കണ്ടു പഠിക്കാം പാണ്ട പാരന്റിങ്
text_fieldsകുട്ടികൾ സ്വതന്ത്രരായി വളരണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. ആരോഗ്യകരമായ തീരുമാനങ്ങൾ സ്വയം എടുക്കാൻ കഴിയുന്ന രീതിയിൽ അവർ വളരണം. അതിൽ പാരന്റിങ്ങിന് വലിയ പ്രാധാന്യമുണ്ട്. കുട്ടികളുടെ സഹജാവബോധം മെച്ചപ്പെടുത്താൻ ‘പാണ്ട പാരൻറിങ്’ പരീക്ഷിക്കാം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ശക്തമാകാനും കുട്ടികളുടെ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനും ഇത് സഹായകമാണ്.
പേരിനു പിന്നിൽ
പേര് സൂചിപ്പിക്കുന്നതുപോലെ പാണ്ടകൾ അവരുടെ കുഞ്ഞുങ്ങളെ വളർത്തുന്ന രീതിയിൽനിന്നാണ് ‘പാണ്ട പാരന്റിങ്’ എന്ന വാക്കുണ്ടായത്.
“കുട്ടികൾക്ക് വേണ്ട സ്വാതന്ത്ര്യവും അവർക്ക് സ്വയം വികാസം പ്രാപിക്കാനുള്ള അവസരവും നൽകുക. ആവശ്യമുള്ളപ്പോൾ വേണ്ട പിന്തുണയും നൽകുക എന്ന രീതിയാണിത്. ഏതുസമയവും കുട്ടികളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്ന ‘ഹെലികോപ്ടർ പാരൻറിങ്ങിൽനിന്ന് വ്യത്യസ്തമാണത്. പാണ്ടകൾ കുട്ടികളെ സ്വതന്ത്രമായി വിടുകയും ആവശ്യമുള്ളപ്പോൾ അവരുടെ സഹായത്തിനെത്തുകയും ചെയ്യും.
കുട്ടികളെ സ്വന്തമായി കാര്യങ്ങൾ കണ്ടെത്താനും പഠിക്കാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് പാണ്ട പാരന്റിങ്ങിന്റെ ലക്ഷ്യം. അത് പ്രശ്നങ്ങൾ പരിഹരിക്കാനും സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുമുള്ള അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. അതേസമയം, ആവശ്യാനുസരണം മാർഗനിർദേശം നൽകാൻ മാതാപിതാക്കളുടെ ഇടപെടലുമുണ്ടാകണം.
മെച്ചങ്ങൾ
- കുട്ടികൾ വെല്ലുവിളികൾ സ്വയം കൈകാര്യം ചെയ്യാൻ തുടങ്ങുന്നു
- ആത്മവിശ്വാസം ക്രമേണ വികസിക്കുന്നു
- ആദ്യ പരാജയത്തിന് ശേഷവും വിജയിക്കാൻ കഴിയുമെന്ന് കുട്ടികൾ മനസ്സിലാക്കുന്നു
- മാതാപിതാക്കളിൽ നിന്നുള്ള സമ്മർദം കുറയുന്നു
- സ്വന്തമായ ഇടം വികസിപ്പിക്കാൻ കുട്ടികളെ സഹായിക്കുന്നു
എന്നിരുന്നാലും ചില കുട്ടികൾക്ക് സ്വാതന്ത്ര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ വരും. എപ്പോൾ സഹായം തേടണമെന്നറിയാത്ത കുട്ടികളുമുണ്ടാകും. അവർക്ക് വ്യക്തമായ നിർദേശങ്ങൾ ആവശ്യമായി വരും. ചിലപ്പോൾ അവരുടെ ആവേശകരമായ പെരുമാറ്റം നിയന്ത്രിക്കേണ്ടിവരും. അല്ലെങ്കിൽ അത് സാമൂഹികമോ അക്കാദമികമോ ആയ പ്രശ്നങ്ങൾക്കിടയാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.