Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2017 3:49 PM GMT Updated On
date_range 5 Sep 2017 3:49 PM GMTമൈക്രോവേവ് ഓവന്‍ വൃത്തിയാക്കാന്‍
text_fieldsbookmark_border
- നാരാങ്ങാനീര് പിഴിഞ്ഞു ചേര്‍ത്ത വെള്ളം പരന്ന ബൗളിലാക്കി ഓവനില്‍ വെച്ച് 10 മിനിറ്റ് ചൂടാക്കുക. ഓവന്‍ തണുത്ത ശേഷം കട്ടിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക.
- വിനിഗറും വെള്ളവും സമം എടുത്ത് പാത്രത്തിലാക്കി ഓവനില്‍വെച്ച് 10 മിനിറ്റ് തിളപ്പിച്ച ശേഷം തുടച്ചാല്‍ ഓവനിലുള്ളിലെ ഗന്ധങ്ങള്‍ പോവുകയും പറ്റിപ്പിടിച്ച ആഹാര അവശിഷ്ടങ്ങള്‍ ഇളകുകയും ചെയ്യും.
- ചെറു ചൂടുവെള്ളത്തില്‍ ചിരട്ടക്കരിയും നാരങ്ങാനീരും ചേര്‍ത്ത് ഓവനുള്ളില്‍വെച്ച് തിളപ്പിച്ചാല്‍ ദുര്‍ഗന്ധം മാറിക്കിട്ടുകയും വൃത്തിയാവുകയും ചെയ്യും.
- ഒരു സ്പൂണ്‍ ലിക്വിഡ് ഡിഷ് വാഷ് ചേര്‍ത്ത വെള്ളം തിളക്കുന്നതു വരെ ഓവനില്‍ വെക്കുക. ഓവന്‍ തണുത്ത ശേഷം കോട്ടണോ സ്പോഞ്ചോ ഉപയോഗിച്ച് തുടച്ചുകളയുക.
- വെള്ളത്തില്‍ ബേക്കിങ് സോഡ ചേര്‍ത്ത് തിളപ്പിക്കുന്നതിനും ഓവന്‍ വൃത്തിയാക്കാന്‍ നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story