ഇനി വെടിപ്പുള്ള നാടൻ വാഴയിലയിലേക്ക്
text_fieldsകല്യാണവീടുകളിൽ വാഴയില വെട്ടാനുള്ള പാച്ചിലും സത്കാരങ്ങൾക്കുള്ള പിഞ്ഞാണപ്പാത ്രങ്ങളുമെല്ലാം പഴങ്കഥയാണ്. ഇവയെല്ലാം മുതിർന്ന തലമുറക്ക് ഗൃഹാതുരതയോടെ ഒാർക്കാനുള്ള അനുഭവങ്ങളും. പ്ലാസ്റ്റിക് പാത്രങ്ങൾ തീൻമേശകൾ കൈയടക്കിയതോടെ വാഴയില പുറത്തായി. വെള്ളനിറത്തിലുള്ള തെർമോകോൾ പ്ലേറ്റുകളായിരുന്നു ആദ്യം.
സ്റ്റീൽ പാത്രങ്ങൾക്ക് സമാനം കുഴികളുള്ള പാത്രങ്ങളായി പിന്നീട്. വാഴയിലയോട് രൂപസാദൃശ്യമുള്ള പ്ലാസ്റ്റിക് ഇലകളും പിന്നീട് രംഗം കൈയടക്കി. പ്ലാസ്റ്റിക് നിരോധനത്തോടെ ഇവയെല്ലാം കളം വിടേണ്ടി വരും. ഫലത്തിൽ വാഴയിലയിലേക്കുള്ള മടക്കത്തിന് വഴി തുറക്കുകയാണ്. പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരമായി പേപ്പറിലും പാള, ഇല എന്നിവയിലും തീർത്ത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങൾ വിപണിയിലുണ്ട്. പേപ്പറിൽ നിർമിച്ച സ്ട്രോയും സുലഭമാണ്.
ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്ലേറ്റ്, സ്ട്രോ, ഗ്ലാസ് തുടങ്ങിയവ ഉണ്ടാക്കുന്ന മലിനീകരണം ചെറുതല്ല. പ്ലാസ്റ്റിക് കുപ്പികളും കവറുകളും പത്ത് മുതല്‍ ആയിരം വരെ വര്‍ഷമെടുത്താണ് വിഘടിച്ച് മണ്ണോട് ചേരുന്നത്. അത്രയും വർഷം ഇവ മണ്ണില്‍ ജൈവഘടകങ്ങള്‍ ലയിച്ചു ചേരുന്നതിനെ തടയുകയും നീരൊഴുക്കിനെ തടസ്സപ്പെടുത്തുകയും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ നിശ്ചലമാക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാക്കി മാറ്റുന്നത് നൂറ്റാണ്ടുകളോളം നീണ്ട വിഘടന കാലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.