സ്കൂൾ ഗ്രൗണ്ടിൽ കൂറ്റൻ റോക്കറ്റ്, പറന്നിറങ്ങി ബഹിരാകാശ യാത്രികർ; കൗതുകമടങ്ങാതെ കുട്ടികൾ
text_fieldsതിരൂരങ്ങാടി: സ്കൂൾ ഗ്രൗണ്ടിൽ കൂറ്റൻ റോക്കറ്റ് മാതൃക ഒരുക്കിയും ബഹിരാകാശ യാത്രികർ വന്നിറങ്ങി കുശലാന്വേഷണ സംഗമമായതും ഇരുമ്പുചോല എ.യു.പി സ്കൂളിലെ ചാന്ദ്രദിനാചരണം വിദ്യാർഥികൾക്ക് വേറിട്ട പഠനാനുഭവമായി.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയതിൻ്റെ ഓർമ്മ പുതുക്കൽ പുത്തൻ പഠനാനുഭവമാക്കാൻ അധ്യാപകരും കുട്ടികളും സ്കൂൾ മുറ്റത്ത് വിദ്യാർഥി മതിൽ തീർത്താണ് കൂറ്റൻ റോക്കറ്റ് മാതൃക ഒരുക്കിയത് നൂറടിയോളം വലുപ്പത്തിലാണ് റോക്കറ്റ് മാതൃക തീർത്തത്.
റോക്കറ്റ് നിർമാണം,ക്വിസ് മത്സരവും നടത്തി.റോക്കറ്റ് നിർമ്മാണത്തിൽ കെ.ഫാത്തിമ റസാന, കെ.ഫാത്തിമ സന എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.ജസ്റീന, സി.കെ ഹംറാസ് എന്നിവർ രണ്ടാം സ്ഥാനവും, യു. അഫ് ലഹ്, ഫസീഹ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടികൾ പ്രധാനാധ്യാപിക എം.റഹീമ ഉദ്ഘാടനം ചെയ്തു.ടി.ഷാഹുൽ ഹമീദ്, പി.അബ്ദുൽ ലത്തീഫ്,
പി.ഇ നൗഷാദ്, എൻ.നജീമ എന്നിവർ സംസാരിച്ചു. ഇർഷാദ് പാക്കട, എ.ശമീം നിയാസ്, കെ.ടി അഫ്സൽ, എൻ. നജ്മ,സമിയ്യ ഹസ്ന, തസ്ലീമ, പി.ടി. അനസ്, എം.ശഫീഖ്, പി. ഇസ്മായിൽ, ലബീബ, നസീബ എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.