ഒരു നുള്ള് ഉപ്പുണ്ടോ?
text_fieldsഅടുക്കളയിലെ അവിഭാജ്യഘടകമാണ് ഉപ്പ്. എന്നാൽ, കേവലം കറികളിലിടാൻ മാത്രമാണോ ഉപ്പ് ഉപയോഗിക്കുന്നത്? അല്ല എന്നുതന്നെയാണ് ഉത്തരം. ഉപ്പുകൊണ്ടുള്ള നിരവധി ഉപയോഗങ്ങളുണ്ട്. അടുക്കളയിൽ തന്നെ ഉപ്പുകൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളെ പരിചയപ്പെടാം.
പാത്രങ്ങളിലെ മെഴുക്ക് കളയാം
പാചകത്തിനുശേഷം പാത്രങ്ങളിലെ മെഴുക്കും എണ്ണയും വൃത്തിയാക്കുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. എന്നാൽ, ഇത്തിരി ഉപ്പുതരിയുണ്ടെങ്കിൽ ഇത് എളുപ്പത്തിൽ ചെയ്യാനാവും. മെഴുക്കോ എണ്ണയോ പടർന്ന പാത്രങ്ങളിൽ അൽപം ഉപ്പ് കലക്കിയ വെള്ളം ഒഴിച്ച് പത്തു മിനിറ്റ് വെച്ചശേഷം കഴുകിക്കളയുക. മുഴുവൻ മെഴുക്കും കളയാനാവും.
മുട്ട തറയില്‍ വീണു പൊട്ടിയ പാട് അവശേഷിക്കുന്നുണ്ടോ? എളുപ്പത്തില്‍ വൃത്തിയാക്കാം
മുട്ട തറയിൽ വീണു പൊട്ടിയാൽ പാട് അവിടെത്തന്നെ അവശേഷിക്കും. കഴുകിയാലും തുടച്ചാലും പോകാത്ത ഇൗ പാട് കളയാൻ ഉപ്പു കൊണ്ടു കഴിയും. മുട്ട വീണു പൊട്ടിയ സ്ഥലത്ത് ഇത്തിരി ഉപ്പുതരി വിതറുകയാണ് ആദ്യം വേണ്ടത്. 10^20 മിനിറ്റ് കഴിഞ്ഞാൽ ഉപ്പുതരി അടരുകളായി രൂപപ്പെടും. ഇൗ അടരുകൾ തൂത്തുകളഞ്ഞാൽ പാട് അവശേഷിക്കില്ല.
വസ്ത്രങ്ങളിലെ പൂപ്പല്‍ വൃത്തിയാക്കാം
കഴുകിയെടുത്താലും വസ്ത്രങ്ങളിൽ മണം അവശേഷിക്കുന്നുണ്ടെങ്കിലും പൂപ്പൽ കയറിയിട്ടുണ്ടെങ്കിലും ഉപ്പുകൊണ്ടൊരു സൂത്രമുണ്ട്. ഉപ്പ് അൽപം നാരങ്ങനീരിൽ ലയിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി പൂപ്പലുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ശേഷം സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്താൽ പൂപ്പലും വസ്ത്രങ്ങളിലെ ദുർഗന്ധവും ഇല്ലാതാവും.
കട്ടിങ് ബോര്‍ഡിലെ കറ നീക്കാം
അടുക്കളയിൽ പഴങ്ങളും പച്ചക്കറികളും അരിയാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡിലെ കറ നീക്കാനും ഉപ്പ് മതിയാകും. ഉപ്പ് ചേർത്ത നാരങ്ങനീര് ചൂടുവെള്ളത്തോടൊപ്പം ലയിപ്പിച്ച് ബോർഡ് കഴുകിയാൽ കറയോ പാടോ അവശേഷിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.