കുഞ്ഞുങ്ങളുടെ ബുദ്ധി വളർച്ചക്ക് സഹായിക്കുന്ന കളിപ്പാട്ടങ്ങളറിയാം, ആമസോണിനൊപ്പം
text_fieldsകുഞ്ഞുകുട്ടികളെ സംബന്ധിച്ച് ആദ്യ വർഷം എന്നത് ഏറെ പ്രധാനമാണ്. മാനസികമായും ശാരീരികമായും ബുദ്ധിപരമായും അവരിൽ വളർച്ച സംഭവിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഈ പ്രായത്തിൽ നമ്മൾ കുട്ടികൾക്ക് സമ്മാനിക്കുന്ന ഓരോ കളിപ്പാട്ടങ്ങളും കുഞ്ഞിന്റെ വളർച്ചയിൽ പങ്കുവഹിക്കുന്നവയാണ്. കുഞ്ഞഅ വളർന്നുവരുന്ന ചുറ്റുപാട്, കുട്ടികളുമായി ഇടപഴകുന്ന വ്യക്തികൾ, വസ്തുക്കൾ എന്നിവയും ഇതിൽ പ്രധാനമാണ്.
സെൻസറി, മോട്ടോർ, വൈജ്ഞാനിക, സാമൂഹിക, വൈകാരിക വളർച്ചയുണ്ടാക്കുന്നതിൽ കളിപ്പാട്ടങ്ങൾ പ്രധാനമാണ്. അതായത് വ്യത്യസ്ത ആകൃതിയിലും നിറത്തിലും ടെക്സചറുകളിലും നമ്മൾ നൽകുന്ന കളിപ്പാട്ടങ്ങൾ കുട്ടിയുടെ സെൻസറി ഉത്തേജിപ്പിക്കാൻ ഇടയാക്കും. അതായത് ഇന്ദ്രിയ സംബന്ധമായ വളർച്ചക്ക് സഹായിക്കും എന്ന് സാരം. നമ്മൾ നൽകുന്ന കളിപ്പാട്ടങ്ങൾ പിടിക്കാൻ തുടങ്ങുന്നതോടെ കൈകാലുകളുടെ ചലനം, കൈ-കണ്ണുകളുടെ ഏകോപനം എന്നിവ പഠിക്കുന്നു. കുട്ടികളുടെ വളർച്ചക്കായി സഹായിക്കുന്ന നിരവധി പ്രോഡക്ടുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ആമസോണിൽ നിന്നും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന മികവുറ്റ ചില കളിപ്പാട്ടങ്ങൾ നോക്കാം.
പുസ്തക രൂപത്തിലെത്തുന്ന ഈ കളിപ്പാട്ടം കുട്ടികളെ പേജുകൾ തിരിക്കാനും ഒപ്പം പാട്ടുകളും നഴ്സറി റൈമുകളും കേൾക്കാൻ സഹായിക്കുന്നു. പാട്ടുകൾക്ക് പുറമെ ഇത്തരം പുസ്തകങ്ങൾ കുട്ടിയെ അക്ഷരങ്ങളും അവയുടെ ഉച്ഛാരണവും പഠിപ്പിക്കാൻ സഹായിക്കും. വാഹനങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ചിത്രവും പേരും ഉച്ഛാരണവും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കുട്ടികൾക്ക് എളുപ്പത്തിൽ ചുറ്റുമുള്ള വസ്തുക്കളെ തിരിച്ചറിയാൻ സാധിക്കും.
ആമസോണിൽ ലഭ്യമായ ഈ കുഞ്ഞൻ ഞണ്ടുകൾ നമ്മുടെ കുട്ടികളെ കൂടുതൽ ഉഷാറാക്കും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ കുഞ്ഞൻ ഞണ്ടിനെ കുഞ്ഞിന് പിടിക്കാൻ പറ്റില്ല എന്നത് തന്നെയാണ് ഇതിൻ്റെ പ്രത്യേകത. പാഞ്ഞോടുന്ന വഴിയേയുള്ള തടസങ്ങൾ കണ്ടെത്താൻ ഈ കുഞ്ഞൻ ഞണ്ടിന്റെ ദേഹത്ത് സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇരുട്ടായാലും ലൈറ്റും കത്തിച്ചാവും ഓട്ടം. കുഞ്ഞൻ ഞണ്ടിന്റെ ഈ ഓട്ടം കുട്ടികളെ ഇഴയാനും നടക്കാനുമൊക്കെ പഠിപ്പിക്കും. കുട്ടികൾക്കുള്ളിലുള്ള കൗതുകത്തെ വളർത്തിയെടുക്കാനും ഇത് സഹായിക്കും.
പിഗ്ഗി ബാങ്കുകൾ കുഞ്ഞുങ്ങളുടെയുള്ളിൽ സേവിങ്സ് എന്ന ആശയത്തിൻ്റെ തുടക്കമിടുന്നവരാണ് ഈ പിഗ്ഗി ബാങ്കുകൾ. ഇത്തരം കളിപ്പാട്ടത്തിനൊപ്പം ചില നാണയങ്ങളും ലഭിക്കും. ഇത് പിഗ്ഗി ബാങ്കിലേക്ക് ഇട്ടുകൊടുക്കുന്നതോടെ കുട്ടികളെ എണ്ണം പഠിപ്പിക്കുന്നത് എളുപ്പമാകും. ഒപ്പം പാട്ടുകളും പിഗ്ഗി ബാങ്കിൽ കുട്ടികൾക്കായുള്ള റൈമുകളും കേൾക്കാനാകും.
4. ബ്ലോക്സ്
കുട്ടികൾക്ക് മണിക്കൂറുകൾ മടികൂടാതെ മടുപ്പില്ലാതെ ചെലവഴിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്തരം ബ്ലോക്കുകൾ. വിവിധ നിറങ്ങളിലെത്തുന്ന ബ്ലോക്കുകൾ കുട്ടികളുടെ കണ്ണുകൾക്കൊപ്പം കൈകളുടെ ചലനത്തേയും സഹായിക്കും.
5. ആൽഫബെറ്റ്സ്
ഇംഗ്ലീഷ് അക്ഷരമാലയുടെ കളിപ്പാട്ടങ്ങൾ വിപണിയിൽ ഇന്ന് സജീവമാണ്. വിവിധ വർണങ്ങളിലെത്തുന്ന ഇത്തരം കളിപ്പാട്ടങ്ങൾക്ക് പിറകിൽ കാന്തം ഉൾപ്പെടുന്നവയുമുണ്ട്. ഇത് ഓരോ അക്ഷരങ്ങളും കുട്ടിക്ക് പഠിപ്പിക്കാനും ക്രമത്തിൽ അറേഞ്ച് ചെയ്യാനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.