കൈപ്പുണ്യം കാശാകും; വിദേശികളെ വരവേൽക്കാൻ വീട്ടകങ്ങൾ
text_fieldsമലയാളത്തിെൻറ സ്വന്തം രുചി പങ്കുവെച്ച് വരുമാനം നേടാനുള്ള ടൂറിസം വകുപ്പ് പദ്ധത ിയോട് സഹകരിക്കാൻ 'തിക്കിത്തിരക്കി' വീട്ടമ്മമാർ. കേരളത്തിലെ വീട്ടമ്മമാരുടെ കൈപ ്പുണ്യം വിദേശികളെ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് ഉത്തരവാദിത്ത ടൂറിസം മിഷൻ ആവിഷ ്കരിച്ച പദ്ധതിയിൽ അധികൃതരെ അമ്പരപ്പിച്ച് രജിസ്ട്രേഷൻ. വീട്ടിൽ അതിഥികളെ സ്വീകരിക്കുകയും കേരളീയ ഭക്ഷണം തയാറാക്കി നൽകുകയും ചെയ്യുന്ന ശൃംഖല സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് 'എക്സ്പീരിയൻസ് എത്നിക് ക്യൂസീൻ' എന്ന പദ്ധതിക്ക് രൂപംനൽകിയത്.
ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ 2088 വീട്ടമ്മമാരാണ് പദ്ധതിയിൽ താൽപര്യമറിയിച്ചത്. എറണാകുളത്തുനിന്നാണ് കൂടുതൽ രജിസ്ട്രേഷൻ- 465 പേർ. ആലപ്പുഴ- 410, കോട്ടയം- 288 എന്നിങ്ങനെയാണ് തൊട്ടടുത്ത ജില്ലകളിലെ രജിസ്ട്രേഷൻ. ഇവർക്കുള്ള പരിശീലനത്തിനും തുടക്കമായി.
കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ രജിസ്റ്റർ ചെയ്തവരുടെ പരിശീലനം പൂർത്തിയായി. അടുത്ത ഘട്ടമായി മറ്റു ജില്ലകളിലും പരിശീലനം പൂർത്തിയാക്കും. ശുചിത്വം, അതിഥികളോട് എങ്ങനെ ഇടപെടണം എന്നിങ്ങനെ വിവിധ മാർഗനിർദേശങ്ങളാണ് നൽകുന്നത്.
ഡിസംബർ പകുതിയോടെ പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു. ഇതിന് വെബ് പേജിെൻറ നിർമാണം പുരോഗമിക്കുകയാണ്. രജിസ്റ്റർ ചെയ്തവരുടെ മുഴുവൻ വിവരവും ഇതിലുണ്ടാവും. ഒാരോ വിഭവത്തിലും ഉേയാഗിക്കുന്ന ചേരുവകൾ, ചിത്രം, പാചക വിഡിയോ എന്നിവ പേജിലുണ്ടാകും. നിറം, രുചി, വില എന്നിവയും ഉൾപ്പെടുത്തും.
ഇഷ്ടപ്പെട്ട ഓർഡർ നൽകുന്നവർക്ക് അതത് വീട്ടിലെത്തി ഭക്ഷണം കഴിക്കാം. പ്രഭാതഭഷണം, ഉച്ചയൂണ്, രാത്രി ഭക്ഷണം എന്നിങ്ങനെ ഓർഡർ ചെയ്യാം. പ്രത്യേക പാക്കേജുമുണ്ടാകും. രാവിലെ വീട്ടിലെത്തി പാചകരീതികൾ മനസ്സിലാക്കി ഭക്ഷണം കഴിച്ചു മടങ്ങാൻ കഴിയുന്നതാകും പാക്കേജ്. അടുത്ത ഘട്ടത്തിൽ ശൃംഖല 5000 പേരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ഇതിനൊപ്പം സ്ട്രീറ്റ് ഫുഡ് എന്ന ആശയവും അവതരിപ്പിക്കും. തെരഞ്ഞെടുത്ത വഴിയോര തട്ടുകടകളെ ബന്ധിപ്പിച്ചാകും പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.