ഇ.എം.എസ് ഇല്ല; സര്‍ബത്തുണ്ട്
text_fieldsസര്‍ബത്ത് ഇവിടെയുണ്ട്. കോഴിക്കോട് ടൗണില്‍ കണ്ണൂര്‍ റോഡില്‍ സി.എച്ച് ഓവര്‍ബ്രിഡ്ജിനു താഴെ ആയിരക്കണക്കിനാളുകളുടെ നാവുകളില്‍ രൂചിയുടെ പെരുമ സമ്മാനിച്ച പഴയ ഒരു സര്‍ബത്ത് കട. പതിറ്റാണ്ടുകള്‍ പിന്നിട്ട ദാഹശമനത്തിന്‍റെ കഥയാണ് ഈ കട പറയുന്നത്. ദാഹശമനികള്‍ പല രീതിയില്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഈ സര്‍ബത്തിന്‍റെ ചരിത്രം ഒന്നുവേറെയാണ്. നടക്കാവ് കോഴിപറമ്പത്തെ സഹോദരങ്ങളായ ഭാസ്കരനും കുമാരനുമാണ് നാടന്‍ സര്‍ബത്ത് കട തുടങ്ങിയത്.
പഞ്ചസാരയും നാടന്‍ നന്നാറിയും ഉപയോഗിച്ച് നിര്‍മിക്കുന്ന ഇവരുടെ സര്‍ബത്തിന്‍െറ ഇഷ്ടക്കാര്‍ കൂടി. അത് പലദേശങ്ങളില്‍ വാമൊഴിയായത്തെി. അങ്ങനെ അറിഞ്ഞവര്‍ രുചിതേടി എത്തി. പലരും നിത്യ സന്ദര്‍ശകരായി. എല്ലാസമയത്തും ഈ കടക്കുമുന്നില്‍ ആള്‍ക്കൂട്ടം കാണും. ചിലര്‍ സര്‍ബത്ത് തേടി വാഹനങ്ങളിലത്തെും. രാവിലെ 10.30 മുതല്‍ രാത്രി 11.30 വരെ കച്ചവടം പൊടിപൊടിക്കുന്നു.
സര്‍ബത്ത്, മില്‍ക്ക് സര്‍ബത്ത്, സോഡ സര്‍ബത്ത്, ലൈം സോഡ സാള്‍ട്ട് എന്നിവയാണ് വിഭവങ്ങൾ. പണ്ട് ഇവിടെ പച്ചമുട്ട ചേര്‍ത്ത സവിശേഷമായൊരു സര്‍ബത്തുണ്ടായിരുന്നു. എഗ് മില്‍ക്ക് സര്‍ബത്ത് അഥവാ ഇ.എം.എസ്. പിന്നീടത് നിര്‍ത്തി. നാടന്‍ കോഴിമുട്ടയാണ് ഇ.എം.എസിന്‍െറ പ്രധാന ചേരുവ. നാടന്‍ കോഴിമുട്ട കിട്ടാതായതോടെ എഗ് മില്‍ക്ക് സര്‍ബത്ത് നിര്‍ത്തി.
ഇ.എം.എസ് തേടി ഇപ്പോഴും ആളുകള്‍ വരും. നാടന്‍ സര്‍ബത്ത് കുടിച്ച് തൃപ്തരായി മടങ്ങും. മന്ത്രി മുനീര്‍ പലപ്പോഴും ഈ കടയിലെത്തിയിട്ടുണ്ട്. നടന്‍ സുരേഷ് ഗോപി, മന്ത്രി തോമസ് ഐസക് എന്നിങ്ങനെ നിരവധി പ്രമുഖര്‍ സര്‍ബത്ത് തേടിയെത്തിയിട്ടുണ്ട്. ഇരിപ്പിടമില്ലാത്ത ഈ കടക്കു മുന്നിൽ നിന്ന് പലരും പാരമ്പര്യത്തിന്‍െറ കൈപ്പുണ്യം അനുഭവിക്കുകയാണ്. മറ്റെവിടെയും ഈ സര്‍ബത്തിന്‍റെ രുചി ലഭിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇപ്പോഴീ കട നടത്തുന്നത് ഭാസ്കരന്‍െറയും കുമാരന്‍െറയും മക്കളായ മുരളീധരനും ആനന്ദനുമാണ്.
തയാറാക്കിയത്: അനൂപ് അനന്തന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.