കൊറോണക്കാലത്തെ ആണടുക്കളയുമായി രാജ് കലേഷ് VIDEO
text_fieldsകൊറോണ വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ തന്നെ കഴിയുകയാണ്. ഈ സമയത്ത് വീട്ടിലെ പുരുഷൻമാരോട് അടുക്കളയിൽ കയറാൻ ആവശ്യപ്പെടുകയാണ് ഷെഫും ടി.വി അവതാകരകനുമായ രാജ് കലേഷ്. വീട്ടിൽ തയാറാക്കാൻ കഴിയുന്ന നാടൻ വിഭവങ്ങളാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്.
ഗോതമ്പ് ഒാട്ടട
ആവശ്യമുള്ളവ:
- ഗോതമ്പുപൊടി - 1/2 കിലോ ഗ്രാം
- ശർക്കര - 150 ഗ്രാം
- തേങ്ങ - ഒരു മുറി
തയാറാക്കേണ്ടവിധം:
മൂന്ന് ചേരുവകളും കൂടി നന്നായി യോജിപ്പിക്കുക. പച്ച വെള്ളം ചേർത്ത് കുഴച്ചെടുക്കുക. വാഴയിലയിൽ നേർത്ത് പരത്തി മുകളിൽ ഒരു വാഴയില കൊണ്ട് മൂടി ഒാട്ടുപാത്രത്തിലോ ദോശക്കല്ലിലോ പൊറോട്ടക്കല്ലിലോ ചുെട്ടടുക്കുക. ഇല കരിയും മുമ്പ് തിരിച്ചിടുക. ഒാരോന്ന് ചുെട്ടടുക്കുേമ്പാൾ തെന്ന ഇല ഇളക്കി മാറ്റുക.
പ്രമേഹക്കാരുടെ ഒാട്ടട
ഗോതമ്പുപൊടിയും തേങ്ങയും ഉപ്പും ചേർത്ത് പച്ചെവള്ളത്തിൽ കുഴച്ചെടുക്കുക. നേരത്തേ, ചുട്ടതു പോലെ ചുെട്ടടുക്കുക.
ടിപ്സ്: ഒരു ചെറുപഴം ചേർത്താൽ ഒാട്ടടക്ക് സ്വാദേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.