തെരഞ്ഞെടുപ്പ് വിവരങ്ങൾ എക്സൽ ഷീറ്റിലാക്കി യുവ സിവിൽ എൻജിനീയർ
text_fieldsനിയമസഭ തെരഞ്ഞെടുപ്പിലെ 140 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാർഥികളെക്കുറിച്ചുമുള്ള വിവരങ്ങൾ അതിവേഗത്തിൽ വിരൽതുമ്പിൽ ലഭ്യമാക്കുന്നതിന് യുവ എൻജിനീയർ എക്സൽ ഷീറ്റിൽ വികസിപ്പിച്ച ഡാഷ് ബോർഡ് ശ്രദ്ധേയമാകുന്നു. ആലപ്പുഴ കളർകോട് ആനന്ദ് ഭവനിൽ എൻ.ഡി. ദയാനന്ദൻ-സത്യഭാമ ദമ്പതികളുടെ മകൻ അജയ് ആനന്ദാണ് സംവിധാനം തയാറാക്കിയിരിക്കുന്നത്.
സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ഈ 36കാരൻ ഹൈവേ എൻജിനീയർ എന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കവേയാണ് മൈക്രോസോഫ്റ്റിെൻറ എക്സൽ പ്രോഗ്രാമിൽ ആകൃഷ്ടനാകുന്നത്. അജയിെൻറ കഴിവുകൾ തിരിച്ചറിഞ്ഞ യു.എൻ ദുരന്ത നിവാരണസേന മേധാവിയും മലയാളിയുമായ ഡോ. മുരളി തുമ്മാരുകുടിയുടെ അഭ്യർഥന പ്രകാരം 2019 ജൂണിൽ ജനീവയിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ഫിനാൻസ് ടീമിനെ എക്സൽ പരിശീലിപ്പിക്കുകയുണ്ടായി. തുടർന്നാണ് 2020ൽ മൈക്രോസോഫ്റ്റിെൻറ എക്സൽ എം.വി.പി (മോസ്റ്റ് വാലുവബിൾ പ്രഫഷനൽ) പുരസ്കാരത്തിന് അർഹമായത്.
എക്സൽ ഷീറ്റിനെ തെരഞ്ഞെടുപ്പ് വിവരശേഖരണത്തിനായി മാറ്റിയ അജയ് ആനന്ദിെൻറ പ്രവൃത്തി ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ്. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചുള്ള സർവ വിവരങ്ങളും ഒറ്റയടിക്ക് ലഭിക്കും. നിലവിെല ജനപ്രതിനിധികളെക്കുറിച്ചുള്ള വിവരങ്ങൾക്ക് പുറമെ സ്ഥാനാർഥികളിലെ സ്ത്രീ-പുരുഷ അനുപാതത്തെക്കുറിച്ചും വ്യത്യസ്ത പ്രായഗ്രൂപ്പുകളിലുള്ളവരുടെ സംഖ്യയെക്കുറിച്ചും വിവരങ്ങൾ https://xlncad.com/kerala-assembly-election-2021/ൽ അനായാസേന ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.