ഭക്ഷണം പാഴാകാതിരിക്കാന്‍ പല വഴികള്‍
text_fieldsപ്ലാന്‍ ചെയ്യാം, ലാഭിക്കാം: ഓരോ ആഴ്ചത്തെയും മെനു മുന്‍കൂട്ടി ആസൂത്രണം ചെയ്യാം. വേണ്ട പച്ചക്കറികളുടെ പട്ടികയുണ്ടാക്കാം. വീട്ടില്‍ ബാക്കിയുള്ളത് ഒഴിവാക്കി വേണം പട്ടികയുണ്ടാക്കാന്‍. ആവശ്യമുള്ളത് മാത്രം വാങ്ങുക. ചെലവ് ബജറ്റിനുള്ളില്‍ ഒതുക്കുക.
സ്മാര്‍ട്ട് ഷോപ്പിങ്: പാഴാക്കല്‍ കുറക്കാനുള്ള ഏറ്റവും എളുപ്പവഴി ആവശ്യമുള്ളത് മാത്രം വാങ്ങുകയെന്നതാണ്. ഷോപ്പിങ് നടത്തുമ്പോള്‍ ആവശ്യമുള്ളവയുടെ പട്ടിക കരുതുക. ഡിസ്കൗണ്ട്, സൗജന്യ ഓഫറുകളില്‍ മയങ്ങി വേണ്ടാത്തത് വാങ്ങാതിരിക്കുക. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതും എളുപ്പത്തില്‍ കേടുവരുന്നതും ഷോപ്പിങ്ങിന്‍െറ അവസാനം മാത്രം വാങ്ങുക.
ഗുണനിലവാരത്തില്‍ ശ്രദ്ധവേണം: പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മാണതീയതിയും ഉപയോഗിക്കാവുന്ന കാലയളവും നോക്കി മാത്രം വാങ്ങുക
റിമൈന്‍ഡറുകള്‍ വെക്കാം: ഓരോ ഭക്ഷ്യവസ്തുവിെന്‍റയും കേടാകുന്ന തീയതി മനസ്സിലാക്കാന്‍ റിമൈന്‍ഡറുകള്‍ സൂക്ഷിക്കാം. പാകം ചെയ്തവ ഉണ്ടാക്കിയ തീയതി രേഖപ്പെടുത്തി സൂക്ഷിക്കുക. എക്സ്പയറി ഡേറ്റ് അടുത്തവ ആദ്യം ഉപയോഗിക്കാം.
ചിട്ടയോടെ ക്രമീകരിക്കാം: അടുക്കളയും ഫ്രിഡ്ജും ശുചിയായി സൂക്ഷിക്കുക. ഭക്ഷ്യവസ്തുക്കള്‍ ശരിയായ വിധത്തില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. ആദ്യം ഉപയോഗിക്കേണ്ടത് ആദ്യം എന്ന ക്രമത്തില്‍ ക്രമീകരിക്കാം.
പുനരുപയോഗിക്കാം: ഭക്ഷണം ബാക്കിയായാല്‍ അതുകൊണ്ട് അടുത്ത ദിവസത്തെ മെനു പ്ലാന്‍ ചെയ്യുക. പച്ചക്കറികള്‍ സലാഡായോ കൂടുതല്‍ പഴുത്ത പഴങ്ങള്‍ ജ്യൂസാക്കിയോ മാറ്റാം.
കുറച്ച് വിളമ്പാം: വിളമ്പുമ്പോള്‍ കുറച്ച് വിളമ്പുക, ആവശ്യമുണ്ടെങ്കില്‍ വീണ്ടും നല്‍കാം.
സംഭാവന നല്‍കാം: ആവശ്യത്തിലധികമുള്ളവയും ഉപയോഗ തീയതി തീരും മുമ്പേ ഉപയോഗിക്കാന്‍ കഴിയാത്തവയും ഫുഡ് ബാങ്കുകള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ദാനം നല്‍കാം.
മൃഗങ്ങള്‍ക്ക് തീറ്റയാക്കാം: പാഴായ ഭക്ഷ്യവസ്തുക്കള്‍ വലിച്ചെറിയാതെ മൃഗങ്ങള്‍ക്ക് തീറ്റയായി നല്‍കാം.
വളമാക്കാം: ഭക്ഷണം പാഴായാല്‍ അത് എറിഞ്ഞുകളയാതെ കമ്പോസ്റ്റ് രീതിയില്‍ ജൈവവളമാക്കി മാറ്റാം. പൈപ്പ് കമ്പോസ്റ്റ് രീതി ഫലപ്രദമാണ്.
ഈറ്റിങ് ഒൗട്ട് പ്ലാന്‍ ചെയ്യാം: മുന്‍കൂട്ടി ആസൂത്രണം ചെയ്ത ശേഷം മാത്രം ഓര്‍ഡര്‍ ചെയ്യുക. എല്ലാവര്‍ക്കും പൊതുവായി കഴിക്കാവുന്ന വിഭവങ്ങള്‍ വാങ്ങുക. തുടക്കത്തിലേ വലിയ അളവ് വാങ്ങാതെ ആവശ്യത്തിനനുസരിച്ച് മാത്രം ഓര്‍ഡര്‍ ചെയ്യുക. ബാക്കിയായാല്‍ പൊതിഞ്ഞെടുക്കുക.
പാചകം ചെയ്യുമ്പോള്‍: ആവശ്യമുള്ള ഭക്ഷണത്തിന്‍െറ 10 ശതമാനം കുറച്ച് പാചകം ചെയ്യുക.
ജങ്ക്ഫുഡ് കുറക്കാം: ഫാസ്റ്റ് ഫുഡും പാക്കറ്റ് ഭക്ഷണവും പരമാവധി കുറക്കുക. പണവും ലാഭിക്കാം ആരോഗ്യവും സംരക്ഷിക്കാം.
ആഹാരമര്യാദകള്‍ പകരാം: ഭക്ഷണത്തെ ആദരിക്കുക, ആവശ്യമുള്ളത് മാത്രം എടുക്കുക, പാഴാക്കാതെ കഴിക്കുക തുടങ്ങിയ ആഹാര മര്യാദകള്‍ കുട്ടികളെ ചെറുപ്പത്തിലേ ശീലിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.