിയിലും സമ്മർദ്ദം ജനിപ്പിക്കാൻ സാധിക്കും.
രണ്ടോ മൂന്നോ ഓവറുകളിൽ കളിയുടെ ഗതി മാറ്റാം. അതിനാൽ ബൗളിങ്ങിൽ കൂട്ടുകെട്ടുകൾ പ്രധാനമാണ്. ടി20 ക്രിക്കറ്റിൽ ബൗളർ മൂന്ന് നല്ല പന്തെറിയുകയാണെങ്കിൽ, സമ്മർദ്ദം സൃഷ്ടിക്കാനാവും. തീവ്രത വളരെ കൂടുതലാണ്. ചെറിയ ഫോർമാറ്റ് ആയതിനാൽ താരങ്ങളുടെ കായികമികവും നിലവാരവും അവിശ്വസനീയമാംവിധം ഉയർന്നു. ഇത് കാണുന്നത് തന്നെ അതിശയകരമാണ്. ടി20യിൽ ഓരോ പന്തും നിർണായകമാണ്. ഫീൽഡിങ് കോച്ച് എന്ന നിലയിൽ ടെസ്റ്റിലും ഏകദിനത്തിലും ഓരോ പന്തും എനിക്ക് പ്രധാനമാണ്. ബാറ്റിങ്ങിനും ബോളിങ്ങിനും കിട്ടുന്ന പരിഗണന ഫീൽഡിങ്ങിന് ലഭിക്കുന്നില്ലെന്ന തോന്നൽ ഇപ്പോഴില്ല. അതിലെല്ലാം വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഇപ്പോൾ ഫീൽഡിങ് ഐ.പി.എൽ സെലക്ഷനിലെ മൂന്നാമത്തെ ഘടകമാണ്.
ഒരു ടീമിനെ തിരഞ്ഞെടുക്കാൻ താൻ സെലക്ഷൻ കമ്മിറ്റിയിൽ ഇരിക്കുകയാണെങ്കിൽ ആദ്യം കളിക്കാരെ താരതമ്യം ചെയ്യും. ഒരുപോലെ ബാറ്റ് ചെയ്യുന്ന രണ്ടുപേരുണ്ടെങ്കിൽ, ആരാണ് മികച്ച ഫീൽഡർ എന്ന് സെലക്ഷൻ കമ്മിറ്റി തന്നോട് ചോദിക്കും. ഒരാൾ നന്നായി ബാറ്റ് ചെയ്താലും ബൗൾ ചെയ്താലും ഫീൽഡിൽ സംഭാവന നൽകൽ നിർബന്ധമാണ്. ടീം സെലക്ഷനിൽ ഫീൾഡിങ് ഒരു പ്രധാന ഘടകമാകുന്നതും അതുകൊണ്ടാണ്. ടി20യിൽനിന്ന് ഈ അടുത്ത് വിരമിച്ച ഇന്ത്യയുടെ തന്നെ മിസ്റ്റർ ജഡ്ഡു അഥവാ രവീന്ദ്ര ജഡേജയാണ് ഇന്നത്തെ കളിക്കാരിൽ ഇഷ്ടപ്പെട്ട ഫീൾഡർ. കളിയുടെ എല്ലാ രൂപത്തിലും ജഡ്ഡു വളരെ മികച്ചവനാണ്. സ്റ്റമ്പിലേക്ക് നേരിട്ടുള്ള ത്രോകളിലും വളരെ വേഗത്തിൽ ഗ്രൗണ്ടിൽ ഓടിക്കളിക്കുന്നതിലും മികച്ചവനായ ജഡേജ ഒരു സമ്പൂർണ്ണ ഫീൽഡറാണ്.
ഇന്ത്യയുമായുള്ള ബന്ധം
ക്രിക്കറ്റ് താരമെന്ന നിലയിൽ 1993 മുതൽ ഇന്ത്യ സന്ദർശിക്കുന്നയാളാണ്. അതിനാൽ ഇന്ത്യയുടെ വളർച്ചയും മാറ്റങ്ങളും നേരിട്ടു കണ്ടു, അനുഭവിച്ചു. വൈവിധ്യം ഒട്ടും പ്രോത്സാഹിപ്പിക്കാത്ത ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന കാലഘട്ടത്തിൽ വളർന്നുവരുന്ന ഒരാളെന്ന നിലയിൽ ഇന്ത്യ ശരിക്കും മനസിലിടം പിടിക്കുകയായിരുന്നു.
മോട്ടോർ ബൈക്കിൽ യാത്ര ചെയ്ത് തന്നെ കേരളത്തിലെ ഹൗസ് ബോട്ടിങ് അടക്കമുള്ള ഇന്ത്യയുടെ വിവിധിയിടങ്ങളും വൈവിധ്യവും അനുഭവിക്കാൻ സാധിച്ചു. ടീം ബസുകളിലും വിമാനത്തിലും യാത്ര ചെയ്തതിലുപരി, ഇന്ത്യയുടെ മണ്ണും ആത്മാവും തൊട്ടറിഞ്ഞുള്ള യാത്രകൾക്കാണ് പ്രാധാന്യം നൽകിയത്. എങ്കിലും ഞാൻ താമസിക്കുന്ന എല്ലാ നഗരങ്ങളും തനിക്ക് പ്രിയപ്പെട്ടതാണ്. എവിടെയും സ്ഥിരമായിരിക്കാൻ ആഗ്രഹിക്കുന്നില്ല. ഏതാണോ യാത്രാവഴികൾ അവിടെ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം
മകളുടെ പേരിനു പിന്നിൽ?
മകളെ ഒരു രാജ്യത്തിന്റെ പേരിട്ടുവിളിച്ചതിനു പിന്നിൽ ധാരാളം കാരണങ്ങളുണ്ട്. അവൾ ജനിച്ചത് മുംബൈയിലായിരുന്നു. ഭാര്യ ഒരു യോഗാ ടീച്ചറും ആത്മീയ വഴികളിൽ ജീവിക്കുന്നവളുമാണ്. ഒരു വേദാന്ത തത്ത്വശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ അവൾക്ക് ഒരു യഥാർത്ഥ ആത്മീയ യാത്ര ഇന്ത്യയിൽ നിന്ന് ലഭിക്കുന്നു.
ഇന്ത്യ ശരിക്കും ഒരു അത്ഭുത രാജ്യമാണ്. ഓരോ ദിവസവും പുതിയ എന്തെങ്കിലുമൊക്കെ സംഭവിച്ചു കൊണ്ടേയിരിക്കും. നമ്മൾ യാത്രയിലാണെങ്കിൽ ഇന്ത്യയിലെ റോഡുകളിൽ പെട്ടെന്ന് എന്താണ് കാണാൻ പോകുന്നത് എന്നത് സസ്പെൻസാണ്. വളരെ പെട്ടെന്ന് എന്തും സംഭവിക്കാം. എന്റെ മകളുടെ കാര്യത്തിലും അപ്രകാരമാവട്ടെ, അവളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയാത്തതിനാൽ ഞാൻ അതിനെ ആ വഴിക്ക് വിടുന്നു.
ഏറ്റവും പ്രിയപ്പെട്ട കളിക്കാരനും ടീമും
സി.എസ്കെയും ക്യാപ്റ്റൻ കൂൾ മഹേന്ദ്രസിങ് ധോണിക്ക് കീഴിൽ ചടുലമായി കളിച്ചിരുന്ന സുരേഷ് റൈനയുമാണ് പ്രിയപ്പെട്ട ടീമും കളിക്കാരനും. സെരേഷ് റെയ്ന മിസ്റ്റർ ഐ.പി.എൽ ആയിരുന്നു. അദ്ദേഹത്തിന്റെ കളിമികവ് എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. സ്ലിപ്പുകളിലും ഫീൽഡിന് ചുറ്റും അയാൾ നന്നായി ഓടിനടന്ന് കളിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ ആ ഫീൽഡിങ് വളരെ ഇഷ്ടപ്പെട്ടിരുന്നു.ഓരോ പന്തിനും ചുറ്റും ഡൈവ് ചെയ്യുന്ന ഒരാളായിരുന്നു റൈനയെന്നും തന്റെ പ്രതാഭകാലമാണ് റൈന തന്നെ ഓർമിപ്പിച്ചിരുന്നത്.
ദുബൈയിലെ ആരാധകർ
ഇന്ത്യയിലേക്ക് സാധാരണ ദുബൈ വഴിയാണ് പോവാറുള്ളത്. കാരണം സമയം ചെലവഴിക്കാൻ ഏറ്റവും മികച്ച ഇടമാണ് ദുബൈ നഗരം. ഐ.പി.എൽ മത്സരങ്ങൾ ദുബൈയുടെ കായിക രംഗത്ത് വലിയ സാനിധ്യമായി മാറിയിട്ടുണ്ട്. വളരെയധികം ഇന്ത്യൻ പ്രവാസികൾ ദുബൈയിലുള്ളതിനാൽ ഇവിടെ വരുന്നതും ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നതും മികച്ച അനുഭവമാണ്. ഗൾഫ് മാധ്യമം ജി.സി.സി രാജ്യങ്ങളിൽ തങ്ങളുടെ സജീവ സാന്നിധ്യം അറിയിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.
ഡിജിറ്റൽ മീഡിയ വളരെയധികം വികസിച്ച ഈ കാലത്തും, ഒരു പ്രിന്റ് മീഡിയ ഇത്തരം പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നത് അത്ഭുമാണ്. താരത്തിൽ നിന്ന് മോട്ടിവേഷൻ സ്പീക്കറായി മാറിയപ്പോഴും സ്റ്റേഡിയത്തിൽ നിന്ന് ആർത്തുവിളിക്കുന്ന ആരാധകരെ കാണുന്നതു പോലെ തന്നെയാണ് സ്റ്റേജ് ഷോകളിലേക്കെത്തുന്ന തന്റെ പ്രേക്ഷകരെയും നോക്കിക്കാണുന്നത്. അവരുടെ ഓരോ ചോദ്യങ്ങളും പ്രതികരണങ്ങളും ആസ്വദിക്കുകയാണ്. ചില സെഷനുകൾ പെട്ടെന്ന് അവസാനിപ്പിക്കണമെന്നു തോന്നും.
പക്ഷെ അവസാനം പ്രേക്ഷകരെ എനിക്ക് മിസ് ചെയ്യും. ജനങ്ങളുടെ ഈ ഇഷ്ടത്തെ ഞാൻ അഭിനന്ദിക്കുകയാണ്. 20 വർഷത്തിോലേറെയായി ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിൽ പോലും ആളുകൾക്ക് ഇപ്പോഴും എന്നോടുള്ള സ്നേഹം കാണുമ്പോൾ സന്തോഷമാണ്. ആദ്യകാലത്തെ മികച്ച ഫീൾഡർമാരിലൊരാളായതിൽ വലിയ സന്തോഷമുണ്ട്. ആ മേഖലയിൽ മുന്നിൽ നടന്നയാൾ എന്ന നിലയിലാണ് എനിക്കിപ്പോഴും ഈ അംഗീകാരം ലഭിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്.
വിജയത്തിലേക്ക് കുറുക്കുവഴികളില്ല
നിങ്ങൾ എന്ത് തന്നെ ചെയ്താലും, ആ പ്രവൃത്തി ഇഷ്ടപ്പെടുന്നുവെങ്കിൽ, അത് കഠിന ജോലിയായി അനുഭവപ്പെടുകയില്ല. ആ നിമിഷങ്ങൾ ആസ്വദിക്കാനുള്ള നിങ്ങൾ വഴികൾ കണ്ടെത്തണം. തീർച്ചയായും ക്രിക്കറ്റും ജീവിതവും ഗൗരവമേറിയ ബിസിനസ്സുകൾ തന്നെയാണ്. പക്ഷേ അവ നിങ്ങൾ നന്നായി ആസ്വദിച്ച് തന്നെ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.