കൂടെക്കൂട്ടാം ലോക്ഡൗണിനൊപ്പം ശീലങ്ങളും
text_fieldsവരാനിരിക്കുന്ന ദിവസങ്ങളിലേക്കുള്ള കുറച്ച് ശീലങ്ങൾ ഇൗ ലോക്ഡൗൺ തീരുേമ്പാഴേക്ക് തുടങ്ങിവെച്ചാല ോ?
1. സ്കൂളിലേക്ക് കുട്ടികളെ വിടുേമ്പാൾ
ശ്രദ്ധ പരമാവധി വേണം. സ്കൂളിൽ പോകുേമ ്പാഴും സ്കൂളിലും ശ്രദ്ധിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ച് കൃത്യമായ ധാരണ കുട്ടികളിൽ ഉണ്ടാക്കിക്കൊടുക്ക ണം. സ്കൂൾ വിട്ടുവന്നാൽ ശുചിയായതിനുശേഷം മാത്രം അകത്തുകയറാൻ സമ്മതിക്കുക. കൈ ഹാൻഡ്വാഷോ സാനിൈറ്റസറോ സോപ്പേ ാ ഉപയോഗിച്ച് വൃത്തിയാക്കിയെന്ന് ഉറപ്പാക്കണം. ഇൗ കോവിഡ് കാലം ശുചിത്വ ശീലങ്ങളുടെ തുടക്കംകൂടിയാവെട്ട.
2. ഒാഫിസില േക്ക് പോകുേമ്പാൾ
വീട്ടിൽതന്നെയല്ലേ ഇപ്പോൾ പാചകം? അപ്പോൾ പിന്നെ ലോക്ഡൗൺ കഴിഞ്ഞ് ഒാഫിസിലേക ്കിറങ്ങുേമ്പാൾ ഉച്ചക്കുള്ള ഭക്ഷണംകൂടി കൈയിൽ കരുതിക്കോളൂ. നല്ല ഭക്ഷണവും കഴിക്കാം കീശയും കാലിയാവില്ല. ശുചിത് വശീലം ഇനിമുതൽ ജീവിതത്തിെൻറ ഭാഗമാക്കണം. ഒാഫിസിലേക്കിറങ്ങുേമ്പാൾ ശുചിയായ ശേഷം മാത്രം ഇറങ്ങുക. ഒാഫിസിൽ എത്തിയാൽ ജോലിക്കിടെ ഇടക്കിടെ കൈയും മുഖവും ശുചിയാക്കുന്നത് നന്നാവും, ഒരുപാടുപേർ ഒാഫിസിൽ എത്തുന്നതല്ലേ... വീട്ടിൽ കയറുന്നതിനുമുമ്പും ശുചിത്വം ഉറപ്പുവരുത്തണം.
3. മഴക്കാലത്തേക്കുള്ള മുൻകരുതൽ
മഴക്കാലമാണ് ഇനി വരുന്നത്. കോവിഡ് ഭീതിയൊഴിയുേമ്പാഴേക്ക് മഴക്കാല അസുഖങ്ങൾ വന്നുപെടാൻ സാധ്യതയുണ്ട്. അതിനാൽ മഴനനയാെത ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ നല്ല ശ്രദ്ധവേണം. സ്കൂളുകളിലേക്ക് വിടുേമ്പാൾ കുടയെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വേനൽ കടുത്തതായിരുന്നില്ലേ? ആ ഒാർമയിൽ മറ്റുചിലതുകൂടി ഇപ്പോഴേ റെഡിയാക്കി വെക്കാം.
-മഴവെള്ള സംഭരണി: മഴവെള്ളം പാഴാക്കി കളയണ്ട. ഇപ്പോൾത്തെന്ന മഴവെള്ള സംഭരണി നിർമിക്കാനുള്ള നടപടികൾ തുടങ്ങാം. അത് എങ്ങനെ, എവിടെനിന്ന് സഹായം ലഭിക്കും എന്നതിനെക്കുറിച്ചൊെക്ക അന്വേഷിച്ചുവെക്കൂ. ചെയ്യാവുന്ന പ്രവൃത്തികൾ ഇപ്പോഴേ നടത്താം, ബാക്കി ലോക്ഡൗൺ കഴിഞ്ഞ ഉടൻ ചെയ്യാം.
-കിണർ റീചാർജിങ്: വെള്ളം മുറ്റത്ത് വീഴാതെ നേരിട്ട് കിണറിലേക്കിറക്കിവിടുന്ന രീതിയാണ് കിണർ റീചാർജിങ്. ഇതിന് അധികം അധ്വാനവുമില്ല. വെള്ളം ഇറക്കിവിടാനുള്ള കുഴികൾ ഇപ്പോൾതെന്ന തയാറാക്കുകയും ചെയ്യാം. ബന്ധപ്പെട്ടവരോട് അന്വേഷിച്ച് ഇതേക്കുറിച്ച് ഇപ്പോൾതശന്ന മനസ്സിലാക്കി നടപടികൾ തുടങ്ങൂ.
4. ആശുപത്രികൾ സന്ദർശിക്കുന്ന സമയം
എവിടെ പോയാലും കാണാം ചെരിപ്പുകൾ പുറത്തിടരുതെന്ന് ബോർഡ്. ആശുപത്രിയിലും കാണാം. എന്നാൽ ആശുപത്രിയിൽ നഗ്നപാദയായി പ്രവേശിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിട്ടുണ്ടോ. അനേകം കീടാണുക്കളുടെ കേന്ദ്രമാണ് ആശുപത്രികൾ. ഒരു രക്തതുള്ളിയിൽ ചവിട്ടിയാൽ പോലും എത്രയെത്ര കീടാണുക്കൾ ശരീരത്തിലെത്തുെമന്ന് ചിന്തിച്ചുനോക്കൂ. ആശുപത്രിയിൽ നിർബന്ധമായും ചെരിപ്പ് പുറത്തിടാതിരിക്കുക, പ്രത്യേകിച്ച് കാലിൽ മുറിവുള്ളവരോ മറ്റു അസുഖങ്ങൾ ഉള്ളവരോ. കാലും ചെരിപ്പും കഴുകി അകത്തുകടക്കുകയാണെങ്കിൽ ആശുപത്രിയുടെ അകവും വൃത്തിയായി കിടക്കും.
ആശുപത്രികൾ ആർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. പക്ഷേ, ഇനി അൽപം മാറ്റം വരുത്തിയിട്ടാകാം ആശുപത്രി സന്ദർശനങ്ങൾ. മാസ്ക് ഉപയോഗം നമുക്ക് അധികം പരിചയമില്ലാത്ത ഒന്നായിരുന്നു. എന്നാൽ, ഇൗ കോവിഡ് കാലത്ത് നമ്മളത് ശീലിച്ചു. ആ ശീലം അൽപം ഇനിയും തുടരാം. ആശുപത്രി സന്ദർശന സമയത്ത് ഇനിമുതൽ മാസ്ക് നിർബന്ധമായും ധരിച്ചുതുടങ്ങാം. ഇത് വലിയവർക്കും കുട്ടികൾക്കും ബാധകമാക്കണം. കോവിഡ് മാത്രമല്ല, പല ദൈനംദിന അസുഖങ്ങളും മാസ്ക് ഉപയോഗം മൂലം നമുക്ക് തടയാൻ കഴിഞ്ഞേക്കും. മാസ്കില്ലെങ്കിൽ ഒരു തൂവാലയെങ്കിലും ൈകയിൽ ഉണ്ടെന്ന് ഉറപ്പാക്കണം. ഇൗ കോവിഡ് കാലത്ത് നമ്മൾ പഠിച്ച ആരോഗ്യപാഠങ്ങൾ തുടർന്നുകൊണ്ടുപോകാൻ കഴിയണം.
5. വീട്ടിലെ ശുചിത്വം
വീട് ശുചിയായിരുന്നാൽതന്നെ നമ്മുടെ പകുതി പ്രശ്നങ്ങളും തീരും. അതുകൊണ്ട് എന്നും വീട് വൃത്തിയായി കിടക്കാൻ ശ്രദ്ധിക്കണം. തറ തുടക്കുേമ്പാൾ ഡെറ്റോൾ പോലുള്ളവകൂടി ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ലോക്ഡൗൺ കാലത്ത് വീട്ടിലെ എല്ലാവരും ഒരുമിച്ച് ജോലിചെയ്ത് പഠിച്ചതല്ലേ, അതുകൊണ്ട് ഇനി അത് മാറ്റണ്ട. എല്ലാവരും ഷെയർ ചെയ്തുകൊണ്ടുതെന്ന വീടിെൻറ ശുചിത്വം ഉറപ്പാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.