ഷമ്മിയുടെ 'ഹീറോയിസം' ഭക്ഷണത്തിൽ വേണ്ട
text_fieldsകോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്താൽ ഉടൻ പരാതി അറിയിക്കണമെന ്ന് ആവശ്യപ്പെട്ടുള്ള ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ട്രോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അതോട ൊപ്പം വകുപ്പിനെ തല്ലിയും തലോടിയും ഉപഭോക്താക്കളും രംഗത്ത് എത്തി.
'കുമ്പളങ്ങി നൈറ്റ്സ്' ചിത്രത്തിൽ ഷമ്മിയുടെ വേഷത്തിൽ എത്തുന്ന ഫഹദ് ഫാസിലിെൻറ അഭിനയത്തെയാണ് ട്രോളായി ചിത്രീകരിച്ചിരിക്കുന്നത്. 'ഷമ്മിയുടെ ഹീറോയിസം ഭക്ഷണത്തിൽ വേണ്ട' എന്ന തലക്കെട്ടോടെ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ഔദ്യോഗിക ഫേസ്ബുക് പേജിൽ പങ്കുവെച്ച ട്രോൾ മൂവായിരത്തിലധികം ആളുകൾ ഷെയർ ചെയ്തുകഴിഞ്ഞു. 'തരുന്ന കാശിന് വൃത്തിയുള്ള ഭക്ഷണം തരണം, അല്ലെങ്കിൽ 18004251125 എന്ന നമ്പറിലേക്ക് വിളിച്ചു പരാതിപറയാൻ മടിയില്ലെന്ന്' സിനിമയിൽ ഫഹദിെൻറ ഭാര്യയായി അഭിനയിച്ച ഗ്രേസ് ആൻറണി പറയുന്നതാണ് ട്രോൾ.
അതേസമയം, അഭിപ്രായങ്ങളുമായി നിരവധിപ്പേർ എത്തി. 'കാണാനും കേൾക്കാനും നല്ല രസമുണ്ട്, പക്ഷേ അനുഭവം... ഖേദകരം' എന്ന് ഒരാൾ കുറിച്ചപ്പോൾ മറ്റൊരാൾ പരാതികൾ നൽകി ഒരുമാസമായിട്ടുണ്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കുറിച്ചു. നിങ്ങൾ ഇങ്ങനെ ആക്റ്റീവ് ആയാൽ അടുത്തുതന്നെ ഹോട്ടൽ പണിമുടക്ക് പ്രതീക്ഷിക്കാമെന്ന പ്രതികരണവും വന്നു.
കൂടുതൽ അഭിപ്രായങ്ങളും ഭക്ഷ്യസുരക്ഷ വകുപ്പിന് എതിരായിട്ടാണ് നിറഞ്ഞിരിക്കുന്നത്. ഉപഭോക്താക്കളെ ബോധവത്കരിക്കാൻ ട്രോളുമായി ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്ത് എത്തുകയും ട്രോൾ മത്സരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.