പത്തനംതിട്ടയിൽ സാമ്പാറും ചമ്മന്തിയും ഇനി ഓസിനില്ല...
text_fieldsഫ്രീയായി കിട്ടിയിരുന്ന സാമ്പാറും ചമ്മന്തിയും ഇനിയില്ല. രണ്ട് ദോശയോ പൊേറാട്ടയോ കഴിക്കണമെങ്കിൽ ഇനി കാശുകൊടുത്ത് വേറെ കറി വാങ്ങണം. പത്തനംതിട്ടയിലെ ചില ഹോട്ടലുകളിലാണ് കോവിഡിനെ തുടർന്ന് പരിഷ്കാരം വരുത്തിയിട്ടുള്ളത്. കോവിഡ് വന്നതിൽ പിന്നെ പാവപ്പെട്ട ആളുകൾ കടയിൽകയറി രണ്ടോ മൂന്നോ ദോശേയാ പൊേറാട്ടയോ മാത്രം കഴിച്ച് വിശപ്പടക്കുകയായിരുന്നു പതിവ്.
ഇതിെൻറ കൂടെ സ്പെഷലായി കറികൾ വാങ്ങാൻ പണം കാണില്ല. പകരം ഫ്രീയായുള്ള സാമ്പാറോ ചമ്മന്തിയോ വാങ്ങുമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ ചില ചെറിയകടകളിൽ കയറി ദോശയും അപ്പവുമൊക്കെ കഴിച്ചവർക്ക് ചമ്മന്തി നൽകാത്തത് ചോദിച്ചപ്പോൾ കോവിഡ് വന്നതോടെ ഇതെല്ലാം നിർത്തേണ്ടിവന്നെന്നാണ് പറഞ്ഞത്.
കോവിഡിനെ തുടർന്ന് മിക്ക നിത്യോപയോഗ സാധനങ്ങൾക്കും വില വർധിക്കയും കച്ചവടം കുറയുകയും ചെയ്തതോടെ ഹോട്ടലുകാർക്കും ചെലവ് ചുരുക്കേണ്ടിവന്നുവെത്ര. നല്ല രീതിയിൽ കച്ചവടം നടന്ന നഗരത്തിലെ ഹോട്ടലുകളിൽ പോലും ദിവസം 1000 രൂപായിൽ താഴെയാണ് വരുമാനം. പല പ്രമുഖ ഹോട്ടലുകളോടും ചേർന്നുള്ള ലോഡ്ജുകൾ ഇൻസ്റിറ്റ്യൂഷൻ ക്വാറൻറീൻ കേന്ദ്രങ്ങളും കൂടിയായതിനാൽ ഇവിടങ്ങളിലേക്ക് പേടിച്ച് പുറത്തുനിന്ന് ആരും എത്താതെയുമായി.
ജില്ലയിൽ ക്വാറൻറീൻ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത ചില ഹോട്ടലുകളിലാകട്ടെ ഇതുവരെ കോവിഡ്രോഗവുമായി ബന്ധപ്പെട്ട് പ്രവാസികൾ ആരും താമസിച്ചിട്ടുമില്ല. ദിവസം 500 മുതൽ 4000 രൂപ വരെയായിരുന്നു വാടക. ഇേപ്പാൾ ഹോം ക്വാറൻറീൻ അനുവദിച്ചതോടെയാണ് ആളുകൾക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ വേണ്ടാതായത്. പല ഹോട്ടലുകളിലും അന്തർസംസ്ഥാന തൊഴിലാളികളായിരുന്നു ജോലിചെയ്തിരുന്നത്. അവരെല്ലാം നാട്ടിലേക്കുപോയി. നാട്ടുകാരായ ജോലിക്കാർ ഭയന്ന് ജോലിക്കും വരാതായി. ഹോട്ടലുടമയും അത്യാവശ്യം ഒന്നോ രണ്ടോ ജോലിക്കാരും മാത്രമാണ് ഇേപ്പാൾ എല്ലാ ഹോട്ടലുകളിലുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.