കടൽ കടക്കുന്ന ആബിദയുടെ രുചിപ്പെരുമ
text_fieldsകോഴിക്കോട്: കൊതിച്ചതെല്ലാം കൊതിതീരെ തിന്നാലും കൊതിയടങ്ങാത്തവരാണ് കോഴിക്കോട്ടു കാർ. എത്രകഴിച്ചാലും, എത്ര ഊട്ടിയാലും മതിവരാത്തവർ. ഈ നഗരത്തിെൻറ രുചിഭേദങ്ങൾ ന ിർണയിക്കുന്നതിൽ പങ്കുവഹിച്ച നിരവധി പേരുണ്ട്. ഭക്ഷണ കലവറയാക്കി തീർക്കുന്നതിൽ വ നിതകളുടെ പങ്കാളിത്തവും വളരെ വലുതാണ്.
പാചകലോകത്ത് നഗരത്തെ പ്രതിനിധാനം ചെയ് ത് മലബാറിെൻറ രുചിവൈവിധ്യങ്ങളെ തനിമയൊട്ടും ചോരാതെ ലോകത്തിെൻറ പലകോണു കളിലും എത്തിെച്ചാരു കോഴിക്കോട്ടുകാരിയുണ്ട്. മലബാറിെൻറ രുചിക്കൂട്ടുമായി ലോ കം ചുറ്റുന്ന വേങ്ങേരി സ്വദേശിനി ആബിദ റഷീദ് എന്ന 'സെലിബ്രിറ്റി ഷെഫാ'ണ് ആ താരം. രുചിക്കൂ ട്ടുകള് തേടി താജ് ഗ്രൂപ് ഉൾപ്പെടെ പലരും ആബിദയുടെ അടുത്തെത്തി.
താജ് ഗ്രൂപ്പിെൻറ കൺസൽട്ടൻസിയായി പ്രവർത്തിച്ച് ഇന്ത്യയിലെ എല്ലാ താജ് ഹോട്ടലുകളിലെയും ഷെഫുമാർക്ക് മലബാർ വിഭവ പാചകം പഠിപ്പിക്കുകയും ചെയ്തു. ആറു വർഷം താജിനൊപ്പമുള്ള യാത്ര തുടർന്നു. 40 വിഭവങ്ങളുള്ള ഒരു റെസിപ്പി താജ് ഗ്രൂപ് പുറത്തിറക്കുകയും ചെയ്തു.
പ്രായം 56 കടന്നെങ്കിലും ഇന്നും ഫ്രീലാൻസായി ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോകുന്നുണ്ട്. ആബിദയുടെ മാപ്പിള ഫുഡ് ഫെസ്റ്റിവെലുകള്‍ ദേശീയതലത്തില്‍ വരെ ശ്രദ്ധനേടി. കോഴിക്കോട് കൊയപ്പത്തൊടി കുടുംബത്തിലെ ആയിശ-ആദം ദമ്പതികളുടെ മകളാണ് ആബിദ. വലിയ കുടുംബമായതിനാൽ എന്നും ആഘോഷമായിരുന്നു. ഈ വേളകളിലൊക്കെ വിഭവസമൃദ്ധമായ ഭക്ഷണങ്ങളാണ് അടുക്കളയിൽ ഒരുക്കുക. അങ്ങനെയാണ് ഈ രംഗത്തേക്ക് വരുന്നതെന്ന് ആബിദ പറഞ്ഞു.
എട്ടു വയസ്സ് മുതല്‍ തുടങ്ങിയതാണ് പാചക പരീക്ഷണങ്ങള്‍. വിവാഹശേഷം ഭർത്താവ് റഷീദ് ആയിരുന്നു പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. രണ്ടു വർഷം മുമ്പ് ഭർത്താവ് മരിച്ചു. പലഹാരങ്ങൾ ഉൾപ്പെടെ 550 വിഭവങ്ങൾ ആബിദയുടെ അടുത്തുണ്ട്. മക്കളും ആബിദയുടെ പാതയിൽതന്നെയാണ്.
വിദേശരാജ്യങ്ങളിലെ ഭക്ഷ്യമേളകളിൽ തിളങ്ങിയതോടെ വിദേശികളുടെ പാചക റാണിയായി ആബിദ മാറി. യു.കെ, യു.എസ്.എ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നു നിരവധി പേർ ആബിദയുടെ വീട്ടിൽ പാചകം പഠിക്കാൻ എത്തുന്നുണ്ട്. ഭക്ഷണം തയാറാക്കുന്ന സ്ത്രീകൾ അടുക്കളയില്‍ മാത്രം ഒതുങ്ങരുത്. അവരെയും നാലാള് അറിയണം, അവര്‍ക്കും അംഗീകാരം വേണം -ആബിദ പറഞ്ഞു.
പാചകം കൂടാതെ 32 വർഷമായി വസ്ത്രവ്യാപാര രംഗത്തും ആബിദ സജീവമാണ്. കോഴിക്കോട് ടാഗോർ ഹാളിന് സമീപം 'സാരീസ് സെല്ലേഴ്സ്' എന്ന സ്ഥാപനവും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.