എല്ലാം കേള്ക്കാന് ടൈം ഉള്ള പിതാവ്
text_fieldsകുട്ടികളും മാതാക്കളും തമ്മിലുള്ള ബന്ധത്തിന് ഒരു ഇമ്പമുണ്ട്. മാതൃത്വത്തിലേക്ക് അവൾ വളരെ എളുപ്പം എത്തിച്ചേരും. അത് ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. ഒരേസമയം, ഒരുപാടു പണികൾ കൃത്യമായി ചെയ്യാൻ അവൾക്കറിയാം. ഒരു കുഞ്ഞിനെ തോളിലെടുത്തു കൊണ്ട് ഭക്ഷണം പാകംചെയ്യവെ ഫോണിൽ സംസാരിക്കുേമ്പാൾ പിറകിൽ മക്കൾ രണ്ടു പേർ കലഹിക്കുന്നത് അവൾ കേൾക്കുകയും ഫോണിൽനിന്നു ചെവിയെടുത്ത് 'നീ അവനോട് സോറി പറയൂ' എന്നു പറയുകയും ചെയ്യും.
പക്ഷേ, പിതാവ് അങ്ങനെയല്ല. അയാൾക്കു കുട്ടികളുമായുള്ള ഇടപഴക്കം അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഖുർആനിൽ രണ്ടു പിതാക്കന്മാരുടെ കാര്യം പറയുന്നുണ്ട്. ഒന്നു ലുഖ്മാന്റെയും മറ്റൊന്ന് പ്രവാചകൻ യഅ്ഖൂബിന്റെയും. മക്കളോടുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണവ. ലുഖ്മാൻ സൗമ്യതയോടെ തന്റെ മകനോട് സംസാരിക്കുന്നു. യഅ്ഖൂബ് നബി ആവെട്ട, വെറുമൊരു സ്വപ്നം വിശദീകരിക്കുന്ന തന്റെ മകൻ യൂസുഫിനെ സശ്രദ്ധം കേൾക്കുന്നു. പിതാക്കന്മാർക്ക് വളരെ പ്രയാസമുള്ള രണ്ടു കാര്യങ്ങൾതന്നെ. പക്ഷേ, നല്ല ഒരു പിതാവാകാൻ നമ്മൾ ആദ്യം ചെയ്യേണ്ടതും അതാണ്. കുട്ടികളുമായുള്ള അർഥ പൂർണമായ ആശയവിനിമയം.
ലുഖ്മാൻ വളരെ യോജിച്ച ഒരു സമയം തിരഞ്ഞെടുത്താണ് തന്റെ മകനെ ഉപദേശിക്കുന്നത്. എന്നാൽ, യഅ്ഖൂബ് നബി ആവെട്ട, സ്വപ്നം വിശദീകരിക്കുന്ന മകനെ അങ്ങനെ കേൾക്കുകയാണ്. സമയ ഉപാധികളോടു കൂടാതെ. മക്കളോട് സംസാരിക്കാൻ തുനിയുേമ്പാൾ മാതാപിതാക്കൾ സമയം പരിഗണിക്കേണ്ടതുണ്ട്. ഒട്ടുമിക്ക പേരും അങ്ങനെ ചെയ്യാറുമുണ്ട്. അവർ ധിറുതിപ്പെട്ട് സ്കൂളിലേക്ക് പോവുന്ന സമയത്തോ വിഷാദരായി ഇരിക്കുേമ്പാഴോ നമ്മൾ അവരെ കൂടുതൽ സംസാരത്തിലേക്ക് ക്ഷണിക്കാറില്ല. എന്നാൽ മക്കൾക്കാവെട്ട, ഇത്തരമൊരു യുക്തിയും ഇല്ല. നമ്മളൊരു ഫോണിലാകുേമ്പാഴോ പാചകം ചെയ്യുേമ്പാഴോ അവർ നമ്മളെ പിടിച്ചുവലിച്ച്, ചോദിക്കേണ്ടത് ചോദിക്കുന്നു. 'എന്റെ കളിപ്പാട്ടമെവിടെ? എന്റെ ഒരു ഷൂ കാണുന്നില്ല.'
നമ്മുടെ പണികളും തിരക്കുകളും അവർ കാണുകയേ ഇല്ല. ഒട്ടുമിക്ക മാതാപിതാക്കൾക്കും ഇത്തരം അവസരങ്ങളിൽ ദേഷ്യം പിടിക്കാറാണ് പതിവ്. എന്താണ് ഇൗ കുട്ടിക്ക് വകതിരിവില്ലാത്തതെന്നും എപ്പോഴാണ് സംസാരിക്കേണ്ടത്, അല്ലാത്തത് എന്ന് അവനെന്നു പഠിക്കുമെന്നും അവർ സങ്കടപ്പെടുന്നു. പക്ഷേ, കുട്ടികൾക്ക് ഒരിക്കലും മുതിർന്നവരുടെ യുക്തി ഉണ്ടാവില്ല എന്നത് മനസിലാക്കുകയാണ് വേണ്ടത്. അവർക്ക് തോന്നിയത് തോന്നിയ നേരത്ത് പറയാൻ അനുവദിക്കുക. കാരണം, അവർ രണ്ടു കാര്യങ്ങളേ ചെയ്യൂ. തോന്നിയതൊക്കെയും മാതാപിതാക്കളോട് പറയുക, അല്ലെങ്കിൽ തീർത്തും മിണ്ടാതാകുക. ഇതിനിടക്ക് ഒരു മാർഗമുണ്ടെന്ന് അറിയാനുള്ള വിവേകം അവർക്കായിട്ടില്ലെന്ന് നമ്മൾ മനസിലാക്കുകയാണ് വേണ്ടത്. അതിനു മാത്രം ബുദ്ധിവികാസം അവർക്കു വന്നിട്ടില്ലല്ലോ.
യൂസുഫ് നബി തന്റെ സ്വപ്ന വിശദീകരണവുമായി പിതാവ് പ്രവാചകൻ യഅ്ഖൂബിനടുത്ത് വന്ന സന്ദർഭം ഒാർക്കുക. നിസാരമായ ഒരു കാര്യം പറയാൻ വന്ന മകനെ 'പോയേ, എനിക്കു നമസ്കരിക്കാനുണ്ട്. തൗറാത്ത് പാരായണം ചെയ്യുകയാണ്' എന്നൊന്നും പറഞ്ഞ് അദ്ദേഹം ആട്ടിവിട്ടിട്ടില്ല. പ്രവാചകനാകാൻ പോകുന്നവനാണ് തന്റെ മകനെന്ന് അദ്ദേഹത്തിന് അന്നേ അറിവുണ്ടായിരുന്നില്ലല്ലോ. മകനരികിലിരുന്ന് അവന്റെ കുഞ്ഞു സ്വപ്നത്തിന്റെ ആഴം മനസിലാക്കിയ അദ്ദേഹം ഉടനെ അവനു വരാനുള്ള വലിയ സാധ്യതകളെ മനസിലാക്കുകയായിരുന്നു. ഏതൊരു നല്ല സമൂഹത്തിലും സംഭവിക്കേണ്ട ഒരു കാര്യമാണ് അത്. കുഞ്ഞുങ്ങളെ സശ്രദ്ധം ശ്രവിക്കൽ. മറ്റൊരുപാടു കാര്യങ്ങൾ അവരെ അകറ്റിക്കൊണ്ടിരിക്കുന്ന ഇൗ കാലത്ത് അവർക്ക് വേണ്ടപ്പോഴെല്ലാം ഇരുന്ന് അവരെ ശ്രവിക്കാൻ ഒാരോരുത്തരും ബാധ്യസ്ഥരാണ്.
കുട്ടികളുടെ കൊച്ചുകാര്യങ്ങൾ, എത്ര അനാവശ്യവും നിസ്സാരവുമായി തോന്നിയാലും അവയാണ് അത്യാവശ്യങ്ങളെന്ന് പിതാവ് മനസിലാക്കേണ്ടതുണ്ട്. കാരണം, വീട്ടിൽ നിന്ന് അകന്നാണ് അയാളുടെ ഒട്ടുമിക്ക സമയവും ചെലവഴിക്കുന്നത്. ഉള്ളനേരം ഹോംവർക്ക് ചെയ്തോ? അടങ്ങിയിരി എന്നിങ്ങനെയുള്ള ശിക്ഷണങ്ങളാണ് അദ്ദേഹം കുട്ടികൾക്ക് നൽകുന്നത്. ചിലർക്കാവെട്ട, ചോദ്യങ്ങൾ മാത്രമേയുള്ളൂ. ഉത്തരങ്ങൾ പോലും അവർക്കു വേണ്ട. ഹോംവർക്ക് ചെയ്തോ എന്നു േചാദിച്ചാലും ഉത്തരം പോലും പലരും കേൾക്കാൻ നിൽക്കാറില്ല. അതൊരു ശീലത്തിന്റെ ഭാഗമായി ചോദിച്ചു പോകുന്നതാണ്. ഇനി കുട്ടി എസ്സേ പറയുംപോലെ മറുപടി തുടങ്ങിയാലോ, 'മതി, മതി, മനസിലായി, ഇനി നിർത്ത്' എന്നു പറയും ഒട്ടുമിക്ക പിതാക്കളും.
ഉമ്മമാർക്കാവെട്ട, ഉത്തരം കിട്ടിയാലും കിട്ടിയാലും മതിയാകില്ല. കുഞ്ഞുങ്ങളുടെ ഒട്ടുമിക്ക കാര്യങ്ങളും അവർക്കറിയാം. അതുകൊണ്ടാണ് ആദ്യം മാതാക്കളിലേക്ക് മാതൃത്വം സ്വയമേവ എത്തുന്നു എന്ന് ഞാൻ പറഞ്ഞുവെച്ചത്. യഅ്ഖൂബിനോട് തന്റെ സ്വപ്നം വന്നുപറയാൻ യൂസുഫ് മടിച്ചില്ല. കുട്ടികൾ കാര്യങ്ങൾ പറഞ്ഞുമുഴുമിപ്പിക്കാൻ വല്യ പ്രയാസമാണ്. അതുപോലെത്തന്നെയാണ് യൂസുഫ് നബിയും പറഞ്ഞു തുടങ്ങുന്നത്. ആദ്യ വാചകം പറഞ്ഞുനിർത്തിയിട്ടും യഅ്ഖൂബ് നബി കേൾവി തുടരുന്നു. പോ, പോയി നല്ലോണം ആലോചിച്ച് പറയാനുള്ളത് ഒാർത്തുവെച്ചിട്ട് വന്നു പറ' എന്ന് അദ്ദേഹം പറഞ്ഞില്ല. കുഞ്ഞുങ്ങളോട് ഇടപഴകുേമ്പാൾ പിതാവ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണത്.
കുട്ടികൾ തന്നെ ലജ്ജിച്ചായിരിക്കും അടുപ്പമധികമില്ലാത്ത പിതാക്കന്മാരോട് സംസാരിച്ചു തുടങ്ങുക. 'അത്.. ഇത്.. ഉപ്പാ.. പിന്നെ' കേട്ടു തുടങ്ങുേമ്പാൾ തന്നെ ദേഷ്യംപിടിക്കാൻ തോന്നും. പക്ഷേ, പ്രത്യേകം ഒാർക്കുക, അവരുടെ ഉള്ളിൽ പലതും കടന്നു പോകുന്നുണ്ടാകും. ചിലപ്പോൾ അവർക്ക് വാക്കുകൾ കിട്ടാത്തതാവാം. ചിലപ്പോൾ അവർ ലജ്ജിക്കുന്നുണ്ടാവാം. എങ്ങനെ ഇത് നന്നായി അവതരിപ്പിക്കാമെന്ന് കരുതുന്നുമുണ്ടാവാം. ചെറുപ്പത്തിലേ മാനസികമായോ ശാരീരികമായോ ശിക്ഷിക്കപ്പെട്ട കുട്ടികൾക്ക് പറഞ്ഞാൽ അടി കിട്ടുമോ, ചീത്ത കേൾക്കുമോ എന്ന വല്ലാത്ത മാനസിക പ്രയാസമുണ്ടാകാം. ഒരു സ്വപ്നമല്ലേ, കഴിഞ്ഞ പ്രാവശ്യം ഉപ്പ തിരക്കിലായപ്പോൾ എന്തോ പറഞ്ഞതിന് അടി കിട്ടിയിരുന്നല്ലോ. ഇത് പറഞ്ഞാലും കിട്ടുമായിരിക്കും. പറയേണ്ട -അങ്ങനെ അവർ തീരുമാനിക്കും. ഫലമോ, നിങ്ങളുടെ മകനിലെ, മകളിലെ 'പ്രവാചകനെ' നിങ്ങൾ തിരിച്ചറിയാതെ പോവും. അതുവഴി അവരും.
െകാച്ചു െകാച്ചു കാര്യങ്ങൾ നിങ്ങളുടെ ആനക്കാര്യങ്ങൾക്കിടയിൽ ഒന്നുമല്ലായിരിക്കാം. പക്ഷേ, അതവന്റെ ലോകമാണെന്ന് പിതാവ് തിരിച്ചറിയേണ്ടതുണ്ട്. എനിക്ക് ഏഴു മക്കളുണ്ട്. ഒരാൾ ഞാൻ വീടണയുേമ്പാൾ സ്കൂളിലെ പ്രോജക്ട് ഒാടി വന്നു കാണിച്ചുതരും. മറ്റൊരുത്തി അവളുണ്ടാക്കിയ പെട്ടി കാണിച്ചുതരും. മറ്റൊരുവനാകെട്ട, അവൻ വളച്ചുവെച്ച സ്ട്രോയേക്കാൾ കൗതുകകരമായ ഒന്നും ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല എന്ന ഭാവത്തിലാണ് എന്റെയടുത്തേക്ക് ഒാടിവരുക. ഇതൊക്കെ കാണാനും അഭിനന്ദിക്കാനും ഒാരോ പിതാവും ബാധ്യസ്ഥനാണ്. കുടുംബത്തിനകത്ത് ഫോൺ രഹിത, ടി.വി രഹിത, സോഷ്യൽ മീഡിയ രഹിത സമയം അൽപമെങ്കിലും ആവശ്യമാണ്. ഒേന്നാ രണ്ടോ മണിക്കൂറെങ്കിലും. അങ്ങനെ ഒാരോരുത്തരെയായി വിളിച്ച് കാര്യമാരായാം.
തയാറാക്കിയത്: നുഅ്മാന് അലി ഖാന്, ബയ്യിന ഇൻസ്റ്റിറ്റ്യൂട്ട്, ടെക്സസ്, യു.എസ്.എ. (സ്വതന്ത്ര പുനരാഖ്യാനം: മലിക മര്യം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.