Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightParentingchevron_rightഒ​രു ദി​വ​സം...

ഒ​രു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യും ന​ഴ്സ​റി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാം

text_fields
bookmark_border
ഒ​രു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യും ന​ഴ്സ​റി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാം
cancel

അ​ബൂ​ദ​ബി: ഒ​രു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യും ന​ഴ്‌​സ​റി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി അ​ബൂ​ദ​ബി. അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ന​യം പു​റ​ത്തി​റ​ക്കി​യ​ത്. ജ​നി​ച്ച് ഒ​രു ദി​വ​സം മു​ത​ല്‍ നാ​ലു​വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കാ​ണ് ന​ഴ്‌​സ​റി​ക​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യെ​ന്ന് അ​ഡെ​ക്കി​ന്‍റെ പ്രാ​രം​ഭ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന (ഇ.​ഇ.​ഐ) ന​യ​ത്തി​ല്‍ പ​റ​യു​ന്നു.

2024-2025 അ​ക്കാ​ദ​മി​ക് വ​ര്‍ഷം മു​ത​ല്‍ പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നി​ട്ടു​ണ്ട്. 2025-2026 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ ന​ഴ്‌​സ​റി​ക​ള്‍ നി​ര്‍ബ​ന്ധ​മാ​യും നി​ര്‍ദേ​ശം ന​ട​പ്പാ​ക്കു​ക​യും വേ​ണം. ജോ​ലി​ക്കാ​രാ​യ അ​മ്മ​മാ​രു​ടെ സൗ​ക​ര്യാ​ര്‍ഥ​മാ​ണ് പു​തി​യ ന​യം പു​റ​ത്തി​റ​ക്കി​യ​ത്.

അ​തേ​സ​മ​യം തീ​രു​മാ​ന​ത്തോ​ട് സ​മി​ശ്ര​പ്ര​തി​ക​ര​ണ​മാ​ണ് സ​മൂ​ഹ​ത്തി​ല്‍ നി​ന്നു​യ​ര്‍ന്ന​ത്. ന​വ​ജാ​ത​ശി​ശു​ക്ക​ള്‍ ഏ​താ​നും മാ​സ​മെ​ങ്കി​ലും അ​മ്മ​മാ​ര്‍ക്കൊ​പ്പ​മാ​ണ് ക​ഴി​യേ​ണ്ട​തെ​ന്ന് നി​ര​വ​ധി പേ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജോ​ലി​ക്കാ​രാ​യ അ​മ്മ​മാ​ര്‍ക്ക് മ​തി​യാ​യ പ്ര​സ​വാ​വ​ധി ന​ല്‍കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ചെ​യ്യേ​ണ്ട​തെ​ന്നും ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ളെ നോ​ക്കാ​ന്‍ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത ജോ​ലി​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍ക്ക് പു​തി​യ ന​യം ആ​ശ്വാ​സ​മാ​ണെ​ന്നാ​ണ് നി​ര​വ​ധി യു​വ അ​മ്മ​മാ​ര്‍ പ്ര​തി​ക​രി​ച്ച​ത്. നി​ല​വി​ല്‍ വി​വി​ധ ന​ഴ്‌​സ​റി​ക​ളി​ല്‍ 45 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞു​ങ്ങ​ള്‍ക്ക് അ​ഡ്മി​ഷ​ന്‍ ന​ല്‍കു​ന്നു​ണ്ട്.

കു​പ്പി​യി​ലാ​ക്കി ന​ല്‍കു​ന്ന മു​ല​പ്പാ​ലാ​ണ് ഈ ​കു​ട്ടി​ക​ള്‍ക്ക് ന​ല്‍കു​ന്ന​ത്. ര​ണ്ടു​മാ​സ​ത്തെ പ്ര​സ​വാ​വ​ധി തീ​രു​ന്ന​തോ​ടെ നി​ര​വ​ധി അ​മ്മ​മാ​രാ​ണ് കു​ട്ടി​ക​ളെ ന​ഴ്‌​സ​റി​ക​ളി​ലാ​ക്കി ജോ​ലി​ക്കു പോ​വു​ന്ന​ത്. അ​ടു​ത്ത ര​ണ്ട്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ പു​തു​താ​യി 10 ​ന​ഴ്​​സ​റി​ക​ൾ കൂ​ടി സ്ഥാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​വ​ഴി 4000 കു​ട്ടി​ക​ൾ​ക്ക്​ കൂ​ടി സീ​റ്റ്​ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsAbu Dhabinurseries
News Summary - 1-day-old babies can now be enrolled in Abu Dhabi nurseries
Next Story