ബാക്ക് ടു സ്കൂൾ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
text_fieldsവേനലിന്റെ മടുപ്പും മുഷിപ്പും കഴിഞ്ഞ് ജൂൺ മാസത്തിന്റെ തണുപ്പോടെ സ്കൂളുകൾ അങ്ങനെ വീണ്ടും തുടങ്ങുകയാണ്. സ്കൂളിലേക്ക് ആദ്യമായി പോകുന്ന കൊച്ചുകൂട്ടുകാരും ഇക്കൂട്ടത്തിൽ കാണും. സ്കൂൾ തുറക്കുന്നതിന് മുമ്പ് കൊച്ചുകൂട്ടുകാർക്ക് വേണ്ട സാധനങ്ങൾ കൃത്യമായി തയ്യാറാക്കിവെക്കുകയാണ് വരും ദിവസങ്ങളിൽ ഇനി മാതാപിതാക്കളുടെ ദൗത്യം. ചിലതൊക്കെ മറന്നുപോകുന്നത് പതിവുമാണ്. സ്കൂൾ തുടങ്ങുന്നതിന് മുമ്പ് ചില ഓർമപ്പെടുത്തലുകളായാലോ..
1. ബാഗ്
കുട്ടികളുടെ പഠനാവശ്യങ്ങൾ അനുസരിച്ച് വേണം ബാഗ് തെരഞ്ഞെടുക്കാൻ. കൊച്ചുകുട്ടികൾക്ക് കട്ടി കുറഞ്ഞ ബാഗുകൾ നൽകുന്നതായിരിക്കും സൗകര്യപ്രദം. ആദ്യമായി സ്കൂളിൽ പോകുന്ന കൂട്ടുകാർക്കായി കാർട്ടൂൺ കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും മറ്റും രസകരമായ ചിത്രങ്ങളടങ്ങിയ ബാഗുകളും ആമസോണിൽ ലഭ്യമാണ്.
സ്കൂളിലേക്ക് ആവശ്യമായ വസ്തുക്കൾ ഉൾക്കൊള്ളാൻ സാധിക്കുന്ന ബാഗകൃുകൾ വേണം തെരഞ്ഞെടുക്കാൻ. കൂടുതൽ കംമ്പാർട്ട്മെന്റുകൾ ഉണ്ടെങ്കിൽ കൂടുതൽ നല്ലത്. പാഡഡ് ഷോൾഡറുകളടങ്ങിയ ബാഗുകൾ നോക്കി വാങ്ങാനും ശ്രദ്ധിക്കുമല്ലോ..
2. ലഞ്ച് ബോക്സ് & വാട്ടർ ബോട്ടിൽ
ശരിയായ ലഞ്ച് ബോക്സ് തെരഞ്ഞെടുക്കുന്നത് കുട്ടികളുടെ ദൈനംദിന സ്കൂൾ ദിനചര്യയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ. എങ്ങനെയാണ് ഒരു നല്ല ലഞ്ച് ബോക്സ് തെരഞ്ഞെടുക്കുക, എന്താണ് നല്ല ലഞ്ച് ബോക്സ് എന്നത് പലർക്കും സംശയമാണ്.
ഒരു നല്ല ലഞ്ച് ബോക്സ് മോടിയുള്ളതും വൃത്തിയാക്കാൻ എളുപ്പമുള്ളതും ഉചിതമായ വലുപ്പമുള്ളതും ഇൻസുലേറ്റ് ചെയ്തതുമായിരിക്കണം. പലപ്പോഴും ഭക്ഷണം കഴിക്കാൻ മടിയുള്ളവരാണ് കുട്ടികൾ. അവർക്ക് ലഞ്ച് ബോക്സിന്റെ ആകൃതിയും ശൈലിയുമെല്ലാം പ്രധാനമനായിരിക്കും. കഴിയുന്നതും പ്ലാസ്റ്റിക് ബോക്സുകൾ ഒഴിവാക്കുകയാണ് ഉചിതം. സ്റ്റെയിൻലെസ് സ്റ്റീൽ, ഗ്ലാസ് ലഞ്ച്ബോക്സുകളായിരിക്കും കുട്ടികൾക്ക് മികച്ചത്. വാട്ടർ ബോട്ടിലിന്റെ കാര്യത്തിലും ഇത് ഓർമയിലിരിക്കട്ടെ.
3. പെൻസിൽ ബോക്സ്
ഹാർഡ് ഷെൽ കേസോ, സോഫ്റ്റോ ആകട്ടെ, പെൻസിൽ ബോക്സുകൾ പ്രീമിയം ഗുണനിലവാരമുള്ളത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പുതിയ കാലത്ത് കട്ടി കൂടിയ ബോക്സുകളേക്കാൾ പെൻസിൽ കുട്ടികൾക്ക് പ്രിയം പൗച്ചുകളോടാണ്. വിവിധ രൂപത്തിലും തുച്ഛമായ വിലയിലും ആമസോണിൽ നിങ്ങൾക്ക് പൗച്ചുകൾ ലഭ്യമാണ്.
പെൻസിൽ ബോക്സുകൾ പോലെ തന്നെ പ്രധാനമാണ് പെൻസിലുകളും പേനകളും മറ്റ് സാധനങ്ങളും. അധിക കാലം ഈടുനിൽക്കാത്ത പെൻസിലുകൾ പലപ്പോഴും വിനയാകാറുണ്ട്. ആമസോണിൽ ലഭ്യമായ ആർട്ടിഗിൾ കാർട്ടൂൺ സൂപ്പർ ഫൺ പെൻസിലുകൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമാകും. നൂറ് പെൻസിലുകൾ അടങ്ങുന്ന പെൻസിൽ ബോക്സിൽ നിരവധി നിറങ്ങളിലുള്ള പെൻസിലുകളും ഉൾപ്പെടുന്നുണ്ട്. മണമുള്ള ഇറേസറുകൾ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിവിധ നിറത്തിലും രൂപത്തിലുമെത്തുന്ന ഇവയുടെ സെറ്റുകളും ആമസോണിൽ ലഭ്യമാണ്.
3. നോട്ട് ബുക്സ്
കുട്ടികൾക്ക് ഒറ്റ വരി പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഇത്തരം നോട്ട്ബുക്കുകൾ കുട്ടികളുടെ കൈയ്യക്ഷരം നന്നാക്കാൻ സഹായകമാകും. സെറ്റായി നോട്ട്ബുക്കുകൾ വാങ്ങുന്നതാണ് ലാഭം. സ്കൂൾ സ്റ്റേഷനറി വസ്തുക്കൾ മികച്ച വിലക്കുറവിൽ ആമമോണിൽ നിന്നും നിങ്ങൾക്ക് പർച്ചേസ് ചെയ്യാം.
4. സാനിറ്റൈസർ & വൈപ്സ്
കാലം മാറുന്നതോടെ പകർച്ചവ്യാധികളും പലവിധത്തിൽ ഉയരുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. പലവിധ പകർച്ച വ്യാധികളിൽ നിന്നും ഒരു പരിധി വരെ കുട്ടികളെ രക്ഷിക്കാൻ സാനിറ്റൈസറുകൾക്ക് സാധിക്കും. വൈപ്സ്, കർച്ചീഫ് പോലുള്ളവയും കുട്ടികളുടെ സ്കൂൾ ബാഗിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
5. പ്ലാനർ
കൊച്ചുകൂട്ടുകാർക്ക് സ്കൂൾ കാലത്ത് ഏറ്റവും ഉപകാരപ്രദമാകുന്ന ഒന്നാണ് പ്ലാനറുകൾ. ഓരോ ദിവസവും അവർക്ക് ചെയ്തുതീർക്കേണ്ട കാര്യങ്ങളെ കൃത്യമായി കുറിച്ച് വെക്കാൻ പ്ലാനറുകൾ സഹായിക്കും. ഒപ്പം കുട്ടികളിൽ അച്ചടക്കവും ചിട്ടയുമുണ്ടാക്കാനും ഇവ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.