തിരിച്ചറിയാതിരുന്ന മഹത്വം
text_fieldsസ്കൂളില്‍ എല്ലാവരും സമാന ചിന്താഗതിക്കാരും സമാന സാഹചര്യത്തിൽനിന്നും വരുന്നവരും പരസ്പരം അറിയാവുന്നവരുമായിരുന്നു. സാധാരണക്കാരുടെ മക്കളായിരുന്നു എല്ലാവരും. എന്നാൽ, ഒാർക്കാറുള്ള ഒരു സംഭവം ഉണ്ട്. അഞ്ചാം ക്ലാസിലും ആറിലുമൊക്കെ പഠിക്കുന്ന സമയത്ത് ഉച്ചക്ക് ചോറുണ്ണുന്ന സമയം. ഒരു കുട്ടി മാത്രം, നിസാർ എന്നാണ് പേരെന്നു തോന്നുന്നു. ആ കുട്ടിമാത്രം ഒറ്റക്ക് എന്നും ക്ലാസിെൻറ ഒരറ്റത്ത് മാറിയിരിക്കും. അവൻ ക്ലാസിൽ നടക്കുന്നതൊന്നും ശ്രദ്ധിക്കില്ല. എന്നും ഇൗ കുട്ടി മാറിയിരിക്കും.
ഒരു ദിവസം ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടു. ഭാമ ടീച്ചർ യു.പി സ്കൂളിലെ ടീച്ചറായിരുന്നു. ടീച്ചർ നിസാറിനോട് പറഞ്ഞു ഒരു വാഴയില വെട്ടിക്കൊണ്ടുവരാൻ. അങ്ങനെ എന്നും അവൻ ഇല വെട്ടിക്കൊണ്ടുവന്ന് ടീച്ചറുടെ മേശയിൽ ഇലവെച്ച് ഇരിക്കും. ടീച്ചറുടെ നിർദേശപ്രകാരം കുട്ടികൾ ഒാരോ പിടി ചോറുവീതം നിസാറിെൻറ ഇലയിൽ വെച്ചുകൊടുക്കും. അന്ന് ഞങ്ങൾ കുട്ടികൾക്ക് അറിയില്ലായിരുന്നു എന്താണ് അതെന്ന്. അന്നുമുതൽ ഉച്ചക്ക് ഇത് പതിവായി ചെയ്യും. അന്ന് ഞങ്ങൾക്ക് അതിെൻറ മഹത്ത്വം അറിയില്ലായിരുന്നു. ഇന്നാണ് ഞങ്ങൾ ചെയ്ത പ്രവൃത്തിയുടെ മഹത്ത്വം അറിയുന്നത്. അങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിച്ചുതരാനുള്ള ടീച്ചർമാർ അന്നുണ്ടായിരുന്നു.
ഒരു കുട്ടിയുടെ മനസ്സ് അറിയാനുള്ള കഴിവ് അവർക്കുണ്ടായിരുന്നു. ആ ടീച്ചർ മനസ്സിലാക്കിയില്ലെങ്കിൽ നിസാർ ആ െകാല്ലം മുഴുവൻ പട്ടിണി കിടക്കുമായിരുന്നു. അധ്യാപകർ എത്രത്തോളം ആത്മാർഥത കാണിക്കുന്നുണ്ടെന്നത് ചിന്തിക്കണം. ഇന്ന് സ്വന്തം കാശുകൊണ്ടാണ് ഓരോ കുട്ടിയും പഠിക്കുന്നത്. എല്ലാം നഷ്ടപ്പെടുന്നതും അവിടെനിന്നാണ്. പണ്ട് ഒരു അധ്യാപകനെക്കണ്ടാൽ മൂത്രമൊഴിക്കുമായിരുന്നു. പേടികൊണ്ടല്ല, മറിച്ച് ബഹുമാനം കൊണ്ടായിരുന്നു അത്. എന്നാൽ, ഇന്ന് സ്ഥിതിമാറി. അധ്യാപകരോട് കുട്ടികൾക്ക് പുച്ഛമാണ്.
നമുക്ക് നമ്മുടെ കാര്യം എന്ന ചിന്ത ടീച്ചർമാരിലും കുട്ടികളിലും വന്നു. ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതാണ് സ്കൂൾ കാലഘട്ടമെന്നുപറയുന്നത്. ആ ഒാർമകൾ ഒരിക്കലും മറക്കില്ല. എന്നും ഒാർത്തുവെക്കുന്നതും അതു മാത്രമാണ്. സിനിമയിൽ വന്നതിനുശേഷം അപൂർവം ചില കാര്യങ്ങൾ മാത്രമേ ഒാർമയിൽ നിൽക്കുന്നുള്ളൂ. അപ്പപ്പോൾ മറന്നുപോകുന്ന കാര്യങ്ങളാണ് എല്ലാം. എന്നാല്‍, സ്കൂളില്‍ പഠിക്കുമ്പോഴുണ്ടായ ചെറിയ കാര്യങ്ങള്‍ പോലും ഓര്‍മയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.