ഇന്ത്യൻ കോഫി ഹൗസിൽ ഇനി 'രാജ്ഞി'മാരും
text_fieldsകോഴിക്കോട്: കോഫി ഹൗസ് എന്ന് കേൾക്കുമ്പോൾതന്നെ തൊപ്പിവെച്ച് രാജാവിനെ അനുസ്മരിക്കും വിധമുള്ള ജീവനക്കാരനെ ഓർമവരുന്നവർ അത് തിരുത്താൻ സമയമായി. ഇനി കോഫി ഹൗസുകളിൽ തൊ പ്പിവെച്ച 'രാജ്ഞി' മാരുമുണ്ടാവും. 61 വർഷത്തെ സുദീർഘ ചരിത്രത്തിലാദ്യമായി വനിത ജീവനക്കാരെ നിയമിച്ചുകഴിഞ്ഞു.
ഇന്ത്യൻ കോഫി ഹൗസ് വർക്കേഴ്സ് കോഒാപറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ബ്രാഞ്ചിലും കണ്ണൂരിലുമാണ് ആദ്യഘട്ടത്തിൽ വനിതകളെ നിയമിച്ചത്. നൂറിലേറെ പേർ അഭിമുഖത്തിന് വന്നതിൽനിന്ന് തെരഞ്ഞെടുത്ത ആറുപേർക്കാണ് നിയമനം നൽകിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിലെ ഇന്ത്യൻ കോഫി ഹൗസിൽ രണ്ടു പേർ കിച്ചൺ അസിസ്റ്റൻറുമാരായി പരിശീലനം തുടങ്ങി. ബിരുദ യോഗ്യതയുള്ള കൂട്ടാലിട സ്വദേശി ടി.യു. പ്രിയ, പ്രീഡിഗ്രി യോഗ്യതയുള്ള അഴിയൂർ സ്വദേശി പി. ജയസി എന്നിവർക്ക് ഇനി ഭക്ഷണം വിളമ്പലിൽ ഉൾപ്പടെ പരിശീലനം നൽകുമെന്ന് അധികൃതർ പറഞ്ഞു.
കാസർകോട് മുതൽ പാലക്കാടുവരെയുള്ള 28 ഇന്ത്യൻ കോഫി ഹൗസുകളാണ് ഇന്ത്യൻ കോഫി ഹൗസ് വർക്കേഴ്സ് കോ-ഒാപറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ളത്. 600ലേറെ തൊഴിലാളികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.