'ഹിമാലയ'ൻ ആശ
text_fieldsശിവരാത്രി ദിവസം രാവിലെ 'ഹിമാലയ'ത്തിൽ എത്തിയ ആശക്ക് ഒരു ഫോൺകാൾ. ജീവനക്കാരി അനീ ഷയുടെ ബന്ധു പങ്കുവെച്ചത് അനീഷക്ക് കുഞ്ഞുപിറന്ന വിവരം. പ്രസവിച്ചയുടൻ ആദ്യം വിളി ക്കുന്നത് ആലപ്പുഴ ഹിമാലയ ബേക്കറി ഉടമ ആശയെത്തന്നെ.
71 വർഷത്തെ പാരമ്പര്യമുള്ള ഹി മാലയ ബേക്കറിയുടെ തലപ്പത്ത് ആശയാണെന്ന് പറഞ്ഞാൽ കേൾക്കുന്നവർ ആദ്യമൊന്ന് അമ്പ രക്കും. ജീവനക്കാരെ വെല്ലുന്ന ലാളിത്യവും ഉൗഷ്മളമായ പെരുമാറ്റവും മാത്രം മതി ആശയെ ആ ദ്യം പരിചയപ്പെടുന്നവരുടെ തന്നെ ഇഷ്ട കഥാപാത്രമാക്കാൻ.
18 വർഷം മുമ്പ് കൊട്ടാര ക്കരയിൽ നിന്ന് ആലപ്പുഴയിലേക്ക് മരുമകളായി ആശ വന്നത് തികച്ചും വ്യത്യസ്തമായ ജീ വിത സാഹചര്യത്തിലേക്കാണ്. അച്ഛൻ വാസുദേവൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന് നു. ഭർത്താവ് സുധീഷ് കുമാറിന്റെ ആലപ്പുഴയിലെ വീടിന്റെ ഒരു ഭാഗം ബേക്കറി നിർമാണ യൂനി റ്റായിരുന്നു. ആശക്ക് ആദ്യമൊക്കെ ഇതൊരു അദ്ഭുതമായി. പിന്നീട് അതുമായി ഇഴുകിച്ചേർന്നു.
അധ്യാപികയാകുക എന്ന ലക്ഷ്യത്തിൽ പുനലൂർ എസ്.എൻ കോളജിൽ ബി.എ ഹിന്ദിക്ക് പഠിച്ച പെൺകുട്ടി അങ്ങനെ ബേക്കറിക്കാരിയായി. രുചിയൂറുന്ന ഭക്ഷണമൊരുക്കി ശ്രദ്ധനേടുന്ന ഹിമാലയ ബേക്കറിയുടെ ഡയറക്ടറും പ്രൊഡക്ഷൻ കൺട്രോളറുമാണ് ഇന്ന് ആശ. എല്ലാറ്റിനും കൂട്ടായി ഭർത്താവ് സുധീഷ് കുമാറും.
കേവലം ഭക്ഷണവും ബേക്കറിയും ഒരുക്കി വിപണിലാഭം കൊയ്യുക എന്നതല്ല ഹിമാലയൻ ഉൽപന്നങ്ങളിലൂടെ ആശ ലക്ഷ്യം വെക്കുന്നത്. അത്യാവശ്യ വസ്തുക്കളല്ലാതെ ഒന്നും കലവൂരിലെ ഹിമാലയ പ്രൊഡക്ഷൻ യൂനിറ്റിന്റെ ഭീമൻ ഗേറ്റ് കടന്നുവരാറില്ല. ഒട്ടുമിക്ക സാധനങ്ങളും അവിടെത്തന്നെ വിളയിക്കുന്നു. എന്തിനേറെ, തായ്ലൻഡിൽനിന്നുള്ള പാണ്ട വരെ സുധീഷും ആശയും വിജയകരമായി ഇവിടെ മുളപ്പിച്ചെടുത്തു.
ഹിമാലയത്തിന്റെ ഒൗട്ട്ലെറ്റുകളിലെ തീൻമേശയിലെത്തുന്ന മീൻവരെ കലവൂരിലെ നിർമാണ യൂനിറ്റിന് പിന്നിലുള്ള കുളത്തിൽനിന്ന് പിടിച്ചവയാണ്. നിലവിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലായി 11 ഒൗട്ട്ലെറ്റുകളുണ്ട് ഹിമാലയത്തിന്. ഇവയിലെല്ലാം പണിയെടുക്കുന്നവരിൽ 70 ശതമാനത്തിന് മുകളിൽ വനിതകളാണ്.
ആശയാണ് അവരുടെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്. രാവിലെ ആറിന് മുല്ലക്കലിലെ വീട്ടിൽനിന്ന് കലവൂരിലെ െപ്രാഡക്ഷൻ യൂനിറ്റിലേക്ക്. വൈകീട്ട് 6.30ന് സ്റ്റാഫുകൾക്കുള്ള ബസിൽ തിരിച്ച് വീട്ടിലേക്ക്.
പുതുതായി ബിസിനസ് രംഗത്തേക്ക് എത്തുന്നവർക്ക് ആശയിൽനിന്ന് ഒേട്ടറെ പഠിക്കാനുണ്ട്. കഠിനാധ്വാനവും എളിമയുമാണ് അവയിൽ പ്രധാനം. സ്ഥാപനത്തിലെ 200ലധികം ജീവനക്കാരുടെ പേരും കുടുംബ സാഹചര്യവും ഒക്കെ അവർക്ക് മനഃപാഠമാണ്. ജീവനക്കാരും ഇതേ ആത്മാർഥത തിരിച്ചും നൽകുന്നു.
ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന എല്ലാത്തരം പ്ലാസ്റ്റിക് കവറുകളും തിരികെയെടുത്ത് റീസൈക്കിൾ ചെയ്യാൻ ആലപ്പുഴ നഗരസഭക്കുള്ളതിെനക്കാൾ വലിയ മാലിന്യനിർമാർജന സൗകര്യങ്ങൾ ഹിമാലയക്കുണ്ട്. ഉപയോഗിച്ച എണ്ണ ബയോ ഡീസൽ ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഭക്ഷണത്തിന്റെ നിലവാരത്തിൽ വിട്ടുവീഴ്ചക്ക് തയാറല്ലാത്തതിനാൽ വിദേശികളടക്കം നിരവധിപേരാണ് ഹിമാലയ തേടിയെത്തുന്നത്. ഭക്ഷണ വൈവിധ്യങ്ങൾ തേടി സുധീഷും ആശയും ഇതിനകം നിരവധി രാജ്യങ്ങൾ സന്ദർശിച്ചു. അടുത്തുതന്നെ ഇറ്റലിക്ക് പോകാനുള്ള തയാറെടുപ്പിലാണ്.
എറണാകുളത്ത് പ്ലസ് വണിന് പഠിക്കുന്ന മകൻ അവിനാശും ഇടവേളകളിൽ അമ്മക്കും അച്ഛനും സഹായത്തിന് ഒപ്പം കൂടും. വനിതാദിനത്തിൽ സ്ത്രീ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി സ്ഥാപനം പ്രവർത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.