മൂന്നു ദിവസം; മേഹ ഉണ്ടാക്കിയത് ആയിരത്തിലേറെ പാൻകേക്കുകൾ
text_fieldsഷാർജ: കേരളത്തിന്റെ തനതു ബ്രാൻറുകളെ അണി നിരത്തി ഷാർജ എക്സ്പോ സന്റെറിൽ ഗൾഫ് മാധ്യമം ഒരുക്കിയ കമോൺ കേരള വൻകിട സംരംഭകർക്കും നവസംരംഭകർക്കും മാത്രമല്ല നാളെയുടെ സംരംഭകർക്കും പ്രതീക്ഷ പകരുന്നുവെന്ന് വെളിപ്പെടുത്തുന്നു പത്താം ക്ലാസുകാരി മേഹയുടെ നേട്ടം. മാതാപിതാക്കളായ മഹ്റൂഫും സഫീറയും ചേർന്ന് കമോൺ കേരളയിലെ ഭക്ഷ്യസ്റ്റാളുകളിലൊന്ന് നടത്താൻ ആലോചിച്ചിരുന്നു.
പാചകത്തിനും പലഹാരത്തരങ്ങൾക്കും പേരുകേട്ട തലശേരിയിൽ നിന്നുള്ള സഫീറ നാട്ടിലെ പലഹാരങ്ങളാണ് തയ്യാറാക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും മകൾ മേഹ പുത്തൻ വിഭവങ്ങൾ പരീക്ഷിക്കാമെന്ന ആയശം മുന്നോട്ടു വെക്കുകയായിരുന്നു. അൽെഎനിൽ നിന്നുള്ള നാടൻ ചോളം ഉപയോഗിച്ച് സ്വീറ്റ് കോണും പാൻകേക്കും ഉണ്ടാക്കാമെന്ന െഎഡിയക്ക് മാതാപിതാക്കൾ സമ്മതമറിയിച്ചു. കമോൺ േകരള നടന്ന മൂന്നു ദിവസങ്ങൾ കൊണ്ട് മേഹ തയ്യാറാക്കിയത് ആയിരത്തിലേറെ പാൻ കേക്കുകൾ. ഉണ്ടാക്കുന്നതു കാണാനും വിവരണം കേൾക്കാനും കാഴ്ചക്കാർ തടിച്ചുകൂടിയത് മികച്ച പ്രോത്സാഹനമായി.
മൂന്നു ദിവസം കൊണ്ട് മേഹ സൂപ്പർ കുക്കായി. നല്ല പോക്കറ്റ് മണിയും കിട്ടി. മകളുടെ സംരംഭകത്വ മികവ് ബോധ്യപ്പെടാനും അഭിമാനിക്കാനും വഴിയൊരുങ്ങിയതിൽ അതീവ സന്തുഷ്ടരാണ് മാതാപിതാക്കൾ. മേഹയാവെട്ട തന്റെ കൈപുണ്യം തെളിയിക്കാൻ അടുത്ത വേദിക്കായി കാത്തിരിക്കുകയാണ്. തന്നാലാവുന്ന സഹായങ്ങൾ ചെയ്ത് അനിയൻ അമീനും ഇത്താത്തക്കൊപ്പമുണ്ട്. അൽെഎൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ മേഹ പഠനത്തിലും മിടുക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.