കണ്ണിനും വയറിനും വിരുന്നൂട്ടി കാനഡ
text_fieldsകണ്ണിനും മനസ്സിനുമൊപ്പം വയറിനും വിരുന്നൂട്ടുന്ന ഇടമാണ് കാനഡ. സഞ്ചാരികളുടെ ഇഷ്ട നാട്. ഇവിടത്തെ കാഴ ്ചകൾ ആരുടെയും കണ്ണുകുളിർപ്പിക്കും. അമേരിക്കയുടെ വടക്കായി ഉത്തരധ്രുവത്തിനോടടുത്ത് റഷ്യ കഴിഞ്ഞാൽ ലോകത്തി ലെതെന്ന രണ്ടാമത്തെ ഏറ്റവും വലിയ നാട്. പക്ഷേ ജനസംഖ്യ നന്നേ കുറവും.
ആർടിക്കും അൻറാർട്ടിക്കും അതിരിടുന്നതാ ണ് കാനഡ. നയാഗ്ര വെള്ളച്ചാട്ടം മാത്രം മതി കാനഡയെ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള നാടുകളിലൊന്നായി പരിഗണിക്കാൻ . സഞ്ചാരികൾക്ക് മാത്രമല്ല, ഇവിടെ താമസിക്കുന്നവർക്കും ഒാരോ ദിവസവും കാനഡ പുതിയതാണ്. പ്രകൃതിഭംഗിയും കാലാവസ് ഥയും എല്ലാം എന്നും പുതിയത്.
സത്യസന്ധതയും ആത്മാർഥതയും പുലർത്തുന്നവരാണ് ഇവിടുത്തുകാർ. ആതിഥ്യമര്യാദയിലും മുന്നിൽതെന്ന. ലോകത്ത് ആകെയുള്ള ശുദ്ധജല സ്രോതസ്സിെൻറ 20 ശതമാനവും ഇവിടെയാണെന്നാണ് കണക്ക്. ശുദ്ധവായു ഏറ്റവും കുടുതലുള്ളതും ഇവിടത്തന്നെ. മേപ്പിൾ മരങ്ങളാൽ നിറഞ്ഞ ഇടമാണ് കാനഡ.
അതുകൊണ്ടുതന്നെയാവണം കാനഡയുടെ ദേശീയ പതാകയിൽ മേപ്പിൾ മരത്തിെൻറ ഇല പ്രത്യക്ഷപ്പെട്ടതും. ആരോഗ്യകരമായ ഭക്ഷണരീതി കൊണ്ട് കാനഡക്കാർ ദീർഘായുസ്സിെൻറ കാര്യത്തിൽ അമേരിക്കക്കാരേക്കാൾ വളരെ മുന്നിലാണ്. രുചിയുടെ കാര്യത്തിലാണെങ്കിൽ പിന്നെ പറയുകയേ വേണ്ട...
കനേഡിയൻ പുടീൻ
വേണ്ട സാധനങ്ങൾ:
ഉരുളക്കിഴങ്ങ്
ഒലിവ് ഓയിൽ
വെണ്ണ
ഓൾ പർപ്പസ് ഫ്ളോർ അല്ലെങ്കിൽ മൈദ
വോർസെസ്റ്റർഷയർ സോസ്
ബീഫ് സ്റ്റോക്ക്
കോൺഫ്ലോർ
ചീസ്
കുരുമുളക്പൊടി
ഉപ്പ്
തയാറാക്കുന്ന വിധം:
മൂന്ന് വലിയ ഉരുളക്കിഴങ്ങ് നീളത്തിൽ കട്ടി കുറച്ച് അരിഞ്ഞെടുക്കുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഒലിവ് എണ്ണ, ഒരു ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്തിളക്കുക. ഈ ഉരുളക്കിഴങ്ങ് 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഇതിലേക്ക് വേണ്ട ഗ്രേവി തയാറാക്കാൻ ഒരു പാത്രം ചെറുതീയിൽ വെച്ച് ചൂടാക്കി അതിലേക്ക് 6 ടേബിൾ സ്പൂൺ വെണ്ണ ചേർക്കുക.
കാൽ കപ്പ് ഓൾ പർപ്പസ് ഫ്ലോർ അല്ലെങ്കിൽ മൈദ ചേർത്തിളക്കുക. ഇത് കുഴമ്പ് പരുവത്തിലാകുമ്പോൾ രണ്ടര കപ്പ് ബീഫ് സ്റ്റോക്ക് ചേർക്കുക. ഇതിലേക്ക് രുചി കൂട്ടുന്നതിന് വേണ്ടി രണ്ട് ടീസ്പൂൺ വോർസസ്റ്റർെഷയർ സോസ് ചേർക്കുക. അര ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ കുരുമുളകും ചേർക്കുക. ഇത് നന്നായി ഇളക്കി അൽപനേരം വേവിക്കുക.
ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിൽ മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർത്ത് തയാറാക്കിയ മിശ്രിതം ചേർക്കുക. ഗ്രേവിക്ക് കൊഴുപ്പ് കൂട്ടുന്നതിന് വേണ്ടിയാണിത്. നന്നായി ഇളക്കി കുഴമ്പ് പരുവത്തിലാകുമ്പോൾ തീ ഓഫ് ചെയ്യുക. നേരത്തെ തയാറാക്കിവെച്ച ഉരുളക്കിഴങ്ങിന് മുകളിൽ ഒന്നര കപ്പ് ചീസ് വിതറുക. അതിന് മുകളിലേക്ക് തയാറാക്കിയ ഗ്രേവി ഒഴിക്കുക. നന്നായി മിക്സ് ചെയ്യുക. കനേഡിയൻ പുടീൻ തയാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.