കുട്ടിചിത്രങ്ങളുടെ വലിയ കാൻവാസ്
text_fieldsകൊച്ചു കൂട്ടുകാരുടെ മനസിൽ വിരിയുന്ന ചിത്രങ്ങൾക്ക് വലിയ കാൻവാസിൽ നിറം പകാരാൻ വേദിയൊരുക്കി കമോൺ കേരളയിലെ ലിറ്റിൽ ആർട്ടിസ്റ്റ്. ഫ്ലാറ്റുകളുടെ നാലു ചുവരുകളിൽ ഒതുങ്ങാതെ സ്വന്തം കഴിവുകളെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാനുള്ള സുവർണാവസരമാണ് പരിപാടി സമ്മാനിച്ചത്.
ചിത്രകലയിൽ അഭിരുചിയുള്ള കുട്ടികൾക്കായി യു.എ.ഇയിലെ ഏറ്റവും വലിയ പെയിന്‍റിങ് മത്സരത്തിനാണ് കമോൺ കേരളയിലെ ലിറ്റിൽ ആർട്ടിസ്റ്റ് വേദിയായത്. കമോൺ കേരളയുടെ മൂന്നുദിനങ്ങളിലായി ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്ത പരിപാടി ഒരുപക്ഷേ പ്രവാസികൾക്കിടയിൽ നടക്കുന്ന ഏറ്റവും വലിയ ചിത്ര രചനാ മൽസരമായി അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു.
സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടന്ന മൽസരത്തിൽ പങ്കെടുത്തവർക്ക് കാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളാണ് ഒരുക്കിയിരുന്നത്. ആയിരങ്ങൾ ഒഴുകിയെത്തിയ കമോൺ കേരളയുടെ സമാപന വേദിയിൽ മുഖ്യാഥിതികളാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
കുട്ടികൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും അധ്യാപകർക്കും എല്ലാം ആവേശം പകരുന്ന കാഴ്ചയായിരുന്നു ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്ത മൽസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.