കള്ളൻ കാരുണ്യവാൻ; ദുരൈസ്വാമിക്കിനി ചെരിപ്പ് തുന്നാം
text_fieldsഇരിട്ടി: പണിയായുധങ്ങൾ കാണാതായ വിഷമത്തിൽ സങ്കടക്കടലിലായ ദുരൈസ്വാമിക്ക് മോഷ്ടാവ് തന്നെ പണിയായുധങ്ങൾ തിരിച്ചു നൽകി കരുണകാട്ടി. കഴിഞ്ഞദിവസം ഇരിട്ടി ടൗണിൽ ചെരിപ്പും കുടയും റിപ്പയർ ചെയ്യുന്ന ദുരൈസ്വാമിയുടെ പണിയായുധങ്ങൾ മോഷണം പോയിരുന്നു. ഇതോടെ ഏറെ സങ്കടപ്പെട്ട് കഴിയുന്നതിനിടയിലാണ് മോഷണം പോയ സാധനം തിരികെ ലഭിച്ചത്.
ദുരൈസ്വാമി തന്റെ സങ്കടം ടൗണിലെ പലരോടും പങ്കുവെച്ചിരുന്നു. ഇതേതുടർന്ന് പലരും സഹായഹസ്തവുമായി എത്തുകയും ചെയ്തു. എന്നാൽ, അടുത്തദിവസം രാവിലെ വീണ്ടും കടയിൽ എത്തിയപ്പോൾ മോഷ്ടാവിന്റെ മനസ്സലിത്ത് പണിയായുധങ്ങൾ അതേസ്ഥലത്ത് തന്നെ കൊണ്ടുവന്ന് വെച്ചത് അദ്ദേഹത്തിന് വലിയ സന്തോഷമാണ് നൽകിയത്.
ജീവിതമാർഗമായ പണിയായുധങ്ങൾ തിരികെ ലഭിച്ച സന്തോഷത്തിൽ മോഷ്ടാവിനോട് നന്ദി പറയുകയാണ് അദ്ദേഹം. കാലിന് അസുഖമായതുകൊണ്ട് മറ്റ് പണികളൊന്നും എടുത്ത് ജീവിക്കാൻ കഴിയാത്ത വയനാട് പുൽപള്ളി സ്വദേശിയായ ദുരൈസ്വാമി ഭാര്യയുമൊത്ത് ഇരിട്ടി പുഴയോരത്തെ പുറമ്പോക്ക് ഭൂമിയിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി താമസിച്ചു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.