Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightമഴയെത്തും മുൻപേ...

മഴയെത്തും മുൻപേ ഓർക്കാം ഇക്കാര്യങ്ങൾ...

text_fields
bookmark_border
Monsoon
cancel

ഉഷ്ണിച്ചുണക്കുന്ന വേനൽക്കാലത്തെ പിന്നിലാക്കി അങ്ങനെ മഴക്കാലം എത്തിയിരിക്കുകയാണ്. മഴയുടെ സം​ഗീതവും ​ഗന്ധവും പോലെ മനുഷ്യനെ അത്രമേൽ ഭ്രമിപ്പിക്കുന്ന മറ്റൊരു സീസണുണ്ടാകില്ല. പക്ഷേ ആസ്വദിക്കുന്നതോടൊപ്പം മഴക്കാലത്തെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. ഈ മൺസൂൺ കാലത്ത് കൈവശം ഉണ്ടായിരിക്കേണ്ട ചില അത്യാവശ്യ സാധനങ്ങളെ ഒന്ന് ഓർത്തെടുത്താലോ..

1. കുട

മഴയെന്ന് കേട്ടാൽ ആദ്യം മനസിലെത്തുന്നത് കുട തന്നെയാണ്. കാലം മാറിയതോടെ മാറ്റങ്ങൾ സംഭവിച്ചരിൽ പ്രധാനിയാണ് കുടകളും. പല നിറത്തിലും രൂപത്തിലുമുള്ള കുടകൾ വിപണിയിൽ സജീവമാണ്. ജോലിക്കും ക്ലാസിലുമൊക്കെ പോകുമ്പോൾ ബാ​ഗിൽ സൂക്ഷിക്കാൻ എളുപ്പമുള്ള കുടകളാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ആമസോണിലെ ഈ കുഞ്ഞൻ കുടകൾ നിങ്ങൾക്ക് ഉപയോ​ഗിക്കാം. ഈ കാപ്‌സ്യൂൾ കോംപാക്റ്റ് കുട ഭാരം കുറവായതും എളുപ്പത്തിൽ കാരി ചെയ്യാൻ സാധിക്കുന്നതുമാണ്. അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും രക്ഷിക്കാൻ സഹായിക്കുന്നതിനാൽ മഴക്ക് മാത്രമല്ല, വെയിലിനും യോജിച്ചതാണ് ഈ കുഞ്ഞൻ കുട.

2. റെയിൻകോട്ട്


മഴയോടൊപ്പം സമീപകാലത്തായി ശക്തമായ കാറ്റും പതിവാണ്. ഇത്തരം സാഹചര്യങ്ങളിലാണ് റെയിൻകോട്ട് ഉപകാരപ്രദമാകുന്നത്. റെയിൻകോട്ട് വാങ്ങുമ്പോൾ വാട്ടർപ്രൂഫ് ഫാബ്രിക് ആണ് ഉപയോ​ഗിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കുക. ഹൂഡ് കാപ്പുകൾ കൃത്യമായി ധരിക്കാൻ പറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. റെയിൻകോട്ട് ബ്രീതബിൾ ആകേണ്ടതും അത്യാവശ്യമാണ്. വസ്ത്രത്തിന് മേലെ ധരിക്കുന്നതിനാൽ ബ്രീതബിൾ അല്ലാത്ത മെറ്റീരിയലുകൾ വിയർപ്പിനും കഠിനമായ ചൂടിനും ഇടയാക്കും. കൃത്യമായ നീളത്തിലുള്ള റെയിൻകോട്ട് വാങ്ങാനും ശ്രദ്ധിക്കുമല്ലോ

3. വാട്ടർപ്രൂഫ് സാൻഡൽസ്


ചെരുപ്പ് വിപണിയുടെ ലാഭക്കാലമാണ് മഴക്കാലം. മൺസൂണിന് അനുയോജ്യമായ കൃത്യമായ മെറ്റീരിയലിൽ നിർമിച്ച ചെരുപ്പുകൾ ഉപയോ​ഗിക്കാതിരിക്കുന്നത് ത്വക്ക് രോ​ഗങ്ങൾക്കും അണുബാധക്കും കാരണമാകും. പ്ലാസ്റ്റിക്, റബ്ബർ ചെരുപ്പുകൾ ഉപയോ​ഗിക്കുകയാണ് മഴക്കാലത്ത് ഏറ്റവും ഉചിതം. ആമസോണിലൂടെ വിവിധ നിറത്തിലുമുള്ള സ്റ്റൈലിഷ് ചെരുപ്പുകൾ മിതമായ നിരക്കിൽ നിങ്ങൾക്കും സ്വന്തമാക്കാം.

4. എമർജൻസി ലൈറ്റ്സ്


മഴക്കാലമായാൽ അതിശക്തമായ കാറ്റും ഇടിയും മിന്നലുമൊക്കം ഉണ്ടാകുന്നതോടെ പവർക്കട്ട് ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് എമർജൻസി ലൈറ്റ്. സോളാർ ചാർജിങ് പോർട്ടബിൾ എമർജൻസി ലൈറ്റുകളാണ് കൂടുതൽ ഉചിതമെങ്കിലും റീ ചാർജബിൾ ലൈറ്റുകളും ഉപയോ​ഗിക്കാവുന്നതാണ്.

5. ഫസ്റ്റ് എയ്ഡ് കിറ്റ്


മഴക്കാലമെന്നാൽ പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. കഴിയാവുന്ന അത്യാവശ്യ മരുന്നുകളെല്ലാം മഴയെത്തും മുൻപേ ശേഖരിച്ചു വെക്കേണ്ടതുണ്ട്. ആൻറി ബാക്ടീരിയൽ ക്രീം, ആൻ്റി ഫംഗൽ പൗഡർ, മറ്റ് അവശ്യ മരുന്നുകൾ എന്നിവ അടങ്ങിയ കിറ്റ് തയ്യാറാക്കണം. എല്ലാ മരുന്നുകളും ഒരുമിച്ച് സൂക്ഷിക്കുന്നതായിരിക്കും ഉചിതം. ഇതിന് നിങ്ങളെ സഹായിക്കുന്ന മെ‍‍ഡിക്കൽ ഫസ്റ്റ് എയിഡ് കിറ്റ് ബോക്സുുകളും പൗച്ചുകളും മിതമായ വിലയിൽ ആമസോണിൽ നിന്നും സ്വന്തമാക്കാം.

6. വാട്ടർപ്രൂഫ് കവർ/ റെയിൻ കവർ


മഴ കൊണ്ട് ബാ​ഗ് നനയുന്നുണ്ടോ? വാട്ടർപ്രൂഫ് കവർ/ റെയിൻ കവറുകൾക്ക് നിങ്ങളെ സഹായിക്കാനാകും. യാത്ര ചെയ്യുന്നവരാകട്ടെ സ്കൂൾ കുട്ടികളാകട്ടെ റെയിൻ കവർ വാങ്ങാൻ മറക്കാതിരിക്കുക. റെയിൻ കവറുകൾ ബാ​ഗിൽ സൂക്ഷിക്കാനും എളുപ്പമാണ്. ഇത് നിങ്ങളുടെ ഫോൺ, ചാർജറുകൾ, പവർ ബാങ്ക്, ഡെബിറ്റ് കാർഡുകൾ എന്നിവയെ വെള്ളം നനയാതെ സംരക്ഷിക്കും. കാറുകൾക്കും ബൈക്കുകൾക്കും ഇത്തരത്തിൽ കവറുകൾ വാങ്ങുന്നതും നല്ലതായിരിക്കും.

7. പവർ ബാങ്ക്


മൊബൈൽ ഫോണില്ലാതെ ദിവസം തള്ളിനീക്കുന്നത് ആലോചിക്കാൻ പോലും നമുക്കൊക്കെ ബുദ്ധിമുട്ടാണ്. മഴക്കാലവും പവർക്കട്ടും എത്തുന്നതോടെ ഫോൺ ചാർജ് ചെയ്യുന്നതും ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തെ മറികടക്കാൻ പവർ ബാങ്ക് വളരെ അത്യാവശ്യമാണ്. പോർട്ടബിലിറ്റി, ബ്രാൻഡ്, ഗുണനിലവാരം, കപ്പാസിറ്റി എന്നിവ കണക്കിലെടുത്ത് വേണം പവർ ബാങ്ക് വാങ്ങിക്കാൻ. ഓവർ ഹീറ്റ് പ്രൊട്ടക്ടഡ് ആയവയും പരി​ഗണിക്കേണ്ടതാണ്.

8. ക്ലോത്ത് ഡ്രൈയർ


തുണിയലക്കുന്നത് പലർക്കും അത്ര ഇഷ്ടമുള്ള ഒരു കാര്യമാകില്ല. കഷ്ടപ്പെട്ട് അലക്കിയ തുണികളൊന്നും ഉണങ്ങി കിട്ടുന്നില്ലെങ്കിലോ!! ഫ്ലാറ്റുകളിലേക്ക് താമസം മാറിയതോടെ മനുഷ്യന്റെ ഏറ്റവും വലിയ പേടി സ്വപ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മഴക്കാലത്ത് തുണി വിരിക്കാൻ സ്ഥലം തികയാത്ത അവസ്ഥ. എന്നാൽ ഇതിന് പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ആമസോൺ. കുറഞ്ഞ സ്പേസിൽ പല റാക്കുകളായി തിരിച്ച് വസ്ത്രങ്ങൾ സഹായിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ ക്ലോത്ത് ഡ്രൈയർ സ്റ്റാൻഡ് നിങ്ങൾക്കും ആമസോണിൽ നിന്നും സ്വന്തമാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainMonsoonMust have products
News Summary - Must have products for Monsoon
Next Story