പരീക്ഷയെ പേടിക്കേണ്ട; കുട്ടികളും രക്ഷിതാക്കളും
text_fieldsമനാമ: പരീക്ഷ അടുക്കുമ്പോള്‍ ആധി പിടിക്കുന്നത് കുട്ടികളേക്കാൾ കൂടുതൽ രക്ഷിതാക്കളാണ്.കുട്ടികളുടെ മേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്തി അവരെ ബുദ്ധിമുട്ടിക്കുന്ന രക്ഷിതാക്കളുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നതാണ് അനുഭവം. കുട്ടികളെ പിന്തുണയ്ക്കാനുള്ള നടപടികളാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. മുൻവിധിയോടെ കുട്ടികളോട് പെരുമാറരുത്. അതേസമയം തന്നെ സാമൂഹികമാധ്യമങ്ങളഇലനിന്നും ഓൺലൈൻ ഗെയിമുകളിൽനിന്നും വിട്ടുനിൽക്കാൻ വിദ്യാർഥികളാട് നിർദേശിക്കുകയും ചെയ്യണം.
പരീക്ഷക്കാലത്ത് പോഷകാഹാരങ്ങൾ നൽകാനും ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും രക്ഷിതാക്കൾക്ക് കഴിയണം. പരീക്ഷക്കാലത്ത് സ്ട്രെസിന്റെ ഭാഗമായി ടെന്‍ഷന്‍, ഉറക്കമില്ലായ്മ, തലവേദന, വയറുവേദന, ഭക്ഷണത്തോടുള്ള വിരക്തി, ഭാവിയെക്കുറിച്ചുള്ള ആധി ഇതൊക്കെ കുട്ടികളില്‍ കണ്ടുവരുന്നുണ്ട്. ഇതു തിരിച്ചറിയാൻ മാതാപിതാക്കൾക്ക് കഴിയണം.
ഹാൾടിക്കറ്റിനു പുറമെ പരീക്ഷക്കാവശ്യമായ പേന, ബാഡ്ജ്, ഐ.ഡി കാർഡ് എന്നിവ സുതാര്യമായ പൗച്ചിൽ ഉണ്ടെന്ന് ഉറപ്പുവരുത്താനും രക്ഷിതാക്കൾ കുട്ടികളെ സഹായിക്കണം. പരീക്ഷ ഹാളിൽ അനുവദിക്കാത്ത വസ്തുക്കൾ കുട്ടികൾ കരുതുന്നില്ലെന്നും ഉറപ്പുവരുത്തണം. അഥിതികളുടെ വരവ്, സല്‍ക്കാരങ്ങള്‍, തുടങ്ങിയവ പരീക്ഷക്കാലത്ത് കഴിയുന്നതാണെങ്കില്‍ മാറ്റിവെക്കുക.
പഠന ഷെഡ്യൂള്‍ ഉണ്ടാക്കാന്‍ സഹായിക്കുക. അങ്ങനെ ചെയ്താൽ അവസാന നിമിഷ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. പരീക്ഷ സമയം കഴിഞ്ഞാൽ മാത്രമേ ഹാളിൽനിന്ന് ഇറങ്ങാൻ കഴിയൂ. നേരത്തെ പരീക്ഷ എഴുതിക്കഴിഞ്ഞാൽ എഴുതിയ ഉത്തരങ്ങൾ ഒന്നുകൂടി വായിച്ചുനോക്കുക. ഹാൾടിക്കറ്റ് മറക്കുകയാണെങ്കിൽ പരിഭ്രാന്തരാകാതെ പരീക്ഷ നടത്തിപ്പുകാരുടെ സഹായത്തോടെ രക്ഷിതാക്കളെ വിവരമറിയിച്ച് അത് എത്തിക്കാൻ ശ്രമിക്കുക. അധ്യാപകർ തീർച്ചയായും സഹായിക്കുമെന്നതിൽ സംശയം വേണ്ട.
പഠിക്കുമ്പോള്‍ അവര്‍ക്കുവേണ്ട അന്തരീക്ഷമൊരുക്കുന്നത് പോലെ പ്രധാനമാണ് വീട്ടിലെ മറ്റു കാര്യങ്ങളില്‍ മാതാപിതാക്കള്‍ കാണിക്കേണ്ട ശ്രദ്ധ. മാതാപിതാക്കള്‍ പരസ്പരം വഴക്കിടാതിരിക്കാന്‍ ശ്രദ്ധിക്കണം.കുട്ടികളെക്കുറിച്ചാലോചിച്ച് ഉല്‍കണ്ഠയുണ്ടെങ്കില്‍ അത് അവരുടെ മുന്നില്‍ കാണിക്കാതിരിക്കുക. പരീക്ഷക്കു ശേഷം കുട്ടികൾ അമിത ഉല്‍കണ്ഠ കാണിക്കുകയാണെങ്കില്‍ സഹായം തേടാന്‍ മടിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.