നവകേരള സദസ്സിന് ഉണ്ണി കാനായിയുടെ ശിൽപഭാഷ
text_fieldsപയ്യന്നൂർ: നവകേരള സദസ്സിന് ശിൽപി ഉണ്ണി കാനായിയുടെ ശിൽപഭാഷ. സദസ്സിന്റെ സമാപനയോഗം തിരുവനന്തപുരം വട്ടിയൂർകാവിൽ നടക്കുന്നതിന്റെ ഭാഗമായി വട്ടിയൂർകാവ് മണ്ഡലത്തിന് വേണ്ടിയാണ് ചരിത്ര സംഭവം ശിൽപമാക്കിയത്. അഞ്ചടി നീളത്തിലും രണ്ടടി വീതിയിലുമുള്ളതാണ് ശിൽപം.
കേരളത്തിന്റെ മാപ്പിന്റെ മാതൃകയിലുള്ള ശിൽപത്തിന്റെ മുകളിൽ മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരുമായി മുന്നോട്ടുനടക്കുന്ന രീതിയിലാണ് മാതൃകാശിൽപം ഒരുക്കിയത്. കളിമണ്ണിൽ മുഖ്യമന്ത്രിയുടെയും ഇരുപത് മന്ത്രിമാരുടെയും രൂപം പത്ത് ഇഞ്ച് ഉയരത്തിൽ തീർത്തു. പിന്നീട് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് മെറ്റൽ ഗ്ലാസ്സിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. അതിനുശേഷം മെറ്റാലിക്ക് നിറം പൂശി വുഡ് സ്റ്റാൻഡിൽ ഘടിപ്പിക്കുകയായിരുന്നു.
ശിൽപ നിർമാണ ഘട്ടം വട്ടിയൂർകാവ് എം.എൽ.എ വി.കെ. പ്രശാന്ത് വിലയിരുത്തിയിരുന്നു. ശിൽപം നവകേരള സദസ്സിന്റെ സമാപന ദിവസം തിരുവനന്തപുരം വട്ടിയൂർകാവിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരമായി സമർപ്പിക്കും. സഹായികളായി എ. അനുരാഗ്, എം. ബിനിൽ, കെ. വിനേഷ്, കെ. ബിജു, സുരേഷ് അമ്മാനപ്പാറ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.