ജങ്ക് ചങ്കല്ല കുട്ടികളേ...
text_fieldsന്യൂെജൻ കുട്ടികളുടെ ചങ്കാണിന്ന് ജങ്ക് ഫുഡ്. ജങ്ക് ഫുഡില്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാൻ സാധിക്കാത്ത ക ുട്ടികളെല്ലാം കോവിഡ് 19 വൈറസ് ബാധയുടെ ഭാഗമായി ലോക്ഡൗൺ വന്നതോടെ നാടൻ ഭക്ഷണങ്ങളിലേക്ക് ചേക്കേറി. പ്രതീക് ഷിക്കുന്നതിലും അപകടകാരിയാണ് ജങ്ക് ഫുഡ്. അതുകൊണ്ട് ഇതിൽ കുട്ടികളെ പിന്തിരിപ്പിക്കാൻ പറ്റിയ സമയാണ് കോവ ിഡ് കാലം.
സ്കൂളിലും തിയറ്ററിലും കളിസ്ഥലത്തും വീടുകളിലും ഒക്കെ ജങ്ക് മയം. വീട്ടിൽ നല്ല ചോറും കറിയും പലഹാര ങ്ങളും ഉണ്ടാക്കി വിളിച്ചാലൊന്നും പല കുട്ടികളുടെയും മുഖം പ്രസാദിക്കില്ല. പകരം ഒരു ബർഗറോ പിസ്സയോ ഓഫർ ചെയ്താ ലോ..ഏതു വാശിയും അവിടെ തീരും. പല വീടുകളിലും കുട്ടികളെ പാട്ടിലാക്കാൻ ന്യൂെജൻ രക്ഷിതാക്കൾ ഉപയോഗിക്കുന്ന മാന്ത ്രികവടിയും അതുതന്നെ. ഫലമോ, കുട്ടികളിൽ പൊണ്ണത്തടിയും ജീവിതശൈലീ രോഗങ്ങളും പോഷകക്കുറവുമൊക്കെ വ്യാപകമായി. p>
ഒടുവിൽ കേന്ദ്രംതന്നെ ഇടപെട്ടിരിക്കുകയാണ്. സ്കൂൾപരിസരത്ത് നോ ജങ്ക്. കേന്ദ്ര സർക്കാറിെൻറ ഇൗറ്റ് റൈറ്റ് കാമ്പയിനിെൻറ ഭാഗമായി ഭക്ഷ്യസുരക്ഷ അതോറിറ്റിയാണ് സ്കൂൾ കുട്ടികളുടെ ഭ ക്ഷണക്രമം സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. പൊട്ടറ്റോ ചിപ്സ്, പഫ് സ്, ബർഗർ, പിസ്സ, മീറ്റ് റോൾ, കോളകൾ, കൃത്രിമപാനീയങ്ങൾ, മധുരപലഹാരങ്ങൾ, മിഠായി, ചേക്ലറ ്റ്, െഎസ്ക്രീം എന്നിവക്കാണ് നിരോധനം. വിദ്യാർഥികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന തുകൊണ്ടാണ് ഇവ നിരോധിച്ചത്. ഉയർന്ന അളവിൽ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ അടങ്ങിയ ഇത ്തരം പാക്കറ്റ് ഭക്ഷണസാധനങ്ങൾ കാൻറീൻ, സ്കൂൾ ഹോസ്റ്റൽ, മെസ്സ് എന്നിവിടങ്ങളിൽ വി ൽപന നടത്താനോ വിതരണം ചെയ്യാനോ പാടില്ല എന്നാണ് പുതിയ മാർഗനിർദേശം വ്യക്തമാക്കുന് നത്.
ജങ്കല് ല, ചവറ്
ജങ്ക് എന്ന വാക്കിെൻറ അർഥംതന്നെ ഉപയോഗശൂന്യമായ ചവറ് എന്നാണ്. രുചിയും മണവുംകൊണ്ട് ഭക്ഷണപ്രേമികളെ ഏറെ ആകർഷിക്കുന്നവയാണ് ജങ്ക്ഫുഡുകൾ. പഞ്ചസാര, കൊഴുപ് പ് എന്നിവയുടെ അളവ് കൂടുതലുള്ളതിനാൽ ഉയർന്ന കലോറിമൂല്യമുള്ളതും എന്നാൽ, അനാരോഗ് യകരവുമായ ഭക്ഷണപദാർഥങ്ങളാണ് ജങ്ക്ഫുഡ്. ഭക്ഷണത്തിൽ അടങ്ങിയിരിക്കേണ്ട പോഷകങ്ങ ളായ മാംസ്യം, ജീവകങ്ങൾ, ലവണങ്ങൾ, ഭക്ഷ്യനാരുകൾ തുടങ്ങിയവ ഇത്തരം ഭക്ഷണങ്ങളിൽ കുറവായിരിക് കും. സംസ്കരിക്കപ്പെട്ടതും, നിരവധി പ്രവർത്തനങ്ങൾക്ക് വിധേയമായ, കേലാറി കൂടിയ, പോഷകമൂല ്യത്തിൽ പിന്നാക്കംനിൽക്കുകയും ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങളാണ് ജങ്ക്ഫുഡ്.
ജങ്ക്ഫു ഡ് ഇടക്കിടെ കഴിക്കുന്നതുവഴി അതൊരു ശീലമാകാനും പതിയെ അത് മദ്യം, ലഹരി വസ്തുക്കൾ എന്നിവയിൽ ആ സക്തി ഉണ്ടാക്കാനും കഴിവുള്ളവയാണെന്ന് ചില പഠനങ്ങൾ പറയുന്നു. ജങ്ക്ഫുഡ് സ്ഥിര മായി കഴിക്കുന്നവരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതൊന്നുമല്ല. പൊണ്ണത്തട ി, ഹൃദ്രോഗം, മസ്തിഷ്കാഘാതം, ടൈപ്പ് 2 പ്രമേഹം, കാൻസർ, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നീ രോ ഗങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ഭക്ഷ്യനാരുകൾ വളരെ കുറഞ്ഞ ഭക്ഷണമായതുകെ ാണ്ടുതന്നെ ദഹനവ്യൂഹത്തെ ഇത് വളരെ വേഗത്തിൽ തകരാറിലാക്കും. ജങ്ക്ഫുഡിെൻറ ആകർഷകമായ മണം അവ കൂടുതൽ കഴിക്കാനും പ്രേരിപ്പിക്കും. ജങ്ക്ഫുഡ് കഴിക്കുേമ്പാൾ വയർനിറഞ്ഞു എന്ന തോന്നൽ ഉണ്ടാകാത്തതുമൂലം ആവശ്യത്തിലധികം കഴിക്കും. എന്നാൽ, ഒരു പോഷകവും ശരീരത്തിൽ എത്തുകയുമില്ല. സ്ഥിരമായ ജങ്ക്ഫുഡിെൻറ ഉപയോഗം പോഷണക്കുറവിന് കാരണമാകുമെന്നും ജങ്ക്ഫുഡ് കഴിക്കുന്നവരുടെ എണ്ണം കൂടിവരുകയാണെന്നും അമേരിക്കയിലെ മിഷിഗൻ സർവകലാ ശാലയിലെ പഠനത്തിൽ കണ്ടെത്തി. ജങ്ക്ഫുഡ് കഴിക്കുന്ന കുട്ടികളിൽ പെെട്ടന്നൊരുദിവസ ം ഇതിെൻറ ഉപയോഗം നിർത്തിയാൽ മാനസിക സമ്മർദം, ശാരീരിക അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാമെന്നും പഠനം പറയുന്നു.
2016ൽ സെൻറർ ഫോർ സയൻസ് ആൻഡ് എൻവയൺമെൻറ് സംഘടിപ്പിച്ച സർവേ പ്രകാരം രാജ്യത്ത് 93 ശതമാനം കുട്ടികളും ജങ്ക് ഫുഡിെൻറ പിടിയിലാണ്. കുട്ടികൾ കൂടുതലും കാൻറീനിൽനിന്നോ സ്കൂൾ പരിസരത്തുനിന്നോ ആണ് ഭക്ഷണം കഴിക്കുന്നത്. നിറത്തിനും രുചിക്കും ചേർക്കുന്ന ഫുഡ് അഡിറ്റീവുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രായമായവരെക്കാൾ കുട്ടികളിലും കൗമാരക്കാരിലും ആണ് ഇവ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കുട്ടികളിലെ പഠന വൈകല്യത്തിൽ പ്രധാന കാരണങ്ങളിൽ ഒന്നാണ് പതിവായുള്ള ജങ്ക് ഫുഡുകളുടെ ഉപയോഗം.
ആരോഗ്യപ്രശ്നങ്ങൾ
പൊണ്ണത്തടി
പൊണ്ണത്തടി കൂടുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് ജങ്ക്ഫുഡ്. ഇത്തരം വിഭവങ്ങളുടെ തുടർച്ചയായുള്ള ഉപയോഗംമൂലം ശരീരത്തിലെത്തുന്ന കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ പൊണ്ണത്തടിക്കും അനുബന്ധരോഗങ്ങൾക്കും കാരണമാകും. കൗമാരക്കാരുടെ അമിത പഞ്ചസാര ഉപയോഗം പൊണ്ണത്തടിക്ക് കാരണമാകും. ഇവർക്ക് നിത്യേന 50 ഗ്രാംവരെ പഞ്ചസാര കഴിക്കാം എന്ന് ഇപ്പോൾ നിർദേശിക്കുന്നില്ല. പുതുതലമുറ കൗമാരക്കാരുടെ ശാരീരികാധ്വാനം വളരെ കുറവായതിനാലാണിത്.
ജങ്ക്ഫുഡ് കഴിക്കുന്നവരിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗവും കുറവായിരിക്കും. രോഗങ്ങൾ വർധിക്കാനും ആയുർദൈർഘ്യം കുറയാനും പൊണ്ണത്തടി കാരണമാകുന്നു. ഭക്ഷണത്തിൽ ഉൗർജത്തിെൻറ കൂടിയ അളവും വ്യായാമക്കുറവും ജനിതകപ്രശ്നങ്ങളുമാണ് പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങൾ. പോഷകങ്ങൾ ഒട്ടുംതന്നെ ഇല്ലാത്ത ശൂന്യ ഉൗർജമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇത് കൊഴുപ്പിെൻറ രൂപത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് അമിതവണ്ണത്തിന് കാരണമാകും.
ഹൃദയ രോഗങ്ങൾ
ജങ്ക്ഫുഡ് കഴിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ജങ്ക്ഫുഡ് കഴിക്കുേമ്പാൾ എൽ.ഡി.എൽ കൊളസ്ട്രോൾ കൂടുകയും ശരീരത്തിന് ഗുണകരമായ എച്ച്.ഡി.എൽ കൊളസ്ട്രോൾ കുറയുകയുമാണ് ചെയ്യുന്നത്. ജങ്ക്ഫുഡുകളിൽ പൂരിത കൊഴുപ്പിെൻറ അളവ് വളരെ കൂടുതലായതിനാൽ ഇവ കഴിക്കുന്നതിന് നിയന്ത്രണം വെക്കേണ്ടതാണ്. ജങ്ക്ഫുഡിൽ കാർബോഹൈഡ്രേറ്റിെൻറ അളവു കൂടുതലായതിനാൽ ശരീരത്തിൽ ട്രൈ ഗ്ലിസറൈഡിെൻറ അളവും വർധിക്കും.
ഫാറ്റി ലിവർ
പരക്കെ അറിയപ്പെടുന്ന ഒരു അസുഖമായി മാറിയിരിക്കുന്നു ഫാറ്റി ലിവർ. കുട്ടികളിൽ ഫാറ്റി ലിവർ വ്യാപകമാകുന്നതിന് ഒരു പ്രധാന കാരണമാണ് ജങ്ക്ഫുഡുകൾ. കരളിനെ കൂടാതെ മറ്റു അവയവങ്ങളെയും ജങ്ക്ഫുഡിെൻറ അമിത ഉപയോഗം ബാധിക്കാം. കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിെൻറ ശേഷി കുറയുകയും അതുവഴി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.
ടൈപ്പ് 2 പ്രമേഹം
സ്ഥിരമായി ജങ്ക്ഫുഡ് കഴിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷണങ്ങൾ പറയുന്നു. പഞ്ചസാര, കൊഴുപ്പ് എന്നിവ ജങ്ക്ഫുഡിൽ വളരെ കൂടുതൽ ആയതിനാൽ രക്തത്തിലെ പഞ്ചാസാരയുടെ അളവിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
ശ്വാസകോശ രോഗങ്ങൾ
സ്ഥിരമായി ജങ്ക്ഫുഡ് കഴിച്ച് ശരീരഭാരം വർധിക്കുേമ്പാൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പിടിപെടാം. ആസ്ത്മ ഉള്ളവർ പരമാവധി ജങ്ക്ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്.
വിളർച്ച
പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ഇലക്കറികൾ എന്നിവയിൽനിന്ന് കിട്ടുന്ന പോഷകങ്ങെളാന്നും ജങ്ക്ഫുഡ് ഉപയോഗത്തിലൂടെ ശരീരത്തിൽ എത്തുന്നില്ല. ജങ്ക്ഫുഡ് കഴിക്കുേമ്പാൾ ശരീരത്തിലേക്ക് ആകെ ആഗിരണം ചെയ്യപ്പെടുന്നത് ശൂന്യ ഉൗർജം ആണ്. മറ്റു പോഷണങ്ങൾ ഒന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ ഇല്ലാത്തതിനാൽ പോഷകക്കുറവുമൂലം വിളർച്ച ഉണ്ടാകാം. ഉയർന്ന കേലാറിയുള്ള ജങ്ക്ഫുഡിെൻറ നിരന്തര ഉപയോഗംമൂലം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായതായി പഠന റിപ്പോർട്ടുകൾ ഉണ്ട്.
എന്തുകൊണ്ട് ജങ്ക്ഫുഡ്?
ജങ്ക്ഫുഡുകൾ അമിതമായി കഴിക്കാൻ പ്രേരിപ്പിക്കുന്നത് അവയുടെ ആകർഷകമായ രുചിതന്നെയാണ്. നാരുകൾ ഇല്ല എന്നതുകാരണം വളരെ പെെട്ടന്നുതന്നെ ചവച്ചിറക്കാനും കഴിയും എന്നത് മറ്റൊരു പ്രത്യേകതയാണ്. ചെറിയ അളവിൽതന്നെ കൂടുതൽ ഊർജലഭ്യത, പഞ്ചസാര, കൊഴുപ്പ് എന്നീ ചേരുവകളുടെ അമിത ഉപയോഗം രുചി കൂട്ടുന്നതിനും സഹായകമാവും. ഫാസ്റ്റ്ഫുഡുകളിൽ ഉപയോഗിക്കുന്നത് സംസ്കരിച്ചെടുത്ത ധാന്യങ്ങൾ ആയതിനാൽ ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടും. സംസ്കരിച്ച മാംസാഹാരത്തിലെ സോഡിയം നൈട്രേറ്റ് കുടലിലെ അർബുദത്തിന് കാരണമാകും. ഹോട്ടലുകളിലും മറ്റും വറുക്കുന്നതിന് ഉപയോഗിക്കുന്ന എണ്ണ വറ്റുന്നതുവരെ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് അക്രോലിൻ എന്ന രാസവസ്തു ഉണ്ടാകുന്നതിന് ഇടയാക്കും. ഇതിെൻറ ഉപയോഗം പലവിധ കാൻസറുകൾക്ക് കാരണമാവും.
നാടൻ പലഹാരങ്ങൾ വീടുകളിൽ ഉണ്ടാക്കി കുട്ടികൾക്ക് കൊടുത്തിരുന്ന ആ കാലം ഇപ്പോൾ ഫാസ്റ്റ് ഫുഡുകൾക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു. നാടൻ പലഹാരങ്ങൾ ആയ കൊഴുക്കട്ട, അട, അവൽ മറ്റു നാടൻ പലഹാരങ്ങൾ എന്നിവെയക്കാൾ കുട്ടികൾക്ക് പ്രിയം ഫാസ്റ്റ് ഫുഡ് റസ്റ്റാറൻറുകളിൽ കിട്ടുന്ന മാംസാഹാരം തന്നെയാണ്. സംസ്കരിച്ച പല ഭക്ഷണങ്ങളിലും മോേണാ സോഡിയം ഗ്ലൂട്ടാമേറ്റിെൻറ (അജിനോമോേട്ടാ) അളവ് വളരെ കൂടുതലാണ്. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് കൂടിയ തോതിൽ ശരീരത്തിൽ എത്തിയാൽ അതുമൂലം ശാരീരിക അസ്വസ്തതകൾ ഉണ്ടാകും. ഇത് കുട്ടികളുടെ കോശങ്ങൾക്കുവരെ തകരാറുകൾ ഉണ്ടാക്കാം. അജിനോമോേട്ടാ നാവിലുള്ള സ്വാദ് മുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ചൈനീസ് റസ്റ്റാറൻറ് സിൻഡ്രം.
ഇതിനുപുറമെ പല റസ്റ്റാറൻറുകളിലും ചേർക്കുന്ന മറ്റു രാസവസ്തുക്കളാണ് ടാർടേസിൻ, എറിത്രോസിൻ തുടങ്ങിയവ. പ്രമേഹത്തിനുവരെ കാരണമായേക്കാവുന്ന ബെൻസീൻ വരെ ഇതിൽപ്പെടുന്നു. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്ന രാസപദാർഥങ്ങളും അപകടകാരികളാണ്. പാക്കറ്റ് ഭക്ഷണത്തിലെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു അപകടം അളവിൽക്കൂടുതൽ അടങ്ങിയിരിക്കുന്ന ഉപ്പാണ്. ഒരു ദിവസത്തേക്ക് ഒരാൾക്ക് ആവശ്യമായ ഉപ്പിെൻറ അളവ് 20 മി. ഗ്രാം മാത്രമാണ്.
കേന്ദ്ര സർക്കാറിെൻറ ഈറ്റ് റൈറ്റ് കാമ്പയിനിെൻറ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റിയാണ് സ്കൂൾ വിദ്യാർഥികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കാൻ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയത്. നിയന്ത്രണമുള്ള ഭക്ഷണങ്ങൾ കോള, ചിപ്സ്, പാക്കറ്റ് ജ്യൂസ്, ബർഗർ, പിസ്സ, സമോസ, ഫ്രഞ്ച് ഫ്രൈഡ് റൈസ്, ഗുലാബ് ജാം എന്നിവയാണ്.
പിസ്സ
വിദേശ വിഭവങ്ങളിലെ രാജാവാണ് പിസ്സ; ഇറ്റലിക്കാരുടെ ഇഷ്ട വിഭവവും. വിദേശരാജ്യങ്ങളിൽ മൈദ ഒഴിവാക്കി ഗോതമ്പുമാവ് പരത്തി അതിന്മേൽ തക്കാളിയും ചീസും ഒലിവിെൻറ കായും ചേർത്ത് ഉയർന്ന ചൂടിൽ പാകം ചെയ്െതടുക്കുന്നു. എന്നാൽ, ഇപ്പോൾ നമ്മുടെ ഫാസ്റ്റ് ഫുഡ് റസ്റ്റാറൻറുകളിൽ പിസ്സ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത് മൈദ മാവാണ്.
ആരോഗ്യത്തിന് ഹാനികരമാവുന്ന തരത്തിൽ പല ഭക്ഷ്യവസ്തുക്കളും ചേർക്കുകയും ചെയ്യുന്നു. ഉയർന്നതോതിൽ ഉപ്പ്, കൊഴുപ്പ്, ഉൗർജം എന്നിവയും പിസ്സ കഴിക്കുേമ്പാൾ ശരീരത്തിൽ എത്തുന്നു. സ്ഥിരമായി പിസ്സ കഴിക്കുന്നവരിൽ ഹൃദ്രോഗം, ദഹനവ്യവസ്ഥയെ ബാധിക്കുന്ന കാൻസർ എന്നിവ ബാധിച്ചുതുടങ്ങിയെന്നാണ് കണ്ടെത്തൽ. പിസ്സയിൽ വെജിറ്റേറിയനും നോൺ വെജിറ്റേറിയും ലഭ്യമാണ്. വളരെ കൂടുതലായി ചേർക്കുന്ന ചീസാണ് പിസ്സയിലെ വില്ലൻ. ചീസിെൻറ അളവ് വളരെ കുറച്ച് തക്കാളിയോ മറ്റു വെജിറ്റബിൾസോ ചേർത്ത് പിസ്സ ആരോഗ്യകരമാക്കാം.
100 ഗ്രാം പിസ്സയിലെ ഘടകങ്ങൾ:
കേലാറി -266
പൂരിത െകാഴുപ്പ് - 22 ശതമാനം
കൊളസ്ട്രോൾ - 17 മി.ഗ്രാം
ഉപ്പ് - 598 മി.ഗ്രാം
കാർബോഹൈഡ്രേറ്റ് - 33 ഗ്രാം
ഷുഗർ - 3.6 ഗ്രാം
ബർഗർ
ബർഗറിൽ ചേർക്കുന്ന ഉപ്പിട്ട പന്നിയിറച്ചി, ഹാംബർഗർ, സോേസജ് എന്നിവ കാൻസറിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. മാംസം കേടാവാതിരിക്കാൻ ചേർക്കുന്ന രാസവസ്തുക്കളാണ് കാൻസറിനു കാരണക്കാർ. സംസ്കരിച്ച ഇറച്ചിവർഗങ്ങളും ഈ ഗണത്തിൽപെടുന്നു.
പലരും ഇപ്പോൾ ഉച്ചയൂണിനോ രാത്രിഭക്ഷണത്തിനോ പകരമായി ബർഗർ കഴിച്ചുതുടങ്ങി. വളരെ രുചിയുള്ളതും ശരീരഭാരം കൂട്ടുന്നതും മനുഷ്യശരീരത്തിന് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ ഒന്നാണ് ബർഗർ. ബർഗറിൽ കൊളസ്ട്രോൾ, പൂരിത കൊഴുപ്പ്, മറ്റു കൊഴുപ്പുകൾ എന്നിവയും വളരെ കൂടുതലാണ്.
കൂടാതെ, ഉപ്പിെൻറ അളവും. നോൺവെജ് ബർഗറിലാണ് ഈ പ്രശ്നങ്ങൾ. സംസ്കരിച്ച ഇറച്ചി ഉപയോഗിക്കുന്നതാണ് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പകരം ഫ്രഷ് മീറ്റ് ഉപയോഗിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. ബർഗറിൽ ഇറച്ചിക്ക് പകരം ബ്രോക്കോളി, ലെറ്റ്യൂസ് ഇല, കാരറ്റ്, ഗ്രീൻപീസ്, കിഴങ്ങ്, കാബേജ്, തക്കാളി എന്നിവ ചേർക്കാം. ബർഗർ പാറ്റീസ് വറുക്കുന്നതിനു പകരം ഗ്രിൽ ചെയ്തും ആരോഗ്യകരമാക്കാം.
ബർഗറിൽ അടങ്ങിയത്:
കേലാറി- 343 കി.കേലാറി
കൊഴുപ്പ്- 16.4 ഗ്രാം
നാരുകൾ- 2.4 ഗ്രാം
സോഡിയം- 798 മി. ഗ്രാം
ഷുഗർ- 6.7 ഗ്രാം
മാംസ്യം- 17 ഗ്രാം
ചിപ്സ്
വളരെ രുചിയുള്ളതും എപ്പോഴും ലഭ്യമായതുമാണ് ചിപ്സ്. വല്ലപ്പോഴും കുറച്ച് ചിപ്സ് കഴിച്ചു എന്നുകരുതി വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറില്ല. എന്നാൽ, സ്ഥിരമായ ചിപ്സിെൻറ ഉപയോഗം പ്രശ്നങ്ങൾ സൃഷ്ടിക്കും. ചിപ്സിൽ ഊർജത്തിെൻറയും കൊഴുപ്പിെൻറയും അളവ് ഉയർന്ന നിരക്കിലായതിനാൽ ശരീരഭാരം കൂടുന്നതിനും അതുവഴി പൊണ്ണത്തടിക്കും കാരണമാകും.
20 പീസ് പൊട്ടറ്റോ ചിപ്സ് കഴിക്കുേമ്പാൾതന്നെ 10 ഗ്രാം കൊഴുപ്പും 154 കലോറി ഊർജവും ശരീരത്തിലെത്തും. ശരീരഭാരം ഉയർന്നിരിക്കുന്നത് പ്രമേഹം, ഹൃദ്രോഗം എന്നിവക്കുള്ള സാധ്യത കൂട്ടും. സ്ഥിരമായ ചിപ്സിെൻറ ഉപയോഗംവഴി വയർനിറയുമെന്നല്ലാതെ ഒരുവിധ പോഷണവും ലഭിക്കുകയില്ല. ഇതുപോലെത്തന്നെയാണ് ചിപ്സ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കരിഞ്ഞ എണ്ണ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും.
പൊട്ടറ്റോ ചിപ്സിൽ അടങ്ങിയത് (100 gm):
കേലാറി -536 കി. കാേലാറി
പൂരിത കൊഴുപ്പ് -11 ഗ്രാം
സോഡിയം -8 മില്ലി ഗ്രാം
കാർബോ ഹൈഡ്രേറ്റ് -53 ഗ്രാം
മാംസ്യം- 7 ഗ്രാം
കോള
കാർബണേറ്റ് ചെയ്യപ്പെട്ട ലഘുപാനീയമാണ് കൊക്കക്കോള. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് കോളയുടെ പ്രശ്നം. സ്ഥിരമായി കോള കുടിക്കുന്നവരിൽ മഗ്നീഷ്യം, കാത്സ്യം, ജീവകം എ, അസ്കോർബിക് ആസിഡ് എന്നിവയുടെ ആഗിരണം വേണ്ടരീതിയിൽ നടക്കില്ല. കഫീെൻറ അളവും കോളയിൽ കൂടുതലാണ്. കോളയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് എല്ലുകൾക്കും പല്ലുകൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്യും.
ഗ്ലൂക്കോസിന് പകരം കൂടുതൽ ഫ്രക്റ്റോസ് അടങ്ങിയ കോൺസിറപ്പാണ് കോളയിൽ ഉപയോഗിക്കുന്നത്. ഇത് പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാകുന്നു. സെൻറർ ഫോർ സയൻസ് ആൻഡ് എൻവയൺമെൻറ് 2003ൽ നടത്തിയ പഠനത്തിൽ കോളയിൽ അനുവദനീയമായതിലും കൂടുതൽ ഡി.ഡി.ടി, മാലത്തിയോൺ, ലിൻഡേൻ, ക്ലോർപൈറീഫോസ് എന്നിവ കണ്ടെത്തിയിരുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷെൻറ കണക്ക് പ്രകാരം ആറു ടേബിൾ സ്പൂൺ പഞ്ചസാര മാത്രമേ 100 മില്ലി ലിറ്ററിൽ ചേർക്കാൻ പാടുള്ളൂ.
എന്നാൽ, കോളയിൽ ഇത് 10 ടീസ്പൂൺ ആണ്. കരൾ, വൃക്ക, പല്ല് എന്നീ അവയവങ്ങളെ നശിപ്പിക്കുകയും പ്രമേഹം, നെെഞ്ചരിച്ചിൽ, എല്ല് തേയ്മാനം, രക്താതിമർദം, ഹൃദ്രോഗം, ദഹന പ്രശ്നങ്ങൾ എന്നിവയും കോളയുടെ സ്ഥിര ഉപയോഗം കൊണ്ട് ഉണ്ടാകാം.
കോളയിൽ അടങ്ങിയത് (100 ml):
കാേലാറി -41കി. കേലാറി
സോഡിയം -4 മി. ഗ്രാം
കാർബോ ഹൈഡ്രേറ്റ് -11ഗ്രാം
ഷുഗർ -11 ഗ്രാം
പൊട്ടാസ്യം -3 മി. ഗ്രാം
5. സമോസ
കേലാറിയുടെ കാര്യത്തിൽ സമോസ മുന്നിൽതന്നെ. എന്നാൽ, മൈദക്ക് പകരം ഗോതമ്പ് പൊടി, പയർവർഗങ്ങൾ, കിഴങ്ങ്, സവാള, ഉപ്പ്, എണ്ണ, നെയ്യ് എന്നിവ കുറച്ച് ചേർത്ത് സമോസ ഹെൽത്തിയാക്കാം. പനീർ, മീൻ, ഇറച്ചി എന്നിവ ചേർത്തും സമോസ ഉണ്ടാക്കാം. ഒരു ചെറിയ സമോസ കഴിച്ചാൽതന്നെ 262 കലോറി ഊർജം ഉള്ളിൽ എത്തും. അതുപോലെ കാർബോഹൈഡ്രേറ്റും പൂരിത കൊഴുപ്പുകളും. വ്യവസായിക അടിസ്ഥാനത്തിൽ സമോസ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ഹൈഡ്രോജേനറ്റഡ് ഓയിൽ ആണ്. ഇതിൽ ട്രാൻസ് ഫാറ്റി ആസിഡിെൻറ അളവും കൂടുതലാണ്.
സമോസയിൽ അടങ്ങിയിരിക്കുന്നത് (100 ഗ്രാം):
കേലാറി -262 ഗ്രാം
കൊഴുപ്പ് -7.5 ഗ്രാം
ട്രാൻസ്ഫാറ്റ് 0.6 ഗ്രാം
കൊളസ്ട്രോൾ -27 മി. ഗ്രാം
സോഡിയം -423 മി. ഗ്രാം
കാർബോ ഹൈഡ്രേറ്റ് -24 ഗ്രാം
ഗുലാബ് ജാമുൻ:
ഉത്തരേന്ത്യക്കാർ കേരളത്തിലേക്ക് എത്തിച്ച മധുര പലഹാരങ്ങളിൽ ഒന്നാണ് ഗുലാബ് ജാമുൻ. പാലുൽപന്നങ്ങൾ കൊണ്ടാണ് ഗുലാബ് ജാമുൻ തയാറാക്കുന്നത്. ഇതിൽ ചേർക്കുന്ന കൊഴുപ്പ് അധികമായ പാലും പഞ്ചസാര ലായനിയുമാണ് അപകടകാരികൾ. ഗുലാബ് ജാമുനിെൻറ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനും കൊളസ്ട്രോൾ, ശരീരഭാരം എന്നിവ കൂടുന്നതിനും കാരണമാകും.
ഗുലാബ് ജാമുനിൽ അടങ്ങിയത്( 50 gm)
കലോറി 149 കലോറി
കൊഴുപ്പ് -7.3 ഗ്രാം
കൊളസ്ട്രോൾ -5.5 മി. ഗ്രാം
ഷുഗർ -18 ഗ്രാം
മാംസ്യം 2 ഗ്രാം
പാക്കറ്റ് ജ്യൂസുകൾ
ദിവസേന ഏതെങ്കിലും പാക്കറ്റ് ജൂസ് കുടിക്കുന്നവരിൽ ടൈപ്-2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടും എന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. കൃത്രിമ പഴച്ചാറുകളിൽ നാരിെൻറ അംശം തീരെ ഇല്ലാത്തതും അമിതമായി പഞ്ചസാര അടങ്ങിയിരിക്കുന്നതുമാണ് പ്രമേഹ കാരണമാകുന്നത്. ഈ പാക്കറ്റ് ജ്യൂസുകളിൽ പഴത്തിെൻറ അംശം പോലും ഉണ്ടാകില്ല. പകരം കൃത്രിമ േഫ്ലവറുകൾ ചേർത്താണ് ഓരോ പഴച്ചാറും തയാറാക്കുന്നത്. ഇത്തരം പാക്കറ്റ് ജ്യൂസുകൾക്ക് പകരം ലസ്സി, സംഭാരം, നാരങ്ങവെള്ളം, പാൽ, ഗ്രീൻ ടീ, കരിക്കിൻ വെള്ളം എന്നിവ ശീലമാക്കാം.
പാക്കറ്റുകളിൽ വരുന്ന പഴച്ചാറുകൾ കേടുകൂടാതിരിക്കാൻ ചേർക്കുന്ന വസ്തുക്കളും ശരീരത്തിന് ദോഷകരമാണ്. പാക്കറ്റ് ജ്യൂസിെൻറ കവറിനുപുറത്ത് പ്രിസർവേറ്റിവ്സ് ഒന്നും ചേർത്തിട്ടില്ല എന്ന ലേബലിൽ വരുന്നവയിൽ ഓക്സിജൻ നീക്കപ്പെട്ടവയാണ്. പഴവർഗങ്ങളിൽനിന്നും ഓക്സിജൻ നീക്കം ചെയ്യുന്നത് അതിെൻറ ഗുണത്തെ ബാധിക്കും. പാക്കറ്റ് ജ്യൂസുകളിൽ എപ്പോഴും ഊർജത്തിെൻറ അളവ് വളരെ കൂടുതലായിരിക്കും. കോൺ സിറപ്പ് ചേർത്ത ജ്യൂസുകൾ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പാക്കറ്റ് ജ്യൂസിൽ അടങ്ങിയത് (100 ml)
കലോറി -270,
കാർബോ ഹൈഡ്രേറ്റ് -63 ഗ്രാം,
ഷുഗർ -53 ഗ്രാം,
നാരുകൾ- 1.3 ഗ്രാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.